അഭിമന്യുവിനെ കൊല്ലിച്ചിട്ട് പാർട്ടി ഇപ്പോള്‍ നാടകം കളിക്കുകയാണെന്ന് എ.കെ.മണി
- കോളേജിലേക്ക് അഭിമന്യുവിനെ പറഞ്ഞു വിട്ട് കൊന്ന ശേഷം അതിന്‍റെ പേരിൽ നാടകം ആടുകയാണ് പാട്ടിക്കാർ എ എം മണി പറഞ്ഞു.
ഇടുക്കി: അഭിമന്യുവിനെ കോളേജിലേക്ക് പറഞ്ഞുവിട്ട് കൊല്ലിച്ചിട്ട് അവന്‍റെ പേരിൽ പാർട്ടി നാടകം ആടുകയാണെന്ന് ഇടുക്കി കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എ.കെ.മണി. തോട്ടം തൊഴിലാളികൾക്ക് വീടും ഭൂമിയും നൽകണമെന്ന് ആവശ്യപ്പെട്ട് മൂന്നാർ വില്ലേജ് ഓഫീസിലേക്ക് നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളേജിലേക്ക് അഭിമന്യുവിനെ പറഞ്ഞു വിട്ട് കൊന്ന ശേഷം അതിന്‍റെ പേരിൽ നാടകം ആടുകയാണ് പാട്ടിക്കാർ. അഭിമന്യുവിന്‍റെ പേരിൽ പിരിച്ചെടുക്കുന്ന പണം അവരുടെ കുടുംബത്തിന് നൽകണം. അല്ലാതെ പത്ത് ശതമാനം പാർട്ടി അവശ്യങ്ങൾക്കായി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു. അഭിമന്യുവിനായി പാർട്ടി ഭേദമെന്യേ നാടാകെ ഒന്നിക്കുമ്പോൾ ഉത്തരവാദപ്പെട്ട സ്ഥാനം വഹിക്കുന്ന എ.കെ.മണിയുടെ ആരോപണം നിരവധി വിവാദങ്ങൾക്ക് വഴിവെക്കുകയാണ്.