Asianet News MalayalamAsianet News Malayalam

പുതിയൊരു കേരളം എപ്പോള്‍ കാണാനാകും? റോഡുകളുടെ ശോചനീയാവസ്ഥയിൽ സര്‍ക്കാരിനെതിരെ ഹൈക്കോടതി

റോഡിലെ കുഴി മനുഷ്യനിർമ്മിത ദുരന്തമായി ജില്ലാ കളക്ടർമാർ കണക്കാക്കണമെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിര്‍ദേശിച്ചു

When will we see a new Kerala? High Court against Govt over poor condition of roads
Author
First Published Oct 1, 2024, 4:08 PM IST | Last Updated Oct 1, 2024, 4:28 PM IST

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിലും കൊച്ചിയിലെ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതിലും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഏതൊരു ജീവനും മൂല്യമുള്ളതാണെന്നും അത് റോഡിൽ പൊലിയേണ്ടതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. റോഡുകളുടെ മോശം അവസ്ഥ തുടരുന്നത് ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. നിരവധി എഞ്ചിനീയർമാർ ഉണ്ടായിട്ടും റോഡുകൾ എങ്ങനെ ശോചനീയാവസ്ഥയിലെത്തിയെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

കുന്നംകുളം റോഡിന്‍റെ അവസ്ഥയെന്തെന്ന് കോടതി ചോദിച്ചു. റോഡ് തകർന്ന് കിടക്കുകയാണെന്ന് എവിടെയെങ്കിലും ബോർഡ് വച്ചിട്ടുണ്ടോയെന്നും എന്നിട്ടാണ് ഹെൽമെറ്റില്ലാത്തതിന്‍റെ പേരിലും ഓവർ സ്പീഡിനും ഫൈൻ പിടിക്കുന്നതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. കേരളത്തിൽ നല്ല റോഡില്ല എന്നല്ല പറഞ്ഞതെന്നും എന്നാൽ തകർന്ന റോഡുകൾ പുതുക്കിപ്പണിയാൻ നടപടിയെടുക്കാത്തതിലാണ് ചോദ്യമുയരുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.

ആരാണ് തങ്ങളുടെ ജീവന് സുരക്ഷിതത്വം നൽകുകയെന്നതാണ് സാധാരണക്കാരന്‍റെ ചോദ്യം. റോഡപകടങ്ങളിൽ പെടുന്നവർക്ക് എന്തുകൊണ്ട് നഷ്ടപരിഹാരം നൽകുന്നില്ലെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. എപ്പോൾ പുതിയൊരു കേരളം കാണാനാകുമെന്നും റോഡിലൂടെ ഓടുന്ന വാഹനങ്ങൾ നികുതി തരുന്നില്ലേയെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. ഇന്ത്യയിലെക്കാൾ മഴ പെയ്യുന്ന സ്ഥലങ്ങൾ ലോകത്തുണ്ട്. അവിടെയൊന്നും റോഡുകളില്ലേയെന്ന് കോടതി വിമര്‍ശിച്ചു.

തനിക്കുണ്ടായ കുഴിയടയ്ക്കൽ എന്നാൽ, മണ്ണിടുകയല്ല വേണ്ടത്അനുഭവം വെച്ച് മാത്രമല്ല ഇത് പറയുന്നതെന്നും കോടതിയിലെ മറ്റ് ജഡ്ജിമാർക്കും റോഡിന്‍റെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും ജസ്റ്റിസ് ജേവൻ രാമചന്ദ്രൻ പറഞ്ഞു. റോഡുകളുടെ കാര്യത്തിൽ ജില്ലാ കളക്ടര്‍മാര്‍ ഇടപെടാത്തതെന്തെന്ന് കോടതി ചോദിച്ചു. റോഡിലെ കുഴി മനുഷ്യനിർമ്മിത ദുരന്തമായി ജില്ലാ കളക്ടർമാർ കണക്കാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത്അടുത്തയാഴ്ച്ചത്തേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ വാഹനം റോഡിലെ കുഴിയിൽ വീണ് അപകടത്തിൽപ്പെട്ടിരുന്നു.

കൊച്ചിയിലെ അനധികൃത ബോർഡുകൾ നീക്കം ചെയ്യാത്തതിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. കൊച്ചി കോര്‍പ്പറേഷൻ സെക്രട്ടറിമാർക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കേണ്ടി വരും.രാഷ്ട്രീയ പാർട്ടികളുടെ അനധികൃത ബോർഡുകൾ നീക്കം ചെയ്യാത്തതിലാണ് വിമർശനം ഉന്നയിച്ചത്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ പേരിലുള്ള ബോർഡുകൾ എടുത്തു മാറ്റിയിട്ടില്ല. ആരെയാണ് പേടിക്കുന്നതെന്നും കേന്ദ്രം ഭരിക്കുന്ന പാർട്ടിയായതുകൊണ്ട് പേടിച്ചിരിക്കുകയാണോയെന്നും കോടതി ചോദിച്ചു. പിഴയീടാക്കി നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.

3 സംസ്ഥാനങ്ങൾക്ക് പ്രളയ സഹായം പ്രഖ്യാപിച്ച് കേന്ദ്രം; കേരളം ഉൾപ്പെടെയുള്ള 9 സംസ്ഥാനങ്ങൾക്ക് ധനസഹായം പിന്നീട്

സ്വകാര്യ ബസിന്‍റെ ബ്രേക്ക് പോയി, ആംബുലൻസിലും ബൈക്കിലും കണ്ടെയ്നർ ലോറിയിലും ഇടിച്ചു; നിരവധി പേർക്ക് പരിക്ക്

 

Latest Videos
Follow Us:
Download App:
  • android
  • ios