'ഒന്നിലും പെടാതെ ഒഴിഞ്ഞു നിൽക്കണം, വീഴ്ചയുണ്ടായാൽ എല്ലാം തലയിലിടും': സ്വപ്നയും ശിവശങ്കറുമായുള്ള ചാറ്റ് പുറത്ത്

ഒന്നിലും കാര്യമായി ഇടപെടാതെ സ്വപ്ന ഒഴിഞ്ഞു നിൽക്കണമെന്നും  എന്തെങ്കിലും വീഴ്ച ഉണ്ടായാൽ എല്ലാം സ്വപ്നയുടെ തലയിൽ ഇടുമെന്നും  ശിവശങ്കർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Whatsapp Chat of m sivasankar and Swapna suresh got leaked

കൊച്ചി: ലൈഫ് മിഷൻ കരാറിലെ കോഴപ്പണം വരുന്നതിനു മുൻപ് സ്വപ്ന സുരേഷും എം ശിവശങ്കറും നടത്തിയ വാട്സ്ആപ്പ് ചാറ്റ്  പുറത്ത്. ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്ന നിർദ്ദേശമാണ് ശിവശങ്കർ നൽകുന്നത്. ഒന്നിലും കാര്യമായി ഇടപെടാതെ സ്വപ്ന ഒഴിഞ്ഞു നിൽക്കണമെന്നും  എന്തെങ്കിലും വീഴ്ച ഉണ്ടായാൽ എല്ലാം സ്വപ്നയുടെ തലയിൽ ഇടുമെന്നും  ശിവശങ്കർ മുന്നറിയിപ്പ് നൽകുന്നുണ്ട്. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാം എന്നും , സരിതും ഖാലിദും കാര്യങ്ങൾ നോക്കിക്കോളും എന്നും സ്വപ്ന മറുപടി നൽകുന്നുണ്ട്.

2019 ജൂലൈ 31നാണ് ഇരുവരും തമ്മിലുള്ള സംഭാഷണം. ഇതിന്റെ അടുത്ത ദിവസമാണ് സന്തോഷ്‌ ഈപ്പൻ  മൂന്നു കോടി 8 ലക്ഷം രൂപയുമായി സ്വപ്നയെ കാണാൻ കവടിയാറിൽ എത്തുന്നത്. ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ ഇടപാടിന്റെ പ്രധാന തെളിവായാണ്  ഇഡി ഈ സംഭാഷണം കോടതിയിൽ ഹാജരാക്കിയത്. വാട്സ്ആപ്പ് ചാറ്റിൽ സ്വപ്നയ്ക്ക് ജോലി നൽകാൻ മുഖ്യമന്ത്രി പറഞ്ഞതായി ശിവശങ്കർ പറയുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios