പോണ്‍ താരം ജെന്ന കുറച്ചത് ഇരുപത്തിയേഴ് കിലോ ഭാരം; പിന്നിലെ ഡയറ്റ് ഇതാണ്
അമേരിക്കയിലെ പഴയ പോണ്‍ താരവും മോഡലുമായ ജെന്ന ജെയിംസ് ഇരുപത്തിയേഴ് കിലോ ഭാരം കുറച്ചത് എങ്ങനെയെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ അന്വേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ജെന്ന ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവശേഷം ജെന്ന നന്നായി വണ്ണം വെച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ജെന്ന ഇരുപത്തിയേഴ് കിലോ ഭാരം കുറച്ചു.

കീറ്റോ ഡയറ്റിലൂടെയാണ് ജെന്ന തടി കുറച്ചത്. പ്രോട്ടിന്‍, കൊഴുപ്പ് എന്നിവ കൂടുതല്‍ ഉപയോഗിക്കുകയും കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണസാധനങ്ങള്‍ വളരെയധികം കുറയ്ക്കുകയും ചെയ്യുന്ന ഭക്ഷണക്രമമാണ് കീറ്റോ.
കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. മത്സ്യം, വെണ്ണ, ഒലിവ് ഓയില്‍, ഇറച്ചി, മുട്ട, ചീസ്, പച്ചക്കറികള്‍ എന്നിവയാണ് കീറ്റോ ഡയറ്റില്‍ പ്രധാനമായും ഉള്‍പ്പെടുത്തുന്നത്. മധുരമുളള ഭക്ഷണം, ചോക്ലേറ്റ്, പാസ്ത, കിഴങ്ങ് എന്നിവ ഒഴിവാക്കണം. ചായ, കാപ്പി എന്നിവ കുടിക്കാവുന്നതാണ്. ഇത്തരത്തില്‍ കീറ്റോ ഡയറ്റ് പിന്‍തുടര്‍ന്നാല്‍ ശരീര ഭാരം നന്നായി കുറയ്ക്കാന്‍ കഴിയും.