തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ആറ് എണ്ണകള്‍...

ചിലപ്പോള്‍ താരനാകാം തലമുടി കൊഴിച്ചിലിന് കാരണം. അത് എന്താണെന്ന് കണ്ടെത്തി പരിഹാരം തേടുന്നതാണ് ഉചിതം. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നവരുണ്ടാകാം. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാന്‍ പ്രകൃതിദത്ത മാർഗങ്ങള്‍ ആശ്രയിക്കുന്നതാണ് നല്ലത്. 

6 oils for hair growth and get rid of dandruff hair loss azn

എല്ലാ പ്രായക്കാരുടെയും എല്ലാ കാലത്തെയും പ്രശ്നമാണ് തലമുടി കൊഴിച്ചില്‍. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ചിലപ്പോള്‍ താരനാകാം കാരണം. അത് എന്താണെന്ന് കണ്ടെത്തി പരിഹാരം തേടുന്നതാണ് ഉചിതം.  മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നവരുണ്ടാകാം. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാന്‍ പ്രകൃതിദത്ത മാർഗങ്ങള്‍ ആശ്രയിക്കുന്നതാണ് നല്ലത്. 

അത്തരത്തില്‍ താരനെ അകറ്റാനും തലമുടി കൊഴിച്ചിലിനെ തടയാനും മുടി വളരാനും സഹായിക്കുന്ന ചില എണ്ണകള്‍ ഉണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

വെളിച്ചെണ്ണയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും പണ്ടുമുതലേ ഉപയോഗിച്ചുവരുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇതിനായി വെളിച്ചെണ്ണ ചെറുതായി ചൂടാക്കി തലയോട്ടിയില്‍ പത്ത് മിനിറ്റ് മസാജ് ചെയ്യാം. ശേഷം വീര്യം കുറഞ്ഞ ഷാംമ്പൂ ഉപയോഗിച്ച് കഴുകി കളയാം. 

രണ്ട്... 

ആവണക്കെണ്ണയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫാറ്റി ആസിഡും പ്രോട്ടീനും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതാണ് ആവണക്കെണ്ണ. അതിനാല്‍ ഇവ തലയോട്ടിയിലും മുടിയിലും പുരട്ടുന്നത് തലമുടി കൊഴിച്ചില്‍ തടയാനും കരുത്തുള്ള മുടി വളരാനും സഹായിക്കും. 

മൂന്ന്... 

ബദാം ഓയില്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതാണ് ബദാം ഓയില്‍.  ബദാം ഓയില്‍ സ്‌ഥിരമായി ഉപയോഗിക്കുന്നത് തലമുടിക്കു നീളവും കരുത്തും വർധിക്കാനും തിളക്കമേറാനും സഹായിക്കും. ഇതിനായി ആഴ്‌ചയിൽ ഒരിക്കൽ ആൽമണ്ട് ഓയിൽ ചൂടാക്കി തലയോട്ടിയിൽ മസാജ് ചെയ്യാം.  

നാല്... 

ഒലീവ് ഓയിലാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. താരനെ അകറ്റാനും തലമുടി കൊഴിച്ചിലിനെ തടയാനും മുടി വളരാനും ഒലീവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണ്. അകാല നരയെ അകറ്റാനും തലമുടിയുടെ അറ്റം പിളരുന്നത് തടയാനും ആരോഗ്യവും തിളക്കവുമുള്ള തലമുടി സ്വന്തമാക്കാനും തലമുടിയെ മൃദുവാക്കാനും ഒലീവ് ഓയിൽ സഹായിക്കും. 

അഞ്ച്...

സൺഫ്‌ളവർ ഓയിൽ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയതാണ് സൂര്യകാന്തി എണ്ണ അഥവാ സൺഫ്‌ളവർ ഓയിൽ. താരനെ അകറ്റാനും തലമുടി കൊഴിച്ചിലിനെ തടയാനും സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്.  അകാല നരയെ അകറ്റാനും തലമുടിയുടെ അറ്റം പിളരുന്നത് തടയാനും ആരോഗ്യവും തിളക്കവുമുള്ള തലമുടി സ്വന്തമാക്കാനും സൂര്യകാന്തി എണ്ണ സഹായിക്കും. 

Also read: പതിവായി ക്യാരറ്റ്- ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കൂ; അറിയാം ഗുണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios