55 പദ്ധതികൾക്ക് അനുമതി നൽകി കിഫ്ബി എക്സിക്യുട്ടീവ് കമ്മിറ്റി: പട്ടികയിൽ കൊച്ചി -ബാംഗ്ലൂർ വ്യവസായ ഇടനാഴിയും

ജൂൺ 30 ന് ന‌‌ടന്ന കിഫ്ബി ബോർഡ് യോഗം മൂന്ന് പദ്ധതികൾക്ക് ധനാനുമതി നൽകി. 

kiifb executive committee approved 55 major infrastructure projects

സംസ്ഥാനത്തെ സുപ്രധാന 55 പദ്ധതികൾക്ക് കിഫ്ബി എക്സിക്യുട്ടീവ് കമ്മിറ്റിയും ജനറൽ ബോഡിയും അനുമതി നൽകി. 55 പദ്ധതികൾക്കായി 2002.72 കോടി രൂപയാണ് കിഫ്ബി വകയിരുത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് ജൂൺ 29, 30 തീയതികളിൽ നടന്ന കിഫ്ബി പതിനഞ്ചാം എക്സിക്യുട്ടീവ് കമ്മിറ്റി, മുപ്പത്തി ഒമ്പതാം ജനറൽ ബോഡി യോഗങ്ങളിലാണ് പദ്ധതികളുട‌െ ന‌ടത്തിപ്പുമായി ബന്ധപ്പെട്ട നിർണായക തീരുമാനം ഉണ്ടായത്.

ജൂൺ 30 ന് ന‌‌ടന്ന കിഫ്ബി ബോർഡ് യോഗം മൂന്ന് പദ്ധതികൾക്ക് ധനാനുമതിയും നൽകി. ഇതിൽ അഴിക്കോട് - മുനമ്പം പാലത്തിന്റെ നിർമ്മാണം, പെരുമാട്ടി - പട്ടഞ്ചേരി കുടിവെള്ളപദ്ധതിയുടെ മൂന്നാം ഘട്ടം, കോരയാർ മുതൽ വരട്ടയാർ വരെയുള്ള മൂലത്തറ റൈറ്റ്ബാങ്ക് കനാലിന്റെ വിപുലീകരണം എന്നിവ ഉൾപ്പെടുന്നു. 

ദേശീയപാത വികസനത്തിന്റെ സ്ഥലമെടുപ്പിന് സംസ്ഥാന വിഹിതമായി 5,374 കോടി രൂപയുൾപ്പെടെ നാളിതുവരെ, വിവിധ വകുപ്പുകൾക്കായി ആകെ 57,031.21 കോടി രൂപയുടെ 730 പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്. ഇത് കൂടാതെ വിവിധ വ്യവസായ പാർക്കുകൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി 13,988.63 കോടി രൂപയും കിഫ്ബിയിലൂടെ നൽകാനായി അംഗീകരിച്ചിട്ടുള്ളതാണ്. മൊത്തം 18,240 കോടി രൂപയുടെ 396 പദ്ധതികൾ ടെൻഡർ നടപടികളിലേക്ക് കടന്നു.15,936 കോടി രൂപയുടെ 331 പദ്ധതികളുടെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചതായും കിഫ്ബി അറിയിച്ചു.

kiifb executive committee approved 55 major infrastructure projects

കിഫ്ബി എക്സിക്യുട്ടീവ് കമ്മിറ്റിയും ജനറൽ ബോഡിയും അനുമതി നൽകിയ 55 പദ്ധതികൾ ഇവയാണ്:

1. കൊച്ചി ബാംഗ്ലൂർ ഇൻഡസ്ട്രിയൽ കോറിഡോർ

ഇന്ത്യ ഗവണ്മെന്റ് അംഗീകരിച്ച വ്യാവസായിക ഇടനാഴികളിൽ ഒന്നായ കൊച്ചി ബാംഗ്ലൂർ വ്യാവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കലിനായി കിഫ് ബോർഡ് 1030.80 കോടി രൂപ അനുവദിച്ചു. ഇത് സ്ഥലമേറ്റെടുക്കലിനായി ബോർഡ് മുമ്പ് അനുവദിച്ച 12710 രൂപയിൽ ഉൾപ്പെടുന്നു. പാലക്കാട് ജില്ലയിൽ ദേശിയ പാതയോടു ചേർന്ന് പുതുശ്ശേരി ഒഴലപ്പതി എന്നി സ്ഥലങ്ങളിൽ 1350 ഏക്കർ ഭൂമി ഇതിനായി ഏറ്റെടുക്കും. സംസ്ഥാനത്തെ വ്യാവസായിക വികസനത്തിന് വൻ കുതിപ്പേകാൻ ഈ പദ്ധതി വഴി സാധിക്കും.

2. തൃശൂർ ജില്ലയിലെ അഴീക്കോട് - മുനമ്പം പാലത്തിന്റെ നിർമാണം

തൃശൂർ ജില്ലയിലെ കയ്പമംഗലം നിയോജക മണ്ഡലത്തിലെ അഴീക്കോടിനെയും എറണാകുളം ജില്ലയിലെ വൈപ്പിൻ മണ്ഡലത്തിലെ മുനമ്പത്തെയും ബന്ധിപ്പിച്ചു കൊണ്ടാണ് ഈ പദ്ധതി വരുന്നത്. സംസ്ഥാനത്തെ 9 തീരദേശ ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശ ഹൈവേയുടെ അലൈൻമെൻറിൽ ഉൾപ്പെട്ടതാണ് ഈ പാലം. കാര്യേജ് വേ, ഫുട്പാത്ത്, സൈക്കിൾ ട്രാക്ക് ഉൾപ്പെട്ട 15.1 മീറ്റർ ആണ് പാലത്തിന്റെ വീതി. NH 66 ലെയും NH 544 ലെയും ഗതാഗതകുരുക്കിന് പാലം പരിഹാരമാകും. തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് പുറമേ ടൂറിസം വികസനത്തിന്നും നിർദിഷ്ട പാലം സഹായകരമാകും.

