'പൂച്ചയെ നോക്കാൻ ആളെ വേണം'; തയ്യാറെങ്കില്‍ എല്ലാ സൗകര്യങ്ങളോടെയും ബംഗ്ലാവില്‍ താമസം
ഒരു വളര്‍ത്തുപൂച്ചയെ നോക്കാൻ ആളെ വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് സമ്പന്നമായ കുടുംബം പരസ്യം നല്‍കിയിരിക്കുന്നത്. എന്നാല്‍ എന്താണീ പരസ്യത്തിന് ഇത്ര വലിയ പ്രത്യേകതയെന്ന് ആരും ചിന്തിക്കാം. ഉണ്ട്.... അതെന്താണെന്ന് പറയാം...
ഇന്ന് നമുക്ക് വേണ്ടതും വേണ്ടാത്തതുമായ ഒരുപാട് വിവരങ്ങളും വാര്‍ത്തകളുമെല്ലാം നമ്മുടെ വിരല്‍ത്തുമ്പിലേക്കും കണ്‍മുന്നിലേക്കും ഒഴുകിയെത്താറുണ്ട്, അല്ലേ? ഇന്‍റര്‍നെറ്റ്-പ്രധാനമായും സോഷ്യല്‍ മീഡിയ തന്നെ ഇതിന് കാരണമായി വരുന്നത്.
ഇക്കൂട്ടത്തില്‍ രസകരമായതോ അല്ലെങ്കില്‍ വ്യത്യസ്തമായതോ ആയ വാര്‍ത്തകളും പരസ്യങ്ങളുമെല്ലാം ഉള്‍പ്പെടാറുണ്ട്. ചിലതെല്ലാം ആരും പ്രതീക്ഷിക്കാത്ത അത്രയും വ്യാപകമായി പങ്കുവയ്ക്കപ്പെടാറുമുണ്ട്.
അത്തരത്തില്‍ ഒരു ഓസ്ട്രേലിയൻ കുടുംബം നല്‍കിയൊരു പരസ്യമാണ് ഇപ്പോള്‍ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും പേജുകളിലുമെല്ലാം ഇടം നേടുന്നത്. ഒരു വളര്‍ത്തുപൂച്ചയെ നോക്കാൻ ആളെ വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് സമ്പന്നമായ കുടുംബം പരസ്യം നല്‍കിയിരിക്കുന്നത്.
എന്നാല്‍ എന്താണീ പരസ്യത്തിന് ഇത്ര വലിയ പ്രത്യേകതയെന്ന് ആരും ചിന്തിക്കാം. ഉണ്ട്.... അതെന്താണെന്ന് പറയാം.
ഇവരുടെ വളര്‍ത്തുപൂച്ചയെ ശ്രദ്ധയോടെയും ഭംഗിയായും സ്നേഹത്തോടെയും നോക്കണം. യാതൊരു കുറവും വരാത്ത രീതിയില്‍. ഇതിന് പകരമായി ഈ പൂച്ചയ്ക്കൊപ്പം ഒരു ബംഗ്ലാവില്‍ എല്ലാ സുഖ-സൗകര്യങ്ങളോടെയും ജീവിക്കാം. അവിടത്തെ മറ്റ് ജോലികളൊന്നും ഇവര്‍ ചെയ്യേണ്ടതില്ല.
വളരെ ഗൗരവമായി വേണം ജോലിയെ സമീപിക്കാൻ എന്നത് ഇവര്‍ പരസ്യത്തില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. ഏറെ വിലയുള്ള പൂച്ചയാണത്രേ ഇത്. അതിനാല്‍ തന്നെ ഒന്നുകില്‍ വളര്‍ത്തുപൂച്ചകളെ നോക്കുന്നതില്‍ പ്രൊഫഷണലായ പരിശീലനം ലഭിച്ചിരിക്കണം. അല്ലെങ്കില്‍ വളര്‍ത്തുപൂച്ചയെ നോക്കി ശീലമുള്ളവരായിരിക്കണം.
ധാരാളം പേരാണ് ഈ പരസ്യത്തില്‍ ആകൃഷ്ടരായിരിക്കുന്നത്. ഇതാണ് തങ്ങള്‍ അന്വേഷിച്ച് നടന്നിരുന്ന ജോലി എന്നാണ് പലരും പറയുന്നത്. പൂച്ച ഉറങ്ങുമ്പോള്‍ തങ്ങള്‍ക്ക് ഉറങ്ങാമോ, അല്ലെങ്കില്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള മറ്റ് കാര്യങ്ങളിലേര്‍പ്പെടാമോ എന്നെല്ലാം അന്വേഷിക്കുന്നവരുമുണ്ട്. എന്തായാലും ഒപു പൂച്ചയെ നോക്കാൻ ബംഗ്ലാവിലെ സുഖ സൗകര്യങ്ങളോട് കൂടിയ താമസം ലഭിക്കുമെങ്കില്‍ അതിന് തങ്ങള്‍ തയ്യാറാണെന്ന് തന്നെയാണ് വലിയൊരു വിഭാഗം പേരും പറയുന്നത്.
Photo : Pexels
Also Read:- നടുറോഡില്‍ അടി; കയ്യിലിരിക്കുന്ന 'ആയുധം' എന്താണെന്ന് മനസിലായോ?