പ്രവാസി ചിട്ടിയെ ഏറ്റെടുത്ത് മലയാളികള്‍ !, പ്രവാസിചിട്ടിയിൽ നിന്നുള്ള ഫ്ളോട്ട് ഫണ്ട് 100 കോടി കവിഞ്ഞു
പ്രവാസി ചിട്ടിയിൽ ഇപ്പോൾ ലോകത്തിലെ ഏതു രാജ്യത്തുള്ള പ്രവാസി മലയാളികൾക്കും അംഗമാകാൻ കഴിയും.
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനകുതിപ്പിൽ പ്രവാസികളുടെ സജീവ പങ്കാളിത്തം. പ്രവാസി ചിട്ടിയിൽ ചേർന്നുകൊണ്ടാണ് പ്രവാസിമലയാളികൾ, ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം നാടിന്റെ വികസനത്തിന് കൈത്താങ്ങാകുന്നത്. കേരളത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിനായി കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടികളിൽ നിന്നുള്ള ഫ്ളോട്ട് ഫണ്ട് കിഫ്ബി ബോണ്ടുകളിലേക്ക് സ്വരൂപിക്കുന്നത് ഇപ്പോൾ 100 കോടി കവിഞ്ഞിരിക്കുന്നു.
പ്രവാസി ചിട്ടിയിൽ ഇപ്പോൾ ലോകത്തിലെ ഏതു രാജ്യത്തുള്ള പ്രവാസി മലയാളികൾക്കും അംഗമാകാൻ കഴിയും. നിലവിൽ 70 രാജ്യങ്ങളിൽ നിന്നായി 47,437 പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 13,935 പേർ 2,500 മുതൽ 1,00,000 വരെ മാസ തവണ ഉള്ള വിവിധ ചിട്ടികളിൽ അംഗങ്ങളായിട്ടുണ്ട്. ഇതുവരെ തുടങ്ങിയ ചിട്ടികളിൽ നിന്നു തന്നെ 647 കോടി രൂപ ടേൺ ഓവർ പ്രതീക്ഷിക്കുന്നു.
ഇതുവരെ പ്രവാസി ചിട്ടിയിൽ ചേരാത്ത പ്രവാസികൾക്ക് ഇനിയും അവസരമുണ്ട്. പ്രവാസി ചിട്ടിയിൽ അംഗമാകുന്നതിനുള്ള വിശദാംശങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക...
Click Link: crm.pravasi.ksfe.com