വീടുകളിൽ പ്ലഗുകൾ ഉപയോഗിക്കുമ്പോൾ പോക്കറ്റ് കാലിയാവാതെ നോക്കണേ  

വീടുകളിൽ അമിതമായി പ്ലഗുകൾ ഉപയോഗിച്ചാൽ നിങ്ങളുടെ പോക്കറ്റ് കാലിയാകുന്നത് അറിയില്ല. കാരണം എന്താണെന്നല്ലേ? പ്ലഗുകൾ ഉപയോഗിക്കില്ലെങ്കിൽ പോലും ലോഡ് ആയാണ് അതിനെ കണക്കാക്കുന്നത്

Be careful not to empty your pocket when using plugs at home

വീടുകളിൽ അമിതമായി പ്ലഗുകൾ ഉപയോഗിച്ചാൽ നിങ്ങളുടെ പോക്കറ്റ് കാലിയാകുന്നത് അറിയില്ല. കാരണം എന്താണെന്നല്ലേ? പ്ലഗുകൾ ഉപയോഗിക്കില്ലെങ്കിൽ പോലും ലോഡ് ആയാണ് അതിനെ കണക്കാക്കുന്നത്. നമ്മൾ ഉപയോഗിച്ചില്ലെങ്കിലും വൈദ്യുതി ചിലവ് കൂട്ടാൻ ഇത് തന്നെ ധാരാളമാണ്. മുറിയിൽ അധികമായി പ്ലഗുകൾ വെക്കുമ്പോൾ നിങ്ങൾ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്.100 വാട്ട് പവർ എടുക്കുന്ന അതെ അനുമാനത്തിലാണ് ഓരോ പ്ലഗിന്റെയും ലോഡ് കണക്കാക്കുന്നത്. അത് പവർ പ്ലഗ് ആണെങ്കിൽ 500 വാട്ടാകും. 

അങ്ങനെ രണ്ട് പവർ വാട്ട് പ്ലഗ് വെച്ചാൽ ഒരു കിലോവാട്ടായി, കണക്റ്റഡ് വാട്ട് എന്ന കണക്കിൽ കൂട്ടും. ഒടുവിൽ വൈദ്യുതി ബില്ല് വരുമ്പോൾ നിങ്ങൾക്ക് തലകറങ്ങും. ഇനി ഈ സാഹചര്യം ഒഴിവാക്കാൻ വേണ്ടി നിങ്ങൾ പവർ പ്ലഗ് വേണ്ട എന്ന് വെക്കരുത്. കാരണം നിങ്ങൾ ഉപയോഗിക്കുന്ന ഫ്രിഡ്ജ്, ഗ്രൈൻഡർ, വാഷിംഗ് മെഷീൻ, അയൺ ബോക്സ്, മിക്‌സി തുടങ്ങിയ ഉപകരണങ്ങൾക്കെല്ലാം പവർ പ്ലഗ് അത്യാവശ്യമാണ്. ഇതിൽ ഒരിടത്ത് തന്നെ നിലനിർത്തി പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഉപകരണങ്ങൾ അങ്ങനെ ഉപയോഗിക്കുന്നതാണ് കൂടുതൽ അനുയോജ്യം. അതേസമയം വീടുകളിൽ എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കേഴ്സ് ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. വൈദ്യുതി ചോർച്ച കാരണമുണ്ടാകുന്ന നഷ്ടങ്ങൾ കുറക്കാൻ ഇത് സഹായിക്കും  

പാചകത്തിന് ശേഷം ഉടനെ സ്റ്റൗവ് വൃത്തിയാക്കുന്നവരാണോ നിങ്ങൾ? ഇതൊന്ന് ശ്രദ്ധിക്കണേ..

Latest Videos
Follow Us:
Download App:
  • android
  • ios