• അനുവദിച്ച തുക ( കോടിയിൽ ) - 140.01
• നിർവഹണ ഏജൻസി (SPV)- KRFB
• ഭരണ വകുപ്പ് - PWD

3. പാലക്കാട്ട് ജില്ലയിലെ പെരുമാട്ടി, പട്ടൻ ചേരി ,എലപ്പുള്ളി, നല്ലെപ്പുള്ളി ഭാഗങ്ങളിലേക്കുള്ള സമഗ്ര ജലവിതരണ പദ്ധതിയുടെ മൂന്നാം ഘട്ടം

പദ്ധതി മേഖലയിലെ സമഗ്ര ജലവിതരണ പദ്ധതിയുടെ മൂന്നാം ഘട്ടമാണിത്. ഒന്നും രണ്ടും ഘട്ടങ്ങൾ യഥാക്രമം സ്റ്റേറ്റ് പ്ലാനും കിഫ്ബിയുമാണ് ഫണ്ട് ചെയ്തത്. ക്ലിയർ വാട്ടർ പമ്പിങ് മെയിൻ, മീനാക്ഷി പുരത്തെ വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റ് , ജലസംഭരണി, 350 കി. മീ. നീളത്തിൽ വിതരണ പൈപ്പുകൾ തുടങ്ങിയവ അടങ്ങുന്നതാണ് പദ്ധതി.

• അനുവദിച്ച തുക ( കോടിയിൽ ) - 77.21
• നിർവഹണ ഏജൻസി ( SPv ) – KWA
• ഭരണ വകുപ്പ് - ജലവിഭവ വകുപ്പ്

4. മൂലത്തറ വലതുകര കനാൽ വികസനം (കോരയാർ മുതൽ വരട്ടയാർ വരെ)

മൂലത്തറ വലതുകര കനാൽ വികസനത്തിലൂടെ കോരയാർ മുതൽ വരട്ടയാർ വരെ ജലസേചന സൗകര്യം പ്രദാനം ചെയ്യുക പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ കോഴി പതി, എരുത്തിയാംപതി വില്ലേജുകൾക്ക് കാര്യമായ പ്രയോജനം പദ്ധതി കൊണ്ട് ലഭിക്കും. നിലവിൽ കൊടും വരൾച്ചയും ശരാശരിയിലും കുറഞ്ഞ മഴയും കൊണ്ട് കടുത്ത ബുദ്ധിമുട്ടിലാണ് ഈ പ്രദേശങ്ങളും ഇവിടത്തെ കർഷകരും. ഇ പി സി കരാർ വ്യവസ്ഥയിലായിരിക്കും പദ്ധതിയുടെ നിർമ്മാണം.

• അനുവദിച്ച തുക ( കോടിയിൽ ) -255.18
• നിർവഹണ ഏജൻസി – KIIDC
• ഭരണ വകുപ്പ് - ജലവിഭവ വകുപ്പ് 

5. പത്തനംതിട്ട ജില്ലയിലെ ഏഴംകുളം - കൈപ്പട്ടൂർ റോഡ് മെച്ചപ്പെടുത്തൽ

സംസ്ഥാന പാതയിൽ ഏഴംകുളം ജങ്ങ്ഷനിൽ നിന്ന് തുടങ്ങുന്ന 10.208 KM നീളമുള്ള പ്രധാന ജില്ലാ റോഡാണിത്. കൈപ്പട്ടൂരിൽ വച്ച് ഈ റോഡ് NH 183A യുമായി ചേരുന്നു. ഈ റോഡിന്റെ ശരാശരി കാര്യേജ് വേ 5.5 മീറ്റർ ആണ്. ഈ റോഡ് മെച്ചപ്പെടുത്തലിന്റെ ഭാഗമായി നിലവിലുള്ള ഒരു പാലം പൊളിച്ചുനീക്കി 25 മീറ്റർ നീളത്തിൽ പുതിയ പാലം പണിയുന്നുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ NH 183 A യിൽ നിന്ന് പത്തനാപുരത്തേക്കുള്ള ഗതാഗതം കൈപ്പട്ടൂരിൽ വച്ച് വഴിതിരിച്ചു വിടാനും അതുവഴി അടൂർ ടൗണിലെ ഗതാഗത തിരക്ക് കുറയ്ക്കാനും സാധിക്കും.

• അനുവദിച്ച തുക ( കോടിയിൽ ) - 41.18
• നിർവഹണ ഏജൻസി – KRFB
• ഭരണ വകുപ്പ് – PWD

6. രാമക്കൽമേട് - കമ്പംമേട് - വണ്ണപുരം റോഡ് മെച്ചപ്പെടുത്തൽ

ഇടുക്കി ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ രാമക്കൽമേട്, കല്ലാർ , കമ്പംമേട്, നെടുങ്കണ്ടം എന്നിവിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട റോഡ്.സംസ്ഥാന പാതകളായ SH 19,41,42,43 എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന നാണ് ഈ റോഡ്.28.1 കിലോമീറ്റർ നീളമാണ് റോഡിനുള്ളത്. വീതിയാകട്ടെ 10 മീറ്ററും. ഇതിൽ 5.5 മീറ്റർ വീതിയുള്ള കാര്യേജ് വേയും, ഇരു വശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ ഡ്രെയിൻ കം ഫുട്പാത്തും ഉൾപ്പെടും

• അനുമതി നൽകിയ തുക ( കോടിയിൽ ) - 73.21
• നിർവഹണ ഏജൻസി – KRFB
• ഭരണ വകുപ്പ് – PWD

7. പൊന്നാനി നിളാതീരം ഇൻഡോർ ആൻഡ് അക്വാറ്റിക് കോംപ്ലക്സ്, മലപ്പുറം ജില്ല

ഒരു ഇൻഡോർ സ്റ്റേഡിയം, നീന്തൽക്കുളം, ഓപ്പൺ എയർ ജിം, കബഡി കോർട്ട് എന്നിവ മലപ്പുറം ജില്ലയുടെ തീരദേശത്തിനു വേണ്ടി വിഭാവനം ചെയ്യുന്ന പദ്ധതിയാണിത്. ജില്ലയിലെ കായിക രംഗത്തിന് ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതി കൂടിയാണിത്. 25m x 40 m വിസ്തൃതിയുള്ള പ്ലേ ഏരിയായോട് കൂടിയതാണ് സ്റ്റേഡിയം. ഗസ്റ്റ് റൂമുകൾ, കളിക്കാർക്കുള്ള ചേഞ്ചിങ് റൂമുകൾ, ഓഫീസ് മുറികൾ, വിഐപി ലോഞ്ച് എന്നിവ ഒപ്പമുണ്ടാകും. ബാഡ്മിൻറൺ, വോളിബോൾ, ബാസ്ക്കറ്റ് ബോൾ, തായ്ക്വോൺ ഡോ, ജൂഡോ, ടേബിൾ ടെന്നീസ്, എയർ റൈഫിൾ, സ്ക്വാഷ്, ഗുസ്തി എന്നീ കായിക ഇനങ്ങൾക്കുള്ള സൗകര്യമുണ്ടാകും നിർദിഷ്ട സ്റ്റേഡിയത്തിൽ.

• അനുവദിച്ച തുക ( കോടിയിൽ ) - 14.09
• നിർവഹണ ഏജൻസി - KITCO LTD
• ഭരണ വകുപ്പ് - കായിക യുവജനക്ഷേമം

8. തലശ്ശേരി പൈതൃക പദ്ധതി ഘട്ടം 1

തലശ്ശേരി കേന്ദ്ര ബിന്ദുവായി കണ്ണൂർ, കോഴിക്കോട്, വയനാട്‌ ജില്ലകളിലെ പൈതൃക നിർമ്മിതികളെ സംരക്ഷിക്കുകയും അവയുടെ ചരിത്രം പുതു തലമുറക്കും വിനോദസഞ്ചാരികൾക്കും ഉപയോഗപെടുന്ന വിധം അവതരിപ്പിയ്ക്കുകയും എന്നതാണ് ഈ പദ്ധതി ലക്‌ഷ്യം വയ്ക്കുന്നത് . തുറമുഖ നഗരത്തിന്റെ ചരിത്രം പറയുന്ന തുറമുഖ നഗര ഇടനാഴി, പഴശ്ശി രാജയുടെ ചരിത്രം പറയുന്ന പഴശ്ശി ഇടനാഴി, തദ്ദേശീയമായ നാടൻ കലകൾ അവതരിപ്പിയ്ക്കുന്ന നാടൻകല ഇടനാഴി, മലബാറിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന സാംസ്‌കാരിക ഇടനാഴി എന്നിവയാണ് പദ്ധതിയിൽ വിഭാവനം ചെയുന്ന നാല് സഞ്ചാര ഇടനാഴികൾ (Circuit). പദ്ധതിയുടെ ഒന്നാം ഘട്ടം വികസനത്തിൽ 14 ചരിത്ര നിർമ്മിതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

• അനുവദിച്ച തുക ( കോടിയിൽ ) – 41.38
• നിർവഹണ ഏജൻസി - KIIDC
• വകുപ്പ് - Tourism

9. ആലപ്പുഴ ജില്ലയിലെ ചെത്തി ബീച്ച് വികസനം

തെക്കൻ കേരള തീരത്തെ ഏറ്റവും മികച്ച ബീച്ചുകളിലൊന്നായി മൂന്നു കിലോമീറ്റർ നീളമുള്ള ചെത്തി ബീച്ചിനെ മാറ്റുക എന്നതാണ് പദ്ധതി ലക്‌ഷ്യം വയ്ക്കുന്നത്. ഒരു മികച്ച വിനോദ സഞ്ചാര - കായിക കേന്ദ്രമായി ചെത്തി ബീച്ചിനെ പരിവർത്തനം ചെയ്തെടുക്കുകയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ഇതിനായി സ്പോർട്സ് സോൺ, ആക്ടിവിറ്റി സോൺ, ഫാമിലി സോൺ എന്നിങ്ങനെ മൂന്നു മേഖലകളിലായി തിരിച്ചാണ് ബീച്ചിന്റെ വികസനം നടക്കുക.

• അനുവദിച്ച തുക (കോടിയിൽ ) - 21.36
• നിർവഹണ ഏജൻസി – KITCO
• ഭരണ വകുപ്പ് – ടൂറിസം

10. എം ജി സർവകലാശാലയിലെ അടിസ്ഥാന സൗകര്യ വികസനം

1,55,375 ചതുരശ്ര അടി വിസ്തീർണമുള്ള ബഹുനില മന്ദിരം സ്ഥാപിച്ച് എം ജി സർവകലാശാലയെ അടിസ്ഥാന സൗകര്യ വികസനത്തിൽ മുന്നോട്ടെത്തിക്കുക എന്നതാണ് പദ്ധതി. ഇതിലൂടെ സർവകലാശാലയെ ഇന്റർനാഷനൽ സെന്റർ ഓഫ് എക്സലൻസ് ഇൻ അക്കാഡമിക്സ് ആൻഡ് റിസർച്ച് എന്ന നിലവാരത്തിൽ എത്തിക്കാനാകും. നിർദ്ദിഷ്ട കെട്ടിടത്തിൽ ഇൻസ്ട്രുമെൻറ്റേഷൻ ലാബ്, കംപ്യൂട്ടർ സയൻസ് ലാബ്, പ്യൂർ ആൻഡ് അപ്ലൈഡ് ഫിസിക്സ് ലാബ്, എൻവയോൺമെൻറൽ ലാബ്, ബയോസയൻസ് ലാബ്, കെമിക്കൽ സയൻസ് ലാബ് എന്നിവ സ്ഥാപിക്കും.
• അനുവദിച്ച തുക ( കോടിയിൽ ) - 50.28
• നിർവഹണ ഏജൻസി - KITCO
• വകുപ്പ് -ഉന്നത വിദ്യാഭ്യാസം

11. കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തു ലെവൽ ക്രോസ്സ്‌ 291 നു പകരമായുള്ള റെയിൽ മേൽപ്പാലം

മഞ്ചേശ്വരം ഹോസനഗഡി പഴയ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന ലെവൽ ക്രോസ്സിനു പകരമായി വിഭാവന ചെയ്യുന്ന ഈ മേൽപാലം പ്രസ്തുത റോഡിലെ സുഗമമായ ഗതാഗതത്തിന് വഴിയൊരുക്കും. 480.3 മീറ്റർ നീളമുള്ള റെയിൽ മേൽപ്പാലത്തിൽ 36 മീറ്റർ നീളത്തിൽ റെയിൽ സ്പാൻ ഉണ്ടായിരിക്കും. പദ്ധതിക്കായി പാതയ്ക്ക് ഇരുവശവുമായി 41 സെൻറ് ഭൂമി ഏറ്റെടുക്കും.

