വര്‍ക്കൗട്ടില്‍ എന്തും പരീക്ഷിക്കാന്‍ റെഡി, ആലിയ ഭട്ടിന്‍റെ വീഡിയോ പങ്കുവച്ച് ഫിറ്റ്‌നസ് ട്രെയിനര്‍
ആലിയ പ്രസവശേഷം വളരെ പെട്ടെന്ന് തന്നെ തന്‍റെ ഫിറ്റ്നസ് വര്‍ക്കൗട്ടിലേക്ക് മടങ്ങിയിരുന്നു. ഇപ്പോഴിതാ ആലിയയുടെ ഒരു വർക്കൗട്ട് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പ്രസവശേഷം ശരീരം ഫിറ്റ് ആയി തിരിച്ചെടുക്കാൻ ഇന്ന് പലരും പ്രയാസപ്പെടുന്നുണ്ടാകാം. അവര്‍ക്ക് ഒരു പ്രചോദനമാണ് ബോളിവുഡ് നടി ആലിയ ഭട്ട്. ആലിയ പ്രസവശേഷം വളരെ പെട്ടെന്ന് തന്നെ തന്‍റെ ഫിറ്റ്നസ് വര്‍ക്കൗട്ടിലേക്ക് മടങ്ങിയിരുന്നു.
ഇപ്പോഴിതാ ആലിയയുടെ ഒരു വർക്കൗട്ട് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റെസിസ്റ്റൻസ് ബാൻഡുകൾ ഉപയോഗിച്ച് ജിമ്മിൽ ഡിപ്‌സ് വർക്കൗട്ട് ചെയ്യുന്ന ആലിയയുടെ വീഡിയോ പരിശീലകൻ കരൺ സാഹ്‌നി ആണ് ഇന്‍സ്റ്റഗ്രാമിലൂടെ പകുവച്ചത്. വര്‍ക്കൗട്ടില്‍ എന്തും പരീക്ഷിക്കാന്‍ ആലിയ റെഡിയാണെന്ന് താരത്തിന്‍റെ പല ഫിറ്റ്‌നസ് ട്രെയിനേഴ്സും മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ അവാർഡ് വരെ നേടിയ താരത്തിന്‍റെ ഫിറ്റ്നസ് സീക്രട്ടും അതുതന്നെയാണ്.
അതേസമയം ആലിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ഇത്തവണത്തെ ക്രിസ്തുമസ് സ്പെഷ്യല്‍ ചിത്രങ്ങളും ഏറെ വൈറായിരുന്നു. രണ്ട് കിടിലന്‍ ലുക്കുകളിലാണ് ആലിയ ക്രിസ്തുമസ് ആഘോഷം വളരെ സ്റ്റൈലിഷാക്കിയത്. ഫസ്റ്റ് ലുക്കിൽ, താരം വെള്ള വൺ ഷോൾഡർ ഡ്രസാണ് ധരിച്ചത്. ഒരു ക്രിസ്മസ് ട്രീ ഹെഡ്‌ബാൻഡും താരം ഇതിനൊപ്പം അണിഞ്ഞിരുന്നു. രണ്ടാമത്തെ ലുക്കില്‍ ചെറി റെഡ് ഡ്രസിലാണ് ആലിയ തിളങ്ങിയത്. റോസാപ്പൂവ് തൂങ്ങിക്കിടക്കുന്ന പോലെയുള്ള ഡിസൈനാണ് നെക്ക്‌ലൈനിന്‍റെ പ്രത്യേകത. ചിത്രങ്ങളില്‍ ആലിയക്കൊപ്പം രണ്‍ബീര്‍ കപൂറിനെയും കുട്ടി റാഹയെയും കാണാം. നീലയും വെള്ളയും വരകളുള്ള ഷർട്ടും വെള്ള ടീ ഷർട്ടും വെള്ള പാന്‍സുമായിരുന്നു രണ്‍ബീറിന്‍റെ വേഷം.
Also read: മെറൂണ്‍ വെല്‍വറ്റ് ഗൗണില്‍ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