മരണത്തിലും ഒരുമിച്ച്; ഒരേ ആശുപത്രിയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വിടപറഞ്ഞ് 100 വയസുള്ള ദമ്പതികള്‍
മൂന്ന് മക്കളും പതിനൊന്ന് പേരക്കുട്ടികളുമാണ് ഇവർക്കുള്ളത്. കഴിഞ്ഞ അഞ്ച് ദിവസമായി ഇരുവരും അബോധാവസ്ഥയില്‍ ഹോസ്പിറ്റലിലെ ഒരേ മുറിയില്‍ കഴിയുകയായിരുന്നു
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ട് നൂറ് വയസുള്ള ദമ്പതികള്‍. വിവാഹ ജീവിതം 79 വര്‍ഷം പിന്നിട്ട ദമ്പതികളാണ് ഒരേ ആശുപത്രിയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. അമേരിക്കയിലെ ഓഹിയോയിലാണ് സംഭവം. ഓഹിയോ സ്വദേശികളായ ജൂണ്‍, ഹൂബര്‍ട്ട് മാലിക്കോട്ട് ദമ്പതികളാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. മൂന്ന് മക്കളും പതിനൊന്ന് പേരക്കുട്ടികളുമാണ് ഇവർക്കുള്ളത്.
കഴിഞ്ഞ അഞ്ച് ദിവസമായി ഇരുവരും അബോധാവസ്ഥയില്‍ ഹോസ്പിറ്റലിലെ ഒരേ മുറിയില്‍ കഴിയുകയായിരുന്നു. 1941 ല്‍ അമേരിക്കയിലെ കെന്റക്കിയിലുള്ള ഒരു പള്ളിയില്‍ വച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. ഒരു വര്‍ഷത്തിനു ശേഷം ഇരുവരും വിവാഹിതരായി. യുഎസ് നാവിക സേനയില്‍ ഉദ്യോഗസ്ഥനായിരുന്നു ഹുബര്‍ട്ടിന് വിവാഹ സമയത്ത് പ്രായം 20 ആയിരുന്നു. നാവികസേനയില്‍ നിന്നു വിരമിച്ചതിനു ശേഷം ഇരുവരും ഹാമില്‍ട്ടണിലേയ്ക്ക് താമസം മാറി. രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്കയ്ക്ക് വേണ്ടി പങ്കെടുത്ത സേനാംഗം കൂടിയായിരുന്നു ഹുബര്‍ട്ട്. ജൂണിനുമുണ്ട് ലോക മഹായുദ്ധത്തില്‍ അമേരിക്കന്‍ സേനയ്ക്ക് വേണ്ടി പോരാടിയ ഒറു കഥ. ലോകമഹായുദ്ധ കാലത്ത് ടോര്‍പ്പിഡോ നിര്‍മ്മാണ കമ്പനിയിലായിരുന്നു ജൂണ്‍ ജോലി ചെയ്തിരുന്നത്.
ഇത്രയും നാള്‍ തമ്മില്‍ കലഹങ്ങളില്ലാതെയാണ് മുന്നോട്ട് പോയിരുന്നതെന്നാണ് 79ാം വിവാഹ വാര്‍ഷികത്തില്‍ ഇരുവരും ഒരു പ്രാദേശിക മാധ്യമത്തോട് വിശദമാക്കിയത്. ഒറു പാട് യാത്രകള്‍ ചെയ്തിട്ടില്ലെന്നും എങ്കിലും കുടുംബത്തിനൊപ്പമുള്ള സായാഹ്നങ്ങളാണ് യാത്രകളേക്കാള്‍ സന്തോഷിപ്പിച്ചതെന്നുമാണ് ഇരുവരും പറഞ്ഞിരുന്നത്. അടുത്തിടെ മകന്‍റെ ഭാര്യ മരിച്ചതിന്‍റെ ആഘാതത്തിലായിരുന്നു ദമ്പതികള്‍. 81 വര്‍ഷത്തെ പ്രണയകഥയ്ക്കാണ് അവസാനമായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ ഇവരുടെ മരണത്തെ വിശേഷിപ്പിച്ചത്.