മലയാളത്തിൽ കുറിപ്പുമായി സ്റ്റാലിൻ; 'കേരളത്തിന്‍റെ സാമൂഹിക മാറ്റങ്ങളെ വിശദമായി അവതരിപ്പിച്ച എഴുത്തുകാരൻ'

തമിഴ്, ഇംഗ്ലീഷ് മുതലായ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട തന്‍റെ പുസ്തകങ്ങളിലൂടെ മലയാളത്തിനപ്പുറം വലിയൊരു വായനക്കാരെ അദ്ദേഹം സ്വന്തമാക്കി

writer presented the social changes of Kerala mk stalin tribute to m t vasudevan nair

ചെന്നൈ: എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നാലുകെട്ട്, അസുരവിത്ത്, മഞ്ഞ്, കാലം തുടങ്ങിയ കൃതികളിലൂടെയും നിർമ്മാല്യം, പെരുംന്തച്ചൻ, ഒരു വടക്കൻ വീര ഗാഥ തുടങ്ങിയ സിനിമകളിലൂടെയും കേരളത്തിന്‍റെ സാമൂഹിക മാറ്റങ്ങളെ വിശദമായി അവതരിപ്പിച്ച എഴുത്തുകാരനും ചലച്ചിത്രകാരനും ആയിരുന്നു എംടി. 

തമിഴ്, ഇംഗ്ലീഷ് മുതലായ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട തന്‍റെ പുസ്തകങ്ങളിലൂടെ മലയാളത്തിനപ്പുറം വലിയൊരു വായനക്കാരെ അദ്ദേഹം സ്വന്തമാക്കി. മലയാള സിനിമയിലെ ക്ലാസിക്കുകളായി കണക്കാക്കുന്ന നിരവധി സിനിമകൾക്ക് തിരക്കഥയെഴുതിയ  എം ടി  ചില ചിത്രങ്ങൾ സ്വയം സംവിധാനം ചെയ്യുകയും ദേശീയ അവാർഡ് പോലുള്ള പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

എഴുത്തുകാരൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ മാത്രമല്ല, മാതൃഭൂമി മാസികയുടെ എഡിറ്റർ എന്ന നിലയിലും നിരവധി യുവ എഴുത്തുകാരെ തിരിച്ചറിഞ്ഞ് വളർത്തിയെടുത്ത് മലയാള ഭാഷയ്ക്കും കേരള സമൂഹത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ തലമുറകളോളം നിലനിൽക്കും.

ആധുനിക മലയാള സാഹിത്യത്തിന്‍റെ മുഖങ്ങളിലൊന്നായി മാറിയ എംടിയുടെ വിയോഗത്തിൽ കുടുംബത്തിനും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്‍റെ വായനക്കാർക്കും അഗാധമായ അനുശോചനം രേഖപെടുത്തുന്നുവെന്നും സ്റ്റാലിൻ പോസ്റ്റ് ചെയ്തു. എംടി ആദരമായി തമിഴിനൊപ്പം മലയാളത്തിലും കൂടിയാണ് സ്റ്റാലിൻ അനുശോചന കുറിപ്പ് പങ്കുവെച്ചത്. 

മീസാന്‍കല്ലുകള്‍, കാരക്കാടന്‍ കുന്നുകള്‍, സ്മാരകശിലകള്‍, ഒരൊറ്റ നോവലിനെ എം ടി മാറ്റിമറിച്ച വിധം!

 

Latest Videos
Follow Us:
Download App:
  • android
  • ios