'നീയില്ലാതെ വീട് ഒരിക്കലും പഴയതുപോലെ ആകില്ല'; വേദന നിറഞ്ഞ വാക്കുകളുമായി പാര്‍വ്വതി...

''ഉപാധികളില്ലാത്ത സ്നേഹത്തിലൂടെ നീ എന്നെ ഒരുപാട് മാറ്റിക്കള‍ഞ്ഞു. മികച്ചൊരു വ്യക്തിയാകാൻ നീയെനിക്ക് പ്രചോദനമായി. നിന്‍റെ കുസൃതികളും ശാഠ്യവും സൗഹൃദവും ഒക്കെ ഞാൻ മിസ് ചെയ്യും. നിന്നെ എനിക്ക് ഇളയ മകനായി തന്ന് ദൈവം എന്നെ അനുഗ്രഹിച്ചുവെന്നേ ഞാൻ കരുതിയിട്ടുള്ളൂ. എങ്ങനെയാണ് ഈ സമയത്തിനെ അതിജീവിക്കേണ്ടത് എന്നറിയില്ല. നിന്‍റെ അസാന്നിധ്യം... നീയില്ലാതെ വീട് ഒരിക്കലും പഴയതുപോലെ ആകില്ല...''...

actress parvathy jayaram shares pain after her pet dog dies hyp

വളര്‍ത്തുമൃഗങ്ങളെ വീട്ടിലെ ഒരംഗത്തെ പോലെ കരുതുന്നവര്‍ ഏറെയാണ്. പ്രത്യേകിച്ച് വളര്‍ത്തുനായ്ക്കളോടാണ് മിക്കവാറും പേര്‍ക്കും ഇത്രമാത്രം ആത്മബന്ധമുണ്ടാകാറ്. മറ്റ് വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യരുമായി ഒരുപാട് അടുത്തിടപഴകുകയും ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നതും വളര്‍ത്തുനായ്ക്കള്‍ തന്നെയാണ്. 

അതുകൊണ്ട് തന്നെ വളര്‍ത്തുനായ്ക്കള്‍ നഷ്ടപ്പെടുമ്പോള്‍ അധികപേര്‍ക്കും അത് മാനസികമായി ഉള്‍ക്കൊള്ളാൻ കഴിയാതിരിക്കുകയും, ഏറെ നാള്‍ ആ ദുഖത്തില്‍ തന്നെ തുടരേണ്ട അവസ്ഥയിലെത്തുകയും ചെയ്യാറുണ്ച്. 

ഇപ്പോഴിതാ സമാനമായ ദുഖം ഏവരുമായി പങ്കുവച്ചിരിക്കുകയാണ് നടി പാര്‍വ്വതി. തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പാര്‍വ്വതി തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുനായ മെസ്സിയുടെ വിയോഗം ഉണ്ടാക്കിയ വേദന പങ്കിട്ടിരിക്കുന്നത്. തനിക്കും ഭര്‍ത്താവ് ജയറാമിനും, മക്കളായ കാളിദാസിനും മാളവികയ്ക്കുമെല്ലാം ഒപ്പമുള്ള മെസ്സിയുടെ ഫോട്ടോകളും പാര്‍വ്വതി പങ്കുവച്ചിരിക്കുന്നു. 

'എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. നാല്‍പത് ദിവസം മാത്രം പ്രായമുള്ളൊരു കുഞ്ഞായാണ് നീ എന്‍റെ ജീവിതത്തിലേക്ക് കടന്നുവന്നത്. ഉപാധികളില്ലാത്ത സ്നേഹത്തിലൂടെ നീ എന്നെ ഒരുപാട് മാറ്റിക്കള‍ഞ്ഞു. മികച്ചൊരു വ്യക്തിയാകാൻ നീയെനിക്ക് പ്രചോദനമായി. നിന്‍റെ കുസൃതികളും ശാഠ്യവും സൗഹൃദവും ഒക്കെ ഞാൻ മിസ് ചെയ്യും. നിന്നെ എനിക്ക് ഇളയ മകനായി തന്ന് ദൈവം എന്നെ അനുഗ്രഹിച്ചുവെന്നേ ഞാൻ കരുതിയിട്ടുള്ളൂ. എങ്ങനെയാണ് ഈ സമയത്തിനെ അതിജീവിക്കേണ്ടത് എന്നറിയില്ല. നിന്‍റെ അസാന്നിധ്യം... നീയില്ലാതെ വീട് ഒരിക്കലും പഴയതുപോലെ ആകില്ല. നക്ഷത്രങ്ങള്‍ക്കിടയില്‍ നീ ഏറ്റവുമധികം തിളങ്ങുന്ന ഒന്നായി തീരട്ടെ. എവിടെയായിരുന്നാലും സന്തോഷത്തോടെയും കുസൃതിയോടെയും ഇരിക്കുക. റെസ്റ്റ് ഇൻ പീസ് മെസ്സിമ്മ. ഒരുപാട് ഉമ്മകള്‍.... അമ്മ, അപ്പ, കണ്ണൻ, ചക്കി...'- ഇത്രയുമാണ് പാര്‍വ്വതി കുറിച്ചത്.

പാര്‍വ്വതിയുടെ വാക്കുകളില്‍ തന്നെയുണ്ട്, അവര്‍ക്ക് മെസ്സി ആരായിരുന്നു എന്നതും ആ വേദന തങ്ങള്‍ക്ക് മനസിലാകുന്നുണ്ട് എന്നും ആരാധകരും ഫോളോവേഴ്സും കമന്‍റുകളില്‍ കുറിച്ചു. 

സോഷ്യല്‍ മീഡിയയില്‍ തന്നെ പാര്‍വതിയും മറ്റ് കുടുംബാംഗങ്ങളും ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ പലപ്പോഴും മെസ്സിയും ഉള്‍പ്പെടാറുണ്ട്. വീട്ടിലെ ഒരംഗത്തെ പോലെ തന്നെയാണ് ഇവര്‍ക്ക് മെസ്സിയും എന്നത് ഇതിലൂടെ തന്നെ വ്യക്തം. അതിനാല്‍ ഈ നഷ്ടം അവരെ ഓരോരുത്തരെയും സംബന്ധിച്ച് ഏറെ വേദനിപ്പിക്കുന്നത് തന്നെയാകണം. മെസ്സിയുടെ വിയോഗം അറിഞ്ഞ ഏവരും ഇവര്‍ക്ക് സമാധാനമാശംസിക്കുകയാണിപ്പോള്‍. 

 

Also Read:- പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് വിജയ് സമ്മാനിച്ച നെക്ലേസിന്‍റെ വില 10 ലക്ഷം?

ഏഷ്യാനെറ്റ് ന്യൂസ്  ലൈവ് യൂട്യൂബില്‍ കാണാം:-

 

Latest Videos
Follow Us:
Download App:
  • android
  • ios