പാന്റ്സ്യൂട്ടില്‍ സ്റ്റൈലിഷ് ലുക്കില്‍ ആലിയ ഭട്ട്; ചിത്രങ്ങള്‍ വൈറല്‍
ഗ്രേ നിറത്തിലുള്ള പാന്റ്സ്യൂട്ടില്‍ സ്റ്റൈലിഷ് ലുക്കിലുള്ള ആലിയയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കനിക ഗോയല്‍ ലേബലിന്റെ ബ്ലേസറും വൈഡ് ലെഗ് പാന്റ്സുമാണ് താരം ധരിച്ചത്. ഇതിനൊപ്പം ഗൂച്ചിയുടെ ബ്ലൂ ഷര്‍ട്ടും, ടൈയും താരം പെയര്‍ ചെയ്തിരുന്നു.
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. അമ്മയായതിനുശേഷം ആലിയയുടെ വിശേഷങ്ങൾ അറിയാല്‍ ആരാധകര്‍ക്ക് ഏറെ താല്പര്യവുമുണ്ട്. ഇപ്പോഴിതാ ആലിയയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ നേടുന്നത്.
ഗ്രേ നിറത്തിലുള്ള പാന്റ്സ്യൂട്ടില്‍ സ്റ്റൈലിഷ് ലുക്കിലുള്ള ആലിയയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കനിക ഗോയല്‍ ലേബലിന്റെ ബ്ലേസറും വൈഡ് ലെഗ് പാന്റ്സുമാണ് താരം ധരിച്ചത്. ഇതിനൊപ്പം ഗൂച്ചിയുടെ ബ്ലൂ ഷര്‍ട്ടും, ടൈയും താരം പെയര്‍ ചെയ്തിരുന്നു. ഇതിനൊപ്പം ബ്ലാക്ക് ഹീല്‍സാണ് ആലിയ ധരിച്ചത്. ചിത്രങ്ങള്‍ ആലിയ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സെലിബ്രിറ്റികള്‍ അടക്കം നിരവധി പേരാണ് ആലിയയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തത്.
അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2022 ഏപ്രില്‍ പതിനാലിനായിരുന്നു ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായത്. നവംബര്‍ ആറിന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. പ്രസവത്തിന് ശേഷം ഫിറ്റ്നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ആലിയ ഇപ്പോള്‍.കുഞ്ഞ് പിറന്ന് ഒന്നര മാസം കഴിഞ്ഞപ്പോള്‍ യോഗ പരിശീലനമാണ് ആലിയ ആദ്യം തുടങ്ങിയത്. വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോകള്‍ ആലിയ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ബ്രഹ്മാസ്ത്രയാണ് ആലിയുടേതും രൺബീറിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. അയൻ മുഖർജി സംവിധാനം ചെയ്ത സിനിമ ബോക്സ്ഓഫിസിൽ വലിയ ഹിറ്റായിരുന്നു.
Also Read: വരന്റെ ഷൂസ് അടിച്ചുമാറ്റി 'മണിഹീസ്റ്റ്' വേഷധാരി; വൈറലായി വിവാഹ വീഡിയോ...