• അനുവദിച്ച തുക ( കോടിയിൽ ) – 40.40
• നിർവഹണ ഏജൻസി - RBDCK
• വകുപ്പ് -PWD

12. തിരുവനന്തപുരം - യൂണിവേഴ്‌സിറ്റി കോളജിലെ ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതി - ഘട്ടം 1

പൈതൃക കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി മികവിന്റെ കേന്ദ്രങ്ങളാക്കുവാനായി 27/12/19 തീയതിയിലെ സ.ഉ (സാധാ) നമ്പർ: 2287/2019/ഉ.വി.വ -ൽ ഉൾപ്പെടുത്തിയിട്ടുള്ള അഞ്ച് ഹെറിറ്റേജ് കോളേജുകളിൽ ഒന്നാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്. കോളേജിന്റെ മൊത്തം വിദ്യാർത്ഥി ശക്തി 3294 ഉം സ്റ്റാഫ് ബലം 218 ഉം ആണ്. നിർമാണത്തിന്റെ രണ്ട് ഘട്ടങ്ങൾ ഈ നിർദ്ദേശത്തിൽ ഉൾപ്പെടുന്നു. ഭാഷാ ബ്ലോക്കിന്റെ നിർമ്മാണം, ഫിസിക്സ് ലാബ് ബ്ലോക്ക്, ഓറിയന്റൽ ബ്ലോക്കിന്റെ നവീകരണം, നിലവിലുള്ള ഓഫീസ് സ്ഥലത്തിന്റെ നവീകരണം, ഫുട്ട് ഓവർ ബ്രിഡ്ജ്, ലാൻഡ്സ്കേപ്പിംഗ്, ഓപ്പൺ എയർ തിയേറ്റർ, ഇന്റേണൽ റോഡ്, ഡ്രെയിനേജ്, അഗ്നിശമന പ്രവർത്തനങ്ങൾ എന്നിവ KIIFB ഫണ്ടിംഗിൽ നിർദ്ദേശിച്ചിരിക്കുന്നു. എച്ച്.വി.ഏ.സി, എലിവേറ്റർ സിസ്റ്റം.

• അനുവദിച്ച തുക ( കോടിയിൽ ) - 20.27
• നിർവഹണ ഏജൻസി (SPV)- KITCO
• ഭരണ വകുപ്പ് - ഉന്നത വിദ്യാഭ്യാസ വകുപ്പ്

ഇന്നുണ്ടായ പ്രധാന മറ്റു തീരുമാനങ്ങൾ ഇവയാണ്:

1. ഇൻറർനാഷനൽ ഫിനാൻസ് കോർപ്പറേഷനിൽ (ഐഎഫ് സി ) നിന്ന് 1100 കോടി രൂപ കിഫ് ബി കടമെടുക്കുന്നതിനുള്ള നിർദ്ദേശത്തിന് ബോർഡ് യോഗം അംഗീകാരം നൽകി. പരിസ്ഥിതി സൗഹൃദ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് വേണ്ടിയാണ് കിഫ് ബി ഈ തുക കടമെടുക്കുന്നത്.ഈ പദ്ധതികളുടെ അവലോകനം ഐഎഫ് സി ബോർഡ്നടത്തി അംഗീകാരം നൽകുന്നതിനെ തുടർന്ന് കടമെടുപ്പ് പ്രക്രിയ തുടങ്ങാൻ കഴിയും. ഐ എഫ് സി യിൽ നിന്ന് 1100 കോടി രൂപ വായ്യ ലഭിക്കാനുള്ള സാഹചര്യം ഒരുങ്ങിയതിലൂടെ ADB, JICA തുടങ്ങിയ രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിക്കാനുള്ള സാഹചര്യവും ഒരുങ്ങുകയാണ്.

2. പൊതു സ്വകാര്യ പങ്കാളിത്തമുള്ള (Public Private Partnership) പദ്ധതികൾ കി ഫ്ബി യിലൂടെ നടപ്പാക്കുമ്പോൾ ഐ എഫ് സി യുടെ സാങ്കേതിക സഹായം സ്വീകരിക്കുന്നതിനുള്ള നിർദേശത്തിനും യോഗം അംഗീകാരം നൽകി.

3. റീബിൽഡ് കേരള ഇനിഷ്യേറ്റീവിലൂടെ നടപ്പാക്കുന്ന പദ്ധതികൾക്കുള്ള 2000 കോടി രൂപയുടെ ഫണ്ട് കിഫ്ബി യിലൂടെ കണ്ടെത്തുന്നതിനുള്ള ഡയസ്പോറ ബോണ്ട് പുറത്തിറക്കന്നതിനുള്ള നിർദേശത്തിനും കിഫ് ബി ബോർഡ് അംഗീകാരം നൽകി. പ്രവാസികൾക്ക് കിഫ്ബിയിൽ നിക്ഷേപിക്കുന്നതിലൂടെ നാടിന്റെ വികസനത്തിൽ നേരിട്ട് പങ്കാളികളാകാനുള്ള അവസരമാണ് ഡയസ്പോറ ബോണ്ട് വഴി കൈവരുന്നത്.

4. പദ്ധതികളുടെ നടത്തിപ്പിനായി നിലവിൽ 8206.39 കോടി രൂപ കിഫ് ബി യുടെ പക്കലുണ്ട്. ഇന്നേ തീയതി വരെ കെ എസ് എഫ് ഇ പ്രവാസി ചിട്ടിയിലൂടെ 162.54 കോടി രൂപയുടെയും നോർക്ക ഡിവിഡന്റ് പദ്ധതിയിലൂടെ 85.76 കോടി രൂപയുടെയും നിക്ഷേപം കി ഫ്ബി യിൽ എത്തിയിട്ടുള്ളതായും യോഗം വിലയിരുത്തി.

5. കോവിഡ് 19 മഹാമാരിയുടെ കാലത്തും കിഫ്ബി ആക്ടിൽ നിഷ്കർഷിച്ചിട്ടുള്ള പെട്രോളിയം സെസിലെയും മോട്ടോർ വാഹന നികുതിയിലെയും കിഫ്ബിയുടെ വിഹിതം മുൻ വർഷങ്ങളിലേതു പോലെ തന്നെ സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി.

കിഫ്ബി എക്സിക്യുട്ടീവ് കമ്മിറ്റി, ജനറൽ ബോഡി തീരുമാനങ്ങളെക്കുറിച്ച് തങ്ങളു‌ടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ കിഫ്ബി വിശദമാക്കിയിരുന്നു. കിഫ്ബിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പോസ്റ്റ്:

വികസനക്കുതിപ്പിന്റെ വിളംബരമായി കിഫ് ബോർഡ് യോഗം

കോവിഡ് 19 മഹാമാരിയും ലോക്ഡൗണും ഏൽപ്പിച്ച ആഘാതത്തെ മറികടന്ന് സംസ്ഥാന വികസനം ഗതിവേഗം വീണ്ടെടുക്കുന്നു. തിരുവനന്തപുരത്ത് ജൂൺ 29, 30 തീയതികളിൽ നടന്ന കിഫ്ബി പതിനഞ്ചാം എക്സിക്യുട്ടീവ് കമ്മിറ്റി, മുപ്പത്തി ഒമ്പതാം ജനറൽ ബോഡി യോഗങ്ങൾ ഇതിന്റെ വിളംബരമായി .

30/06/2020 ൽ നടന്ന കിഫ് ബോർഡ് യോഗം 3 പദ്ധതികൾക്ക് ധനാനുമതി നല്കി.

ഇതിൽ അഴിക്കോട് - മുനമ്പം പാലത്തിന്റെ നിർമ്മാണം, പെരുമാട്ടി - പട്ടഞ്ചേരി കുടിവെള്ളപദ്ധതിയുടെ മൂന്നാം ഘട്ടം, കോരയാർ മുതൽ വരട്ടയാർ വരെയുള്ള മൂലത്തറ റൈറ്റ്ബാങ്ക് കനാലിന്റെ വിപുലീകരണം എന്നിവ ഉൾപ്പെടുന്നു.

ആകെ 472.40 കോടി രൂപയുടെ പദ്ധതികൾക്കാണ് 39-ആം കിഫ് ബോർഡ് യോഗം ധനാനുമതി നൽകിയിട്ടുള്ളത്.

ദേശീയപാത വികസനത്തിന്റെ സ്ഥലമെടുപ്പിന് സംസ്ഥാന വിഹിതമായി 5374 കോടി രൂപയുൾപ്പെടെ നാളിതുവരെ, വിവിധ വകുപ്പുകൾക്കായി ആകെ 57,031.21 കോടി രൂപയുടെ 730 പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്. ഇത് കൂടാതെ വിവിധ വ്യവസായ പാർക്കുകൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി 13,988.63 കോടി രൂപയും കിഫ്ബിയിലൂടെ നൽകാനായി അംഗീകരിച്ചിട്ടുള്ളതാണ്. മൊത്തം 18240 കോടി രൂപയുടെ 396പദ്ധതികൾ ടെൻഡർ നടപടികളിലേക്ക് കടന്നു.15,936 കോടി രൂപയുടെ 331 പദ്ധതികളുടെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചു.

കിഫ്ബിയുടെ നാളിതുവരെയുള്ള യാത്രയിൽ കേരളത്തിന്റെ ഒട്ടുമിക്ക അടിസ്ഥാന സൌകര്യവികസന പദ്ധതികളിലും കയ്യൊപ്പ് ചാർത്തുവാൻ കഴിഞ്ഞു എന്നുള്ളതാണ് മറ്റൊരു വസ്തുത.

2002.72 കോടി രൂപയുടെ 55 പദ്ധതികൾക്ക് എക്സിക്യുട്ടീവ് കമ്മിറ്റിയും ജനറൽ ബോഡിയും അനുമതി നൽകി.

അനുമതി നൽകിയ പദ്ധതികളിൽ പ്രധാനപ്പെട്ട ചിലത് താഴെപ്പറയുന്നു

1. കൊച്ചി ബാംഗ്ലൂർ ഇൻഡസ്ട്രിയൽ കോറിഡോർ

ഇന്ത്യ ഗവണ്മെന്റ് അംഗീകരിച്ച വ്യാവസായിക ഇടനാഴികളിൽ ഒന്നായ കൊച്ചി ബാംഗ്ലൂർ വ്യാവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കലിനായി കിഫ് ബോർഡ് 1030.80 കോടി രൂപ അനുവദിച്ചു. ഇത് സ്ഥലമേറ്റെടുക്കലിനായി ബോർഡ് മുമ്പ് അനുവദിച്ച 12710 കോടി രൂപയിൽ ഉൾപ്പെടുന്നു. പാലക്കാട് ജില്ലയിൽ ദേശിയ പാതയോടു ചേർന്ന് പുതുശ്ശേരി ഒഴലപ്പതി എന്നി സ്ഥലങ്ങളിൽ 1350 ഏക്കർ ഭൂമി ഇതിനായി ഏറ്റെടുക്കും. സംസ്ഥാനത്തെ വ്യാവസായിക വികസനത്തിന് വൻ കുതിപ്പേകാൻ ഈ പദ്ധതി വഴി സാധിക്കും

2. തൃശൂർ ജില്ലയിലെ അഴീക്കോട് - മുനമ്പം പാലത്തിന്റെ നിർമാണം

തൃശൂർ ജില്ലയിലെ കയ്പമംഗലം നിയോജക മണ്ഡലത്തിലെ അഴീക്കോടിനെയും എറണാകുളം ജില്ലയിലെ വൈപ്പിൻ മണ്ഡലത്തിലെ മുനമ്പത്തെയും ബന്ധിപ്പിച്ചു കൊണ്ടാണ് ഈ പദ്ധതി വരുന്നത്. സംസ്ഥാനത്തെ 9 തീരദേശ ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശ ഹൈവേയുടെ അലൈൻമെൻറിൽ ഉൾപ്പെട്ടതാണ് ഈ പാലം. കാര്യേജ് വേ, ഫുട്പാത്ത്, സൈക്കിൾ ട്രാക്ക് ഉൾപ്പെട്ട 15.1 മീറ്റർ ആണ് പാലത്തിന്റെ വീതി. NH 66 ലെയും NH 544 ലെയും ഗതാഗതകുരുക്കിന് പാലം പരിഹാരമാകും. തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് പുറമേ ടൂറിസം വികസനത്തിന്നും നിർദിഷ്ട പാലം സഹായകരമാകും.

• അനുവദിച്ച തുക ( കോടിയിൽ ) - 140.01

• നിർവഹണ ഏജൻസി (SPV)- KRFB

• ഭരണ വകുപ്പ് - PWD

3. പാലക്കാട്ട് ജില്ലയിലെ പെരുമാട്ടി, പട്ടൻ ചേരി ,എലപ്പുള്ളി, നല്ലെപ്പുള്ളി ഭാഗങ്ങളിലേക്കുള്ള സമഗ്ര ജലവിതരണ പദ്ധതിയുടെ മൂന്നാം ഘട്ടം

മേഖലയിലെ സമഗ്ര ജലവിതരണ പദ്ധതിയുടെ മൂന്നാം ഘട്ടമാണിത്. ഒന്നും രണ്ടും ഘട്ടങ്ങൾ യഥാക്രമം സ്റ്റേറ്റ് പ്ലാനും കിഫ്ബിയുമാണ് ഫണ്ട് ചെയ്തത്. ക്ലിയർ വാട്ടർ പമ്പിങ് മെയിൻ, മീനാക്ഷി പുരത്തെ വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റ് , ജലസംഭരണി, 350 കി. മീ. നീളത്തിൽ വിതരണ പൈപ്പുകൾ തുടങ്ങിയവ അടങ്ങുന്നതാണ് പദ്ധതി.

• അനുവദിച്ച തുക ( കോടിയിൽ ) - 77.21

• നിർവഹണ ഏജൻസി ( SPv ) – KWA

• ഭരണ വകുപ്പ് - ജലവിഭവ വകുപ്പ്

4. മൂലത്തറ വലതുകര കനാൽ വികസനം (കോരയാർ മുതൽ വരട്ടയാർ വരെ)

മൂലത്തറ വലതുകര കനാൽ വികസനത്തിലൂടെ കോരയാർ മുതൽ വരട്ടയാർ വരെ ജലസേചന സൗകര്യം പ്രദാനം ചെയ്യുക പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ കോഴി പതി, എരുത്തിയാംപതി വില്ലേജുകൾക്ക് കാര്യമായ പ്രയോജനം പദ്ധതി കൊണ്ട് ലഭിക്കും. നിലവിൽ കൊടും വരൾച്ചയും ശരാശരിയിലും കുറഞ്ഞ മഴയും കൊണ്ട് കടുത്ത ബുദ്ധിമുട്ടിലാണ് ഈ പ്രദേശങ്ങളും ഇവിടത്തെ കർഷകരും. ഇ പി സി കരാർ വ്യവസ്ഥയിലായിരിക്കും പദ്ധതിയുടെ നിർമ്മാണം

• അനുവദിച്ച തുക ( കോടിയിൽ ) -255.18

• നിർവഹണ ഏജൻസി – KIIDC

• ഭരണ വകുപ്പ് - ജലവിഭവ വകുപ്പ് '

5. പത്തനംതിട്ട ജില്ലയിലെ ഏഴംകുളം - കൈപ്പട്ടൂർ റോഡ് മെച്ചപ്പെടുത്തൽ

സംസ്ഥാന പാതയിൽ ഏഴംകുളം ജങ്ങ്ഷനിൽ നിന്ന് തുടങ്ങുന്ന 10.208 KM നീളമുള്ള പ്രധാന ജില്ലാ റോഡാണിത്. കൈപ്പട്ടൂരിൽ വച്ച് ഈ റോഡ് NH 183A യുമായി ചേരുന്നു. ഈ റോഡിന്റെ ശരാശരി കാര്യേജ് വേ 5.5 മീറ്റർ ആണ്. ഈ റോഡ് മെച്ചപ്പെടുത്തലിന്റെ ഭാഗമായി നിലവിലുള്ള ഒരു പാലം പൊളിച്ചുനീക്കി 25 മീറ്റർ നീളത്തിൽ പുതിയ പാലം പണിയുന്നുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ NH 183 A യിൽ നിന്ന് പത്തനാപുരത്തേക്കുള്ള ഗതാഗതം കൈപ്പട്ടൂരിൽ വച്ച് വഴിതിരിച്ചു വിടാനും അതുവഴി അടൂർ ടൗണിലെ ഗതാഗത തിരക്ക് കുറയ്ക്കാനും സാധിക്കും.

• അനുവദിച്ച തുക ( കോടിയിൽ ) - 41.18

• നിർവഹണ ഏജൻസി – KRFB

• ഭരണ വകുപ്പ് – PWD

6. രാമക്കൽമേട് - കമ്പംമേട് - വണ്ണപുരം റോഡ് മെച്ചപ്പെടുത്തൽ.

ഇടുക്കി ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ രാമക്കൽമേട്, കല്ലാർ , കമ്പംമേട്, നെടുങ്കണ്ടം എന്നിവിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട റോഡ്.സംസ്ഥാന പാതകളായ SH 19,41,42,43 എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന നാണ് ഈ റോഡ്.28.1 കിലോമീറ്റർ നീളമാണ് റോഡിനുള്ളത്. വീതിയാകട്ടെ 10 മീറ്ററും. ഇതിൽ 5.5 മീറ്റർ വീതിയുള്ള കാര്യേജ് വേയും, ഇരു വശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ ഡ്രെയിൻ കം ഫുട്പാത്തും ഉൾപ്പെടും

• അനുമതി നൽകിയ തുക ( കോടിയിൽ ) - 73.21

• നിർവഹണ ഏജൻസി – KRFB

• ഭരണ വകുപ്പ് – PWD

7. പൊന്നാനി നിളാതീരം ഇൻഡോർ ആൻഡ് അക്വാറ്റിക് കോംപ്ലക്സ്, മലപ്പുറം ജില്ല

ഒരു ഇൻഡോർ സ്റ്റേഡിയം, നീന്തൽക്കുളം, ഓപ്പൺ എയർ ജിം, കബഡി കോർട്ട് എന്നിവ മലപ്പുറം ജില്ലയുടെ തീരദേശത്തിനു വേണ്ടി വിഭാവനം ചെയ്യുന്ന പദ്ധതിയാണിത്. ജില്ലയിലെ കായിക രംഗത്തിന് ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതി കൂടിയാണിത്. 25m x 40 m വിസ്തൃതിയുള്ള പ്ലേ ഏരിയായോട് കൂടിയതാണ് സ്റ്റേഡിയം. ഗസ്റ്റ് റൂമുകൾ, കളിക്കാർക്കുള്ള ചേഞ്ചിങ് റൂമുകൾ, ഓഫീസ് മുറികൾ, വിഐപി ലോഞ്ച് എന്നിവ ഒപ്പമുണ്ടാകും. ബാഡ്മിൻറൺ, വോളിബോൾ, ബാസ്ക്കറ്റ് ബോൾ, തായ്ക്വോൺ ഡോ, ജൂഡോ, ടേബിൾ ടെന്നീസ്, എയർ റൈഫിൾ, സ്ക്വാഷ്, ഗുസ്തി എന്നീ കായിക ഇനങ്ങൾക്കുള്ള സൗകര്യമുണ്ടാകും നിർദിഷ്ട സ്റ്റേഡിയത്തിൽ.

• അനുവദിച്ച തുക ( കോടിയിൽ ) - 14.09

• നിർവഹണ ഏജൻസി - KITCO LTD

• ഭരണ വകുപ്പ് - കായിക യുവജനക്ഷേമം

8. തലശ്ശേരി പൈതൃക പദ്ധതി ഘട്ടം 1.

തലശ്ശേരി കേന്ദ്ര ബിന്ദുവായി കണ്ണൂർ, കോഴിക്കോട്, വയനാട്‌ ജില്ലകളിലെ പൈതൃക നിർമ്മിതികളെ സംരക്ഷിക്കുകയും അവയുടെ ചരിത്രം പുതു തലമുറക്കും വിനോദസഞ്ചാരികൾക്കും ഉപയോഗപെടുന്ന വിധം അവതരിപ്പിയ്ക്കുകയും എന്നതാണ് ഈ പദ്ധതി ലക്‌ഷ്യം വയ്ക്കുന്നത് . തുറമുഖ നഗരത്തിന്റെ ചരിത്രം പറയുന്ന തുറമുഖ നഗര ഇടനാഴി, പഴശ്ശി രാജയുടെ ചരിത്രം പറയുന്ന പഴശ്ശി ഇടനാഴി, തദ്ദേശീയമായ നാടൻ കലകൾ അവതരിപ്പിയ്ക്കുന്ന നാടൻകല ഇടനാഴി, മലബാറിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന സാംസ്‌കാരിക ഇടനാഴി എന്നിവയാണ് പദ്ധതിയിൽ വിഭാവനം ചെയുന്ന നാല് സഞ്ചാര ഇടനാഴികൾ (Circuit). പദ്ധതിയുടെ ഒന്നാം ഘട്ടം വികസനത്തിൽ 14 ചരിത്ര നിർമ്മിതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

• അനുവദിച്ച തുക ( കോടിയിൽ ) – 41.38

• നിർവഹണ ഏജൻസി - KIIDC

• വകുപ്പ് - Tourism

9. ആലപ്പുഴ ജില്ലയിലെ ചെത്തി ബീച്ച് വികസനം

തെക്കൻ കേരള തീരത്തെ ഏറ്റവും മികച്ച ബീച്ചുകളിലൊന്നായി മൂന്നു കിലോമീറ്റർ നീളമുള്ള ചെത്തി ബീച്ചിനെ മാറ്റുക എന്നതാണ് പദ്ധതി ലക്‌ഷ്യം വയ്ക്കുന്നത്. ഒരു മികച്ച വിനോദ സഞ്ചാര - കായിക കേന്ദ്രമായി ചെത്തി ബീച്ചിനെ പരിവർത്തനം ചെയ്തെടുക്കുകയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ഇതിനായി സ്പോർട്സ് സോൺ, ആക്ടിവിറ്റി സോൺ, ഫാമിലി സോൺ എന്നിങ്ങനെ മൂന്നു മേഖലകളിലായി തിരിച്ചാണ് ബീച്ചിന്റെ വികസനം നടക്കുക.

• അനുവദിച്ച തുക (കോടിയിൽ ) - 21.36

• നിർവഹണ ഏജൻസി – KITCO

• ഭരണ വകുപ്പ് – ടൂറിസം

10. എം ജി സർവകലാശാലയിലെ അടിസ്ഥാന സൗകര്യ വികസനം

1,55,375 ചതുരശ്ര അടി വിസ്തീർണമുള്ള ബഹുനില മന്ദിരം സ്ഥാപിച്ച് എം ജി സർവകലാശാലയെ അടിസ്ഥാന സൗകര്യ വികസനത്തിൽ മുന്നോട്ടെത്തിക്കുക എന്നതാണ് പദ്ധതി. ഇതിലൂടെ സർവകലാശാലയെ ഇന്റർനാഷനൽ സെന്റർ ഓഫ് എക്സലൻസ് ഇൻ അക്കാഡമിക്സ് ആൻഡ് റിസർച്ച് എന്ന നിലവാരത്തിൽ എത്തിക്കാനാകും. നിർദ്ദിഷ്ട കെട്ടിടത്തിൽ ഇൻസ്ട്രുമെൻറ്റേഷൻ ലാബ്, കംപ്യൂട്ടർ സയൻസ് ലാബ്, പ്യൂർ ആൻഡ് അപ്ലൈഡ് ഫിസിക്സ് ലാബ്, എൻവയോൺമെൻറൽ ലാബ്, ബയോസയൻസ് ലാബ്, കെമിക്കൽ സയൻസ് ലാബ് എന്നിവ സ്ഥാപിക്കും.

• അനുവദിച്ച തുക ( കോടിയിൽ ) - 50.28

• നിർവഹണ ഏജൻസി - KITCO

• വകുപ്പ് -ഉന്നത വിദ്യാഭ്യാസം

11. കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തു ലെവൽ ക്രോസ്സ്‌ 291 നു പകരമായുള്ള റെയിൽ മേൽപ്പാലം.

മഞ്ചേശ്വരം ഹോസനഗഡി പഴയ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന ലെവൽ ക്രോസ്സിനു പകരമായി വിഭാവന ചെയ്യുന്ന ഈ മേൽപാലം പ്രസ്തുത റോഡിലെ സുഗമമായ ഗതാഗതത്തിന് വഴിയൊരുക്കും. 480.3 മീറ്റർ നീളമുള്ള റെയിൽ മേൽപ്പാലത്തിൽ 36 മീറ്റർ നീളത്തിൽ റെയിൽ സ്പാൻ ഉണ്ടായിരിക്കും. പദ്ധതിക്കായി പാതയ്ക്ക് ഇരുവശവുമായി 41 സെൻറ് ഭൂമി ഏറ്റെടുക്കും

• അനുവദിച്ച തുക ( കോടിയിൽ ) – 40.40

• നിർവഹണ ഏജൻസി - RBDCK

• വകുപ്പ് -PWD

12. തിരുവനന്തപുരം - യൂണിവേഴ്‌സിറ്റി കോളജിലെ ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതി - ഘട്ടം 1

പൈതൃക കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി മികവിന്റെ കേന്ദ്രങ്ങളാക്കുവാനായി 27/12/19 തീയതിയിലെ സ.ഉ (സാധാ) നമ്പർ: 2287/2019/ഉ.വി.വ -ൽ ഉൾപ്പെടുത്തിയിട്ടുള്ള അഞ്ച് ഹെറിറ്റേജ് കോളേജുകളിൽ ഒന്നാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്. കോളേജിന്റെ മൊത്തം വിദ്യാർത്ഥി ശക്തി 3294 ഉം സ്റ്റാഫ് ബലം 218 ഉം ആണ്. നിർമാണത്തിന്റെ രണ്ട് ഘട്ടങ്ങൾ ഈ നിർദ്ദേശത്തിൽ ഉൾപ്പെടുന്നു. ഭാഷാ ബ്ലോക്കിന്റെ നിർമ്മാണം, ഫിസിക്സ് ലാബ് ബ്ലോക്ക്, ഓറിയന്റൽ ബ്ലോക്കിന്റെ നവീകരണം, നിലവിലുള്ള ഓഫീസ് സ്ഥലത്തിന്റെ നവീകരണം, ഫുട്ട് ഓവർ ബ്രിഡ്ജ്, ലാൻഡ്സ്കേപ്പിംഗ്, ഓപ്പൺ എയർ തിയേറ്റർ, ഇന്റേണൽ റോഡ്, ഡ്രെയിനേജ്, അഗ്നിശമന പ്രവർത്തനങ്ങൾ എന്നിവ KIIFB ഫണ്ടിംഗിൽ നിർദ്ദേശിച്ചിരിക്കുന്നു. എച്ച്.വി.ഏ.സി, എലിവേറ്റർ സിസ്റ്റം.

• അനുവദിച്ച തുക ( കോടിയിൽ ) - 20.27

• നിർവഹണ ഏജൻസി (SPV)- KITCO

• ഭരണ വകുപ്പ് - ഉന്നത വിദ്യാഭ്യാസ വകുപ്പ്

ഇന്നുണ്ടായ പ്രധാന മറ്റു തീരുമാനങ്ങൾ ഇവയാണ്.

1. ഇൻറർനാഷനൽ ഫിനാൻസ് കോർപ്പറേഷനിൽ (ഐഎഫ് സി ) നിന്ന് 1100 കോടി രൂപ കിഫ് ബി കടമെടുക്കുന്നതിനുള്ള നിർദ്ദേശത്തിന് ബോർഡ് യോഗം അംഗീകാരം നൽകി. പരിസ്ഥിതി സൗഹൃദ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് വേണ്ടിയാണ് കിഫ് ബി ഈ തുക കടമെടുക്കുന്നത്.ഈ പദ്ധതികളുടെ അവലോകനം ഐഎഫ് സി ബോർഡ്നടത്തി അംഗീകാരം നൽകുന്നതിനെ തുടർന്ന് കടമെടുപ്പ് പ്രക്രിയ തുടങ്ങാൻ കഴിയും. ഐ എഫ് സി യിൽ നിന്ന് 1100 കോടി രൂപ വായ്യ ലഭിക്കാനുള്ള സാഹചര്യം ഒരുങ്ങിയതിലൂടെ ADB, JICA തുടങ്ങിയ രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിക്കാനുള്ള സാഹചര്യവും ഒരുങ്ങുകയാണ്.

2. പൊതു സ്വകാര്യ പങ്കാളിത്തമുള്ള (Public Private Partnership) പദ്ധതികൾ കി ഫ്ബി യിലൂടെ നടപ്പാക്കുമ്പോൾ ഐ എഫ് സി യുടെ സാങ്കേതിക സഹായം സ്വീകരിക്കുന്നതിനുള്ള നിർദേശത്തിനും യോഗം അംഗീകാരം നൽകി.

3. റീബിൽഡ് കേരള ഇനിഷ്യേറ്റീവിലൂടെ നടപ്പാക്കുന്ന പദ്ധതികൾക്കുള്ള 2000 കോടി രൂപയുടെ ഫണ്ട് കിഫ്ബി യിലൂടെ കണ്ടെത്തുന്നതിനുള്ള ഡയസ്പോറ ബോണ്ട് പുറത്തിറക്കന്നതിനുള്ള നിർദേശത്തിനും കിഫ് ബി ബോർഡ് അംഗീകാരം നൽകി. പ്രവാസികൾക്ക് കിഫ്ബിയിൽ നിക്ഷേപിക്കുന്നതിലൂടെ നാടിന്റെ വികസനത്തിൽ നേരിട്ട് പങ്കാളികളാകാനുള്ള അവസരമാണ് ഡയസ്പോറ ബോണ്ട് വഴി കൈവരുന്നത്.

4. പദ്ധതികളുടെ നടത്തിപ്പിനായി നിലവിൽ 8206.39 കോടി രൂപ കിഫ് ബി യുടെ പക്കലുണ്ട്. ഇന്നേ തീയതി വരെ കെ എസ് എഫ് ഇ പ്രവാസി ചിട്ടിയിലൂടെ 162.54 കോടി രൂപയുടെയും നോർക്ക ഡിവിഡന്റ് പദ്ധതിയിലൂടെ 85.76 കോടി രൂപയുടെയും നിക്ഷേപം കി ഫ്ബി യിൽ എത്തിയിട്ടുള്ളതായും യോഗം വിലയിരുത്തി.

5. കോവിഡ് 19 മഹാമാരിയുടെ കാലത്തും കിഫ് ബി ആക്ടിൽ നിഷ്കർഷിച്ചിട്ടുള്ള പെട്രോളിയം സെസിലെയും മോട്ടോർ വാഹന നികുതിയിലെയും കി ഫ്ബിയുടെ വിഹിതം മുൻ വർഷങ്ങളിലേതു പോലെ തന്നെ സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി.

Latest Videos
Follow Us:
Download App:
  • android
  • ios