'ടോൾ വേണ്ടെന്ന പഴയ നിലപാടിൽ ഉറച്ചുനിൽക്കാനാവില്ല, കിഫ്ബി റോഡുകളിലെ ടോൾപിരിവ് അനിവാര്യം': തോമസ് ഐസക്
ദേശീയ പാതയിലെ ടോള്‍ കിഫ്ബി റോഡുകളിൽ വരില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.
![We cannot stick to the old stand of no toll toll collection on Kifbi roads is essential Thomas Isaac We cannot stick to the old stand of no toll toll collection on Kifbi roads is essential Thomas Isaac](https://static-gi.asianetnews.com/images/01hsx91qwjvx17583sstp3s5fg/fotojet---2024-03-26t171111-717_363x203xt.jpg)
തിരുവനന്തപുരം: ടോള്‍ വേണ്ടെന്ന പഴയ നിലപാടിൽ ഉറച്ചു നില്‍ക്കാനാവില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. കാലം മാറി. കടമെടുപ്പ് പരിധിയിൽ അടക്കം കേന്ദ്രത്തിന്‍റെ എതിര്‍പ്പ് മറികടക്കാൻ ടോള്‍ അടക്കം കിഫ്ബി പദ്ധതികളിൽ വരുമാനമുണ്ടാക്കലേ വഴിയുള്ളൂ. ഇതല്ലാതെ മറ്റു മാര്‍ഗമുണ്ടെങ്കിൽ ടോളിനെ എതിര്‍ക്കുന്ന പ്രതിപക്ഷം പറയണം. ദേശീയ പാതയിലെ ടോള്‍ കിഫ്ബി റോഡുകളിൽ വരില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.