തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും മൂന്ന് എണ്ണകള്‍; ഉപയോഗിക്കേണ്ടത് ഇങ്ങനെ...

മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. തലമുടി കൊഴിച്ചിലിന് പല കാരണങ്ങള്‍ കാണും. ചിലപ്പോള്‍ താരനാകാം കാരണം. അത് എന്താണെന്ന് കണ്ടെത്തി പരിഹാരം തേടുന്നതാണ് ഉചിതം. 

3 oils to get rid of hair fall azn

കേശ സംബന്ധമായ പ്രശ്നങ്ങൾ പല വിധമാണ്. അതില്‍  തലമുടി കൊഴിച്ചില്‍ എന്ന പരാതിയാണ് ഇന്ന് പലരും പറഞ്ഞുകേള്‍ക്കുന്നത്.  മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. തലമുടി കൊഴിച്ചിലിന് പല കാരണങ്ങള്‍ കാണും. ചിലപ്പോള്‍ താരനാകാം കാരണം. അത് എന്താണെന്ന് കണ്ടെത്തി പരിഹാരം തേടുന്നതാണ് ഉചിതം. 

ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാന്‍ പ്രകൃതിദത്ത മാർഗങ്ങള്‍ ആശ്രയിക്കുന്നതാണ് നല്ലത്. അത്തരത്തില്‍ താരനെ അകറ്റാനും തലമുടി കൊഴിച്ചിലിനെ തടയാനും മുടി വളരാനും സഹായിക്കുന്ന ചില എണ്ണകള്‍ ഉണ്ട്. വെളിച്ചെണ്ണ, ഒലീവ് ഓയില്‍, കാസ്റ്റര്‍ ഓയില്‍ എന്നീ മൂന്ന് എണ്ണകള്‍ തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും. 

ഇതിനായി ഒരു ഗ്ലാസ് ജാറിലേയ്ക്ക് വെളിച്ചെണ്ണ, ഒലീവ് ഓയില്‍, കാസ്റ്റര്‍ ഓയില്‍ എന്നീ മൂന്ന് എണ്ണയും തുല്യ അളവിലെടുക്കുക. ശേഷം ഇതിലേയ്ക്ക് അൽപം ഉലുവയും കറിവേപ്പിലയും ചേർ‍ക്കുക. പ്രോട്ടീനും ബീറ്റാകരോട്ടിനും ധാരാളം അടങ്ങിയതാണ് കറിവേപ്പില. ഇവ മുടി കൊഴിച്ചിൽ തടയുന്നതോടൊപ്പം തലമുടി വളർച്ചയ്ക്ക് ഏറേ സഹായിക്കും. ഈ മിശ്രിതം തയ്യാറാക്കി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മാത്രം തലമുടിയില്‍  പുരട്ടുക. ശേഷം മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകാം. 

Also Read: മുഖത്തെ ചുളിവുകളെ തടയാന്‍ ഓട്സ് ഇങ്ങനെ ഉപയോ​ഗിക്കൂ...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios