ഈ പിഞ്ചോമനയുടെ ജനനകഥ കേട്ടാൽ ആരും കരയരുത്; 925 ഗ്രാം തൂക്കം,ഹൃദയ ആകൃതിയിലുള്ള ഗർഭപാത്രം, പിന്നെ
- ആറാം മാസത്തിലാണ് ഈ പിഞ്ചോമനയെ ലാന്റാ എന്ന യുവതി ജന്മം നൽകിയത്.
- ഈ കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കുന്നതാണ് നല്ലതെന്ന് ഡോക്ടർമാർ അന്ന് പറഞ്ഞു.
ലെവി എന്ന മിടുക്കനെ ഈ ലോകം ഇപ്പോൾ അത്ഭുതത്തോടെയാണ് കാണുന്നത്. ആറാം മാസത്തിലാണ് ഈ പിഞ്ചോമനയെ ലാന്റാ എന്ന യുവതി ജന്മം നൽകിയത്. മാസം തികയാതെ ജനിച്ചതിനാൽ ഈ പിഞ്ചോമനയ്ക്ക് ചില ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ട്.
വികസിക്കാത്ത ആമാശയം, ഹൃദയ ആകൃതിയിലുള്ള ഗർഭപാത്രം, വെറും 925 ഗ്രാം തൂക്കം ഇത്തരം പ്രശ്നങ്ങളുമായാണ് ലെവി ജനിച്ചത്. ലെവി ജീവിക്കുമോയെന്ന് ലാന്റയും ഭർത്താവും ആദ്യമൊന്ന് ഭയപ്പെട്ടിരുന്നു. ഈ കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കുന്നതാണ് നല്ലതെന്ന് ഡോക്ടർമാർ പറഞ്ഞപ്പോഴും ലാന്റയും ഭർത്താവും ആ തീരുമാനത്തെ നിരസിച്ചു. എന്നാൽ ദെെവത്തിന്റെ കൃപ കൊണ്ട് ലെവി ഇപ്പോൾ ഇൗ ലോകത്തിലെ അത്ഭുതകുഞ്ഞ് തന്നെയാണ്.
ഒരുപാട് വേദന സഹിച്ചാണ് ലാന്റാ ഈ പിഞ്ചോമനയ്ക്ക് ജന്മം നൽകിയത്. ഈ കുഞ്ഞ് രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് ഡോക്ടമാർ ഉറപ്പിച്ച് പറഞ്ഞപ്പോഴും ലാന്റാ തന്റെ ആത്മവിശ്വാസം കെെവിട്ടില്ല. ലാന്റയുടെയും ഭർത്താവിന്റെ കഠിനപ്രയത്നം തന്നെയാണ് ലെവിയെ പുതുജീവിതത്തിലേക്ക് കൊണ്ട് വന്നത്. ഈ മിടുക്കൻ സാധാരണ നിലയിലാകാൻ 148 ദിവസമെടുത്തു. ലെവി ജനിച്ച് കഴിഞ്ഞ് രണ്ടാഴ്ച്ചയോളം അമിതമായ രക്തസ്രാവം അനുഭവപ്പെട്ടുവെന്ന് ലാന്റാ പറഞ്ഞു.
ലെവിയ്ക്ക് എന്ത് കുറവുണ്ടെങ്കിലും പ്രശ്നമില്ല. അവനെ മിടുക്കനായി വളർത്തുമെന്ന് ലാന്റയും ഭർത്താവും പറഞ്ഞു. ലെവി ജനിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ നിരവധി പേർ സഹായവുമായി ആശുപത്രിയിലെത്തി. ഇപ്പോൾ ഫെയ്സ് ബുക്കിൽ ലെവി എന്ന ഈ മിടുക്കന് പ്രത്യേക പേജ് തന്നെയുണ്ട്. നിരവധി പേരാണ് ലെവിയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നതും സഹായവുമായി എത്തുന്നതും. ഈ പിഞ്ചോമനയുടെ ജീവൻ രക്ഷിക്കാൻ ആശുപത്രി അധികൃതർ വളരെയധികം സഹായിച്ചുവെന്ന് ലാന്റാ പറഞ്ഞു.