200 മണിക്കൂറെടുത്ത് തുന്നിപ്പിടിപ്പിച്ചത് അര ലക്ഷം ക്രിസ്റ്റലുകള്‍; വിവാഹ ഗൗണിന് ഗിന്നസ് റെക്കോര്‍ഡ്; വീഡിയോ
ഏറ്റവും അധികം ക്രിസ്റ്റലുകള്‍ തുന്നിപ്പിടിപ്പിച്ച വിവാഹ ഗൗണ്‍ എന്നതാണ് റെക്കോര്‍ഡ്. ഇറ്റാലിയന്‍ ബ്രൈഡല്‍ ഫാഷന്‍ ബ്രാന്‍ഡായ മിഷേല ഫെറിറോയാണ് ഈ ഗൗണ്‍ അവതരിപ്പിച്ചത്. ഇതില്‍ 50,890 സ്വരോസ്‌കി ക്രിസ്റ്റലുകളാണ് തുന്നിപ്പിടിപ്പിച്ചത്.
വിവാഹദിനം എന്നത് പല പെൺകുട്ടികളുടെയും ഒരു സ്വപ്ന ദിവസമായിരിക്കാം. വിവാഹ വസ്ത്രത്തെ കുറിച്ചൊക്കെ പല പെണ്‍കുട്ടികള്‍ക്ക് അവരുടേതായ കാഴ്ചപ്പാടുകളും ഉണ്ടാകാം. വിവാഹ വസ്ത്രത്തില്‍ താന്‍ ഏറ്റവും മനോഹരിയായിരിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.മാസങ്ങള്‍ കൊണ്ട് പ്ലാന്‍ ചെയ്താണ് പലരും വിവാഹ വസ്ത്രം ഡിസൈന്‍ ചെയ്യുന്നതും. അത്തരത്തില്‍ ഒരു വിവാഹ വസ്ത്രം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ്.
ഏറ്റവും അധികം ക്രിസ്റ്റലുകള്‍ തുന്നിപ്പിടിപ്പിച്ച വിവാഹ ഗൗണ്‍ എന്നതാണ് റെക്കോര്‍ഡ്. ഇറ്റാലിയന്‍ ബ്രൈഡല്‍ ഫാഷന്‍ ബ്രാന്‍ഡായ മിഷേല ഫെറിറോയാണ് ഈ ഗൗണ്‍ അവതരിപ്പിച്ചത്. ഇതില്‍ 50,890 സ്വരോസ്‌കി ക്രിസ്റ്റലുകളാണ് തുന്നിപ്പിടിപ്പിച്ചത്. ഏകദേശം 200 മണിക്കൂര്‍ സമയം ചിലവഴിച്ചാണ് ഇവ ഡിസൈന്‍ ചെയ്തത്. ഇതിന്റെ ഡിസൈനിങ് ചര്‍ച്ചകള്‍ നാല് മാസത്തോളം നീണ്ടുനില്‍ക്കുകയും ചെയ്തു.
നെക്ക്‌ലൈനിലും സ്ലീവിലും മുഴുവനും ക്രിസ്റ്റലുകളാണുള്ളത്. മോഡല്‍ മാര്‍ച്ചെ ഗെലാനി കാവ് -അല്‍കാന്റെയാണ് ഈ വെഡ്ഡിങ് ഗൗണ്‍ ധരിച്ച് റാംപിലെത്തിയത്. ഇതിന്റെ വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവയ്ക്കുകയും ചെയ്തു.
Also Read: 'ഗൂച്ചി'യുടെ ആദ്യ ഇന്ത്യൻ അംബാസഡറായി ചരിത്രമെഴുതി ആലിയ ഭട്ട്