'കുറച്ച് പണം തരാമോ'; എട്ടുവയസുകാരി സാന്താക്ലോസിന് എഴുതിയ ഹൃദയഭേദകമായ കത്ത്
ക്രിസ്മസ് ആകുമ്പോഴേക്കും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ സാന്താക്ലോസിന് കത്തെഴുതുന്ന ഒരു പതിവുണ്ട്. തനിക്ക് വേണ്ട സമ്മാനങ്ങളെ കുറിച്ചും തന്‍റെ ആഗ്രഹങ്ങളെ കുറിച്ചുമൊക്കെ ആകും കുരുന്നുകള്‍ കത്തിലൂടെ എഴുതുന്നത്.
ക്രിസ്‍മസ് എത്താറായതോടെ ഏറെ ആവേശത്തിലാണ് കുട്ടികള്‍. പ്രത്യേകിച്ച് വെള്ളത്താടിയും ചുവപ്പ് കുപ്പായവും കയ്യിലുള്ള ചാക്കില്‍ നിറയെ സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസിനെ കാണാനാണ് കുട്ടികള്‍ കാത്തിരിക്കുന്നത്. സാന്താക്ലോസ് സമ്മാനം നല്‍കുമെന്ന പ്രതീക്ഷയിലാണ് പല കുട്ടികളും. ക്രിസ്മസ് ആകുമ്പോഴേക്കും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ സാന്താക്ലോസിന് കത്തെഴുതുന്ന ഒരു പതിവുണ്ട്. തനിക്ക് വേണ്ട സമ്മാനങ്ങളെ കുറിച്ചും തന്‍റെ ആഗ്രഹങ്ങളെ കുറിച്ചുമൊക്കെ ആകും കുരുന്നുകള്‍ കത്തിലൂടെ എഴുതുന്നത്. ഇവിടെ ഇതാ അത്തരത്തില്‍ ഒരു കുട്ടി സാന്‍റാക്ലോസിന് എഴുതിയ ഹൃദയഭേദകമായ കത്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
എട്ടുവയസുകാരിയാണ് ഇവിടെ സാന്താക്ലോസിന് കത്ത് എഴുതിയിരിക്കുന്നത്. തനിക്ക് വേണ്ടി സമ്മാനങ്ങള്‍ ചോദിക്കാതെ, പകരം തന്‍റെ അച്ഛനും അമ്മയ്ക്കും വേണ്ടി കുറച്ച് പണം കൊണ്ടുതരാമോ എന്നാണ് പെണ്‍കുട്ടി സാന്താക്ലോസിന് ആവശ്യപ്പെടുന്നത്. ബില്ലുകള്‍ അടയ്ക്കാന്‍ പണമില്ലാതെ അച്ഛനും അമ്മയും ബുദ്ധിമുട്ടുകയാണ്. അതില്‍ തനിക്ക് ദു:ഖമുണ്ട്. അതിനാല്‍ അവര്‍ക്ക് വേണ്ടി പണം തരാമോ എന്നാണ് കുട്ടി എമി ചോദിക്കുന്നത്.
യുകെയില്‍ നിന്നുള്ള ഒരു യുവതിയാണ് തന്‍റെ സഹോദരി പുത്രി എഴുതിയ ഈ കത്തിന്‍റെ ഭാഗം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഹൃദയഭേദകമായ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. നിരവധി പേരാണ് ട്വീറ്റിന് താഴെ കമന്‍റുകളുമായി രംഗത്തെത്തിയത്. ഇത് വായിച്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു പോയി എന്നാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്.
Also Read: വാഴയിലയില്‍ പിസ തയ്യാറാക്കുന്ന യുവതി; വൈറലായി വീഡിയോ