കെഎസ്ആര്‍ടിസി ബസില്‍ യുവതി പ്രസവിച്ചു; അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി, ആരോഗ്യനില തൃപ്തികരം

യാത്രക്കിടെ യുവതിക്ക് പ്രസവ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും നിരീക്ഷണത്തില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചുവേദന അനുഭവപ്പെട്ടതോടെയാണ് ബസ് ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കാൻ തീരുമാനിച്ചത്

 Woman gives birth on KSRTC bus in Thrissur mother and new born baby were taken to the hospital and are in stable condition

തൃശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ യുവതി പ്രവസിച്ചു. അങ്കമാലിയില്‍ നിന്നും തൊട്ടില്‍ പാലത്തിന് പോവുകയായിരുന്ന കെഎസ്ആര്‍ടി ബസിലാണ് തിരുനാവായ സ്വദേശിനിയായ 36കാരി പ്രസവിച്ചത്. തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുള്ള അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേ മുക്കാലോടെയാണ് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് അമല മെഡിക്കല്‍ കോളേജിന്‍റെ ഐസിയുവിന് മുന്നിലേക്ക് വന്നു നിന്നത്. അഞ്ച് മിനിറ്റ് മുമ്പ് സന്ദേശം ലഭിച്ചതിനാല്‍ ആശുപത്രിയിലെ ജീവനക്കാര്‍ സജ്ജമായിരുന്നു.

അങ്കമാലിയില്‍ നിന്ന് തൊട്ടില്‍ പാലത്തേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരി സെറീനയ്ക്ക് ആണ് പ്രസവ വേദന അനുഭവപ്പെട്ടത്. യാത്രക്കിടെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതോടെയാണ് ബസ് ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കാൻ തീരുമാനിച്ചത്. തുടര്‍ന്നാണ് അമല മെഡിക്കല്‍ കോളേജിലേക്ക് ഫോണ്‍ വിളിച്ച് വിവരം അറിയിച്ചത്. ബസ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നു എന്നായിരുന്നു ഫോണ്‍ കോള്‍. ബസ് വന്ന് നിന്നതും ഡോക്ടര്‍മാരും നഴ്സുമാരും ബസ്സിനുള്ളിലേക്ക് കയറി. യുവതിയെ പുറത്തെടുക്കാനുള്ള സ്ട്രക്ചറും തയാറാക്കി പുറത്ത് നിര്‍ത്തി. ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് തന്നെ ബസില്‍ വെച്ചുള്ള പരിശോധിച്ചപ്പോള്‍ പ്രസവം തുടങ്ങിയിരുന്നു. ഇതോടെ യാത്രക്കാരെയിറക്കി പെട്ടന്ന് തന്നെ കെഎസ്ആര്‍ടി ബസ് പ്രവസ മുറിയാക്കി.

ആശുപത്രിയിലെ നഴ്സുമാരും ഡോക്ടറും ബസിനുള്ളില്‍ കയറി ആവശ്യമായ കാര്യങ്ങള്‍ ചെയ്തു. അരമണിക്കൂറിനുള്ളില്‍ കുഞ്ഞിനെ പുറത്തെടുത്ത് പൊക്കിള്‍ കൊടി അറുത്തു. ബസിലെ പ്രസവാനന്തരം അമ്മയെയും കുഞ്ഞിനെയും ഐസിയുവിലേക്ക് മാറ്റി. യുവതിക്ക് നല്ല ധൈര്യവും ആത്മവിശ്വാസവും ഉണ്ടായിരുന്നുവെന്നും  ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും നിരീക്ഷണത്തില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രസവ മുറിയായി മാറിയ ബസ് പിന്നീട് തൊട്ടില്‍ പാലത്തേക്കുള്ള യാത്ര തുടര്‍ന്നു. ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടലാണ് യുവതിക്ക് തുണയായത്. 


തൃശൂരില്‍ കനോലി കനാലില്‍ കൂടുകെട്ടി കൃഷി ചെയ്തിരുന്ന മത്സ്യങ്ങള്‍ ചത്തുപൊങ്ങി; അഞ്ചര ലക്ഷം രൂപയുടെ നഷ്ടം

 

Latest Videos
Follow Us:
Download App:
  • android
  • ios