'ഗൂച്ചി'യുടെ ആദ്യ ഇന്ത്യൻ അംബാസഡറായി ചരിത്രമെഴുതി ആലിയ ഭട്ട്
ഗൂചിയുടെ പാന്‍റ്സ്യൂട്ടിലാണ് ആലിയ ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്. മറ്റൊരു പോസ്റ്റില്‍ പീച്ച് നിറത്തിലുള്ള ഷര്‍ട്ടും ഹൈ വേസ്റ്റ് സ്കര്‍ട്ടുമാണ് ആലിയ ധരിച്ചത്. 'ഇന്ത്യയിൽ മാത്രമല്ല, ആഗോള തലത്തിലും ഗൂച്ചിയുടെ ഭവനത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.
ലോകത്തെ ഏറ്റവും മികച്ച ആഡംബര ബ്രാന്‍ഡുകളില്‍ ഒന്നായ ഗൂച്ചിയുടെ അംബാസിഡറായി ബോളിവുഡ് താരം ആലിയ ഭട്ട്. ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ ഇറ്റാലിയന്‍ ബ്രാന്‍ഡ് കൂടിയായ ഗൂച്ചിയുടെ അംബാസിഡറാകുന്നത്. ഗൂച്ചിയുടെ ഫോട്ടോ ഷൂട്ട് വീഡിയോയും ആലിയ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
ഗൂചിയുടെ പാന്‍റ്സ്യൂട്ടിലാണ് ആലിയ ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്. മറ്റൊരു പോസ്റ്റില്‍ പീച്ച് നിറത്തിലുള്ള ഷര്‍ട്ടും ഹൈ വേസ്റ്റ് സ്കര്‍ട്ടുമാണ് ആലിയ ധരിച്ചത്.
'ഇന്ത്യയിൽ മാത്രമല്ല, ആഗോള തലത്തിലും ഗൂച്ചിയുടെ ഭവനത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ഗൂച്ചിയുടെ പൈതൃകം എപ്പോഴും എന്നെ പ്രചോദിപ്പിക്കുകയും കൗതുകമുണർത്തുകയും ചെയ്തിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ച് സൃഷ്ടിക്കുന്ന നിരവധി നാഴികക്കല്ലുകൾക്കായി ഞാൻ കാത്തിരിക്കുകയാണ്'- എന്നാണ് ആലിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്.
ദക്ഷിണ കൊറിയയിലെ സിയോളില്‍ നടക്കുന്ന ഗൂച്ചി ക്രൂയിസ് 2023 റണ്‍വേ ഷോയില്‍ അംബാസിഡര്‍ എന്ന നിലയില്‍ ആദ്യമായി ആലിയ റാംപിലെത്തും. ഗൂച്ചിയുടെ ഗ്ലോബല്‍ അംബാസിഡര്‍മാരായ ഹോളിവുഡ് താരം ഡക്കോട്ട ജോണ്‍സണ്‍, കെ പോപ്പ് ഗ്രൂപ്പായ ന്യൂ ജീന്‍സിലെ ഹാനി, ഇംഗ്ലീഷ് ഗായകനും നടനുമായ ഹാരി സ്റ്റൈല്‍സ് എന്നിവരും ആലിയക്കൊപ്പം റാംപിലുണ്ടാകും.
നേരത്തെ ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ മാമാങ്കമായ മെറ്റ് ഗാലയില്‍ ആലിയ ആദ്യമായി ചുവടുവെച്ചിരുന്നു. നേപ്പാള്‍ വംശജനായ അമേരിക്കന്‍ ഡിസൈനര്‍ പ്രബല്‍ ഗുരുങ്ങ് ഡിസൈന്‍ ചെയ്ത ഗൗണിലായിരുന്നു ആലിയയുടെ അരങ്ങേറ്റം. വെള്ള നിറത്തില്‍ പവിഴമുത്തുകള്‍ പതിപ്പിച്ച ഗൗണാണ് താരം അണിഞ്ഞിരുന്നത്. മുംബൈയില്‍ നിന്നുള്ള അനെയ്ത ഷറഫ് അദാജാനിയായിരുന്നു സ്‌റ്റൈലിസ്റ്റ്.