തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ചെയ്യേണ്ട കാര്യങ്ങള്‍

പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിയാം. അത്തരത്തില്‍ തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

9 tips to get long hair

തലമുടി കൊഴിച്ചിലാണോ നിങ്ങളെ അലട്ടുന്ന പ്രധാന പ്രശ്നം? പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിയാം. അത്തരത്തില്‍ തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. തലമുടി കൃത്യമായ ഇടവേളകളില്‍ വെട്ടുക 

തലമുടി കൃത്യമായ ഇടവേളകളില്‍ വെട്ടുന്നത് മുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും.

2. വീര്യം കുറഞ്ഞ ഷാംമ്പൂ

വീര്യം കുറഞ്ഞ ഷാംമ്പൂ മാത്രം ഉപയോഗിക്കുക. ഷാംമ്പൂ ഉപയോഗം കഴിഞ്ഞാല്‍ കണ്ടീഷണര്‍ നിര്‍ബന്ധമായും ഉപയോഗിക്കുക. 

3. സമീകൃതാഹാരം 

തലമുടി വളരാന്‍ സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇതിനായി പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കാം. 

4. ഒമേഗ 3 ഫാറ്റി ആസിഡ് 

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും. ഇതിനായി ചിയാ സീഡ്, ഫ്ലക്സ് സീഡ് തുടങ്ങിയവ കഴിക്കാം. 

5. അയേണും ഫോളിക് ആസിഡും വിറ്റാമിന്‍ ഇയും 

അയേണും ഫോളിക് ആസിഡും വിറ്റാമിന്‍ ഇയും  അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും. ഇതിനായി ചീര, മുരിങ്ങയില, ഈന്തപ്പഴം, ഫിഗ്സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

6. ഹീറ്റിങ്, സ്ട്രൈറ്റനിങ് കുറയ്ക്കുക

ഹീറ്റിങ്, സ്ട്രൈറ്റനിങ് എന്നിവ തലമുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഇവയുടെ ഉപയോഗം കുറയ്ക്കുക. 

7. ഹോട്ട് ഓയില്‍ മസാജ്

ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും ഹോട്ട് ഓയില്‍ മസാജ് ചെയ്യുന്നത് തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും. വെളിച്ചെണ്ണയ്ക്ക് പുറമേ കടുകെണ്ണ, ബദാം എണ്ണ, ആവണക്കെണ്ണ, റോസ്മേരി ഓയില്‍ തുടങ്ങിയവ തലമുടിയില്‍ പുരട്ടുന്നത് മുടി വളരാന്‍ സഹായിക്കും. 

8. പ്രോട്ടീന്‍ 

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും. 

9. പ്രകൃതിദത്ത ഹെയർ മാസ്കുകൾ ഉപയോഗിക്കുക

പ്രകൃതിദത്ത ഹെയർ മാസ്കുകൾക്ക് മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ കഴിയും.  കറ്റാർവാഴ, വെളിച്ചെണ്ണ, തൈര്, ഉലുവ, കറിവേപ്പില, റോസ്മേരി ഇലകൾ തുടങ്ങിയ ചേരുവകൾ അടങ്ങിയ പാക്കുകള്‍ തലയോട്ടിയിലും മുടിയിലും പുരട്ടുന്നത് നല്ലതാണ്. 

Also read: തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് സഹായിക്കുന്ന പോഷകങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios