തൃശൂരിൽ യുവാവിനെ കമ്പി വടി കൊണ്ട് അടിച്ചുകൊന്നു, മൃതദേഹം പുഴയിൽ ഉപേക്ഷിച്ചു, ആറു പേര്‍ അറസ്റ്റിൽ
തൃശൂരിൽ യുവാവിനെ അടിച്ചുകൊന്നശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിച്ചു. സംഭവത്തിൽ ആറുപേര്‍ അറസ്റ്റിലായി
തൃശൂര്‍: തൃശൂരിൽ യുവാവിനെ അടിച്ചുകൊന്നശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിച്ചു. സംഭവത്തിൽ ആറുപേര്‍ അറസ്റ്റിലായി. തൃശൂര്‍ ചെറുതുരുത്തിയിലാണ് ദാരുണമായ കൊലപാതകം നടന്നത്. നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സൈനുൽ ആബിദ് (39) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണം.
പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സൈനുൽ ആബിദിന്‍റെ പോസ്റ്റ്മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് പൊലീസ് കേസെടുത്ത് പ്രതികളെ പിടികൂടുകയായിരുന്നു. കമ്പി വടികൊണ്ട് മര്‍ദിച്ചശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഘം ചേര്‍ന്നാണ് സൈനുൽ ആബിദിനെ മര്‍ദിച്ചത്. കൊല്ലപ്പെട്ട സൈനുൽ ആബിദ് ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയാണ്. ലഹരിക്കടത്തിലും പിടിക്കപ്പെട്ടിരുന്നു.
കൊല്ലത്ത് പെയിന്‍റിങ് തൊഴിലാളികള്‍ തമ്മിൽ തര്‍ക്കം; കമ്പി വടി കൊണ്ട് അടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു