വയനാട് പുനരധിവാസം: 'മുഖ്യമന്ത്രി വിളിച്ച യോ​ഗത്തെ വളരെ പ്രതീക്ഷയോടെ നോക്കികാണുന്നു'; പികെ കുഞ്ഞാലിക്കുട്ടി

ദുരന്തബാധിതർക്ക് സ്വീകാര്യമായ നടപടിയുണ്ടാകണം. സർക്കാർ ഇതിനോടകം ഏറെ സമയം നഷ്ടപ്പെടുത്തിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Wayanad Rehabilitation  Looking forward to the meeting called by the Chief Minister  PK Kunhalikutty

തിരുവനന്തപുരം: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച യോ​ഗത്തെ വളരെ പ്രതീക്ഷയോടെ നോക്കികാണുന്നുവെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട്. ദുരന്തബാധിതർക്ക് സ്വീകാര്യമായ നടപടിയുണ്ടാകണം. സർക്കാർ ഇതിനോടകം ഏറെ സമയം നഷ്ടപ്പെടുത്തിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എത്രത്തോളം പണം കിട്ടിയാലും തികയാത്ത സ്ഥിതിയാണ്. സന്നദ്ധ സംഘടനകൾക്കും വ്യക്തികൾക്കും എത്രത്തോളം സംഭാവന നൽകാൻ ആകുമെന്ന് യോഗത്തിന് ശേഷം അറിയാൻ ആകും. ദുരന്തബാധിതർക്ക് സ്വീകാര്യമായ നടപടിയുണ്ടായില്ലെങ്കിൽ ബാക്കി കാര്യങ്ങളെക്കുറിച്ച് പ്രതിപക്ഷം ചിന്തിക്കും. പുനരധിവാസം വൈകിയതിൽ ദുരന്തബാധിതർക്ക് പരിഭവമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കുഞ്ഞാലിക്കുട്ടി വിഷയത്തിൽ യുദ്ധകാല അടിസ്ഥാനത്തിലുള്ള വേഗത ഉണ്ടായില്ലെന്നും പറഞ്ഞു. എസ്റ്റേറ്റ് ഉടമകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സർക്കാർ ഇടപെട്ട് പരിഹരിക്കണമായിരുന്നു. ഇനിയെങ്കിലും വേഗതയിൽ കാര്യങ്ങൾ നീക്കണം. ലീഗടക്കമുള്ള സംഘടനകൾ ചെയ്യാമെന്ന് പറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. 

Latest Videos
Follow Us:
Download App:
  • android
  • ios