Asianet News MalayalamAsianet News Malayalam

കെഇ ഇസ്മായിലിനെതിരെ നടപടിയെടുക്കുമോ? ഇന്നത്തെ സിപിഐ സംസ്ഥാന കൗണ്‍സില്‍ യോ​ഗത്തിൽ തീരുമാനം

മുതിർന്ന നേതാവ് കെഇ ഇസ്മയിലിനെതിരെ രൂക്ഷമായ വിമർശനങ്ങൾ സംസ്ഥാന കൗൺസിലിൽ ഉയർന്നു വന്നിരുന്നു. ഇസ്മയിൽ വിഭാഗീയ പ്രവർത്തനം നടത്തുന്നു എന്നാണ് പാലക്കാട് ജില്ലാ സെക്രട്ടറി അടക്കമുള്ളവരുടെ വിമര്‍ശനം. നേരത്തേയും ഇസ്മയിലിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ നടപടിയുണ്ടാവുമോ എന്ന് ഇന്നറിയാം.

Will action be taken against KE Ismail? The decision was taken at today's CPI state council meeting
Author
First Published Oct 11, 2024, 5:40 AM IST | Last Updated Oct 11, 2024, 5:40 AM IST

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. തൃശൂർ പൂരം കലക്കൽ അടക്കമുള്ള വിവാദങ്ങൾ ഇന്ന് ചർച്ച ചെയ്തേക്കും. സംഘടന കാര്യങ്ങളാണ് ഇന്നലെ സംസ്ഥാന കൗൺസിലും എക്സിക്യൂട്ടീവിലും ചർച്ച ചെയ്തത്. മുതിർന്ന നേതാവ് കെഇ ഇസ്മയിലിനെതിരെ രൂക്ഷമായ വിമർശനങ്ങൾ സംസ്ഥാന കൗൺസിലിൽ ഉയർന്നു വന്നിരുന്നു. ഇസ്മയിൽ വിഭാഗീയ പ്രവർത്തനം നടത്തുന്നു എന്നാണ് പാലക്കാട് ജില്ലാ സെക്രട്ടറി അടക്കമുള്ളവരുടെ വിമര്‍ശനം. 

പാർട്ടി അച്ചടക്കനടപടി വേണമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെ ആനി രാജ അടക്കമുള്ളവർ സംസ്ഥാന വിഷയങ്ങളിൽ നിലപാട് പറയുന്നതിലുള്ള അതൃപ്തി യോഗത്തിൽ ഉയർന്നു വന്നിരുന്നു. സംസ്ഥാന കൗൺസിൽ ഉയർന്ന ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മറുപടി നൽകും. 

സംസ്ഥാനം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്; ചർച്ചകൾ സജീവമാക്കി സിപിഎം; ഇന്നത്തെ യോ​ഗത്തിൽ വിശദമായ ചർച്ച

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios