ക്ഷേത്രങ്ങളിലെ ഷർട്ട് വിവാദം; 'മുഖ്യമന്ത്രി അഭിപ്രായം പറയണ്ട, തീരുമാനിക്കേണ്ടത് ആചാര്യൻമാർ'; യോഗക്ഷേമസഭ
ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് കയറുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടതില്ലെന്ന് യോഗക്ഷേമസഭ.
തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് കയറുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടതില്ലെന്ന് യോഗക്ഷേമസഭ. ഓരോ ക്ഷേത്രത്തിലും ഓരോ രീതികൾ ഉണ്ട്. അവിടുത്തെ ആചാര്യന്മാരാണ് ഷർട്ട് ധരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്.
ഇക്കാര്യത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞതാണ് ശരിയായ നിലപാടെന്നും സംഭവം രാഷ്ട്രീയമാക്കി ഹൈന്ദവ സമൂഹത്തിന്റെ മേൽ കുതിര കയറേണ്ടന്നും യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത് വ്യക്തിതാൽപര്യമാണെന്നും ആചാര്യന്മാർ ഒരുമിച്ച് നിലപാട് എടുക്കേണ്ട വിഷയമാണിതെന്നും പറഞ്ഞ കാളിദാസ ഭട്ടതിരിപ്പാട് സർക്കാരല്ല തീരുമാനമെടുക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി.