'ജീവൻ പണയം വച്ചുകൊണ്ട് കച്ചവടം; അമ്പരപ്പിക്കും ഈ മാര്‍ക്കറ്റ്- വീഡിയോ

'റോം ഹുപ് മാര്‍ക്കറ്റ്' എന്നാണിത് അറിയപ്പെടുന്നത്. തായ്ലാൻഡിലെ സമുത് സോങ്ക്രാം പ്രവിശ്യയിലെ മീകിയോംഗ് റെയില്‍വേ സ്റ്റേഷന് സമീപമാണ് ഈ ഫുഡ് മാര്‍ക്കറ്റുള്ളത്. ഇതിനുള്ള പ്രത്യേകതയെന്തെന്നാല്‍, ഇത് റെയില്‍വേ പാളങ്ങള്‍ക്ക് മുകളില്‍ കൂടിയാണ് സ്ഥിതി ചെയ്യുന്നത്. എന്നുവച്ചാല്‍ ട്രെയിൻ കടന്നുപോകുന്നത് മാര്‍ക്കറ്റിന് നടുവിലൂടെയാണെന്ന് സാരം. 

a food market which is set on railway tracks

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വ്യത്യസ്തമായ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പല വീഡിയോകളും ഒരിക്കല്‍ കണ്ടുകഴിഞ്ഞാലും ഏറെ നാളത്തേക്ക് നമ്മുടെ മനസില്‍ പതിഞ്ഞുകിടക്കുന്നതായിരിക്കും. മിക്കവാറും നമുക്ക് ജീവിതത്തില്‍ നേരിട്ട് പോയി കണ്ട് അനുഭവിക്കാൻ സാധിക്കാത്ത കാഴ്ചകളാണ് ഇങ്ങനെ വീഡിയോകളിലൂടെ നമ്മുടെ ഉള്ളില്‍ വല്ലാതെ പതിഞ്ഞുപോകാറ്.

സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. തായ്ലാൻഡില്‍ ദിനംപ്രതി ഒട്ടേറെ ടൂറിസ്റ്റുകള്‍ വന്നുപോകുന്ന ഒരിടത്തുള്ളൊരു ഫുഡ് മാര്‍ക്കറ്റാണ് വീഡിയോയില്‍ കാണുന്നത്. 

'റോം ഹുപ് മാര്‍ക്കറ്റ്' എന്നാണിത് അറിയപ്പെടുന്നത്. തായ്ലാൻഡിലെ സമുത് സോങ്ക്രാം പ്രവിശ്യയിലെ മീകിയോംഗ് റെയില്‍വേ സ്റ്റേഷന് സമീപമാണ് ഈ ഫുഡ് മാര്‍ക്കറ്റുള്ളത്. ഇതിനുള്ള പ്രത്യേകതയെന്തെന്നാല്‍, ഇത് റെയില്‍വേ പാളങ്ങള്‍ക്ക് മുകളില്‍ കൂടിയാണ് സ്ഥിതി ചെയ്യുന്നത്. എന്നുവച്ചാല്‍ ട്രെയിൻ കടന്നുപോകുന്നത് മാര്‍ക്കറ്റിന് നടുവിലൂടെയാണെന്ന് സാരം. 

ട്രെയിനുകള്‍ വരുന്നത് വരെ മാര്‍ക്കറ്റിലെ വിവിധ സ്റ്റാളുകള്‍ പാളങ്ങള്‍ക്ക് മുകളിലും കൂടിയായാണ് സ്ഥാപിച്ച് വയ്ക്കുക. കച്ചവടക്കാരും സാധനങ്ങള്‍ വാങ്ങിക്കാനെത്തുന്നവരുമെല്ലാം ഇതിലെ നടക്കും. എന്നാല്‍ ട്രെയിൻ വരുന്നുവെന്ന് സിഗ്നല്‍ വന്നുകഴിഞ്ഞാല്‍ പിന്നെ കച്ചവടക്കാര്‍ സ്റ്റാളുകള്‍ മടക്കിവയ്ക്കുകയും സാധനങ്ങള്‍ റെയില്‍പാളത്തില്‍ നിന്ന് നീക്കുകയും ചെയ്യും.

ഈ സമയത്ത് ഇവിടെയൊരു 'മരണപ്പാച്ചില്‍' തന്നെയാണത്രേ നടക്കുക. കാര്യങ്ങള്‍ നോക്കാൻ റെയില്‍വേ ഗാര്‍ഡുകളെയും ഇവിടെ പ്രത്യേകമായി നിയമിച്ചിട്ടുണ്ട്. പ്ചച്ക്കറി, പഴങ്ങള്‍, ഇറച്ചി, മീൻ, സീ ഫുഡ്, ഉണക്കിയോ അല്ലാത്തതോ ആയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിങ്ങനെ പലതും വില്‍ക്കുന്ന മാര്‍ക്കറ്റാണിത്. ഇവിടെ ഉപഭോക്താക്കളായി എത്തുന്നത് ഭൂരിഭാഗവും നാട്ടുകാര്‍ തന്നെയാണ്. ഇവരുടെ ഭാഷയില്‍ ഈ മാര്‍ക്കറ്റ് 'സിയാംഗ് തയ് മാര്‍ക്കറ്റ്' ആണ്. എന്നുവച്ചാല്‍ അക്ഷരാര്‍ത്ഥത്തില്‍ 'ജീവൻ പണയപ്പെടുത്തുന്ന മാര്‍ക്കറ്റ്'.

ട്രെയിൻ വരുമ്പോള്‍ സ്റ്റാളുകള്‍ മടക്കാൻ കച്ചവടക്കാര്‍ ഓടിപ്പായുന്നതും സാധനങ്ങള്‍ വാങ്ങിക്കാനെത്തിയവര്‍ മാറിപ്പോകുന്നതുമെല്ലാം ഇവിടത്തുകാരെ സംബന്ധിച്ച് പതിവ് കാഴ്ചയാണ്. എന്നാല്‍ വിനോദസഞ്ചാരികള സംബന്ധിച്ചിടത്തോളം ഇതൊരു കൗതുകക്കാഴ്ച തന്നെയാണ്. 

പലപ്പോഴും ഈ മാര്‍ക്കറ്റിന്‍റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ എറിക് സോളേം എന്നയാള്‍ പങ്കുവച്ച വീഡിയോ ആണ് ശ്രദ്ധേയമായിരിക്കുന്നത്. കണ്ടാല്‍ ശരിക്കും ചിലര്‍ക്ക് പേടി മാത്രം തോന്നിപ്പിക്കുന്നതാണ് ഈ വീഡിയോ. സംഗതി കൗതുകമുള്ള കാഴ്ചയാണെങ്കിലും കാണുമ്പോള്‍ വല്ലാത്തൊരു പേടി തോന്നുന്നുവെന്നാണ് വീഡിയോ കണ്ട പലരും കമന്‍റിലൂടെ പറയുന്നത്. 

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- മുംബൈയിലിരിക്കുന്ന യുവതി 'മദ്യപിച്ച്' ഓണ്‍ലൈനായി ബംഗലൂരുവില്‍ നിന്ന് ബിരിയാണി ഓര്‍ഡര്‍ ചെയ്തു

Latest Videos
Follow Us:
Download App:
  • android
  • ios