'ഇന്നലെ പറഞ്ഞത് കഴിഞ്ഞു, അവിടം കൊണ്ട് അവസാനിപ്പിക്കുന്നു'; നിലപാട് മയപ്പെടുത്തി സുനിൽകുമാർ

പരസ്പരം വീടുകളിൽ പോയത് സൗഹൃദ സന്ദർശനം മാത്രമാണെന്നും ഈ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും സുനിൽകുമാർ വ്യക്തമാക്കി.

VS Sunil Kumar reply on Thrissur Mayor KM Varghese allegation

തൃശൂർ: തൃശൂർ മേയർ എംകെ വർ​ഗീസിന്റെ ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ലെന്ന് വിഎസ് സുനിൽകുമാർ.  ഇന്നലെ പറഞ്ഞത് കഴിഞ്ഞു.  അവിടം കൊണ്ട് അവസാനിപ്പിക്കുന്നുവെന്നും സുനിൽ കുമാർ വ്യക്തമാക്കി. സുരേന്ദ്രന്റേത് രാഷ്ട്രീയ പ്രസ്താവനയാണ്. സൗഹൃദ സന്ദർശന‌മാണ് സുരേന്ദ്രനും താനും നടത്തിയത്. മേയർക്കെതിരെ ഇന്നലെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. സുരേന്ദ്രൻ തന്നെ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട് സൗഹൃദ കൂടിക്കാഴ്ചയാണെന്ന്.

സുനിൽകുമാർ സുരേന്ദ്രന്റെ വീട്ടിലും തിരിച്ചും സന്ദർശനം നടത്തിയതെന്തിന്'; ചോദ്യവും മറുപടിയുമായി തൃശൂർ മേയർ

മേയർ തുടരുന്നത് എൽഡിഎഫ് തീരുമാനപ്രകാരമാണ്. അത് തുടരട്ടെ. ഭവന സന്ദർശന വിവാദം മുന്നോട്ടു കൊണ്ടുപോകാൻ താൽപര്യമില്ല. പരസ്പരം വീടുകളിൽ പോയത് സൗഹൃദ സന്ദർശനം മാത്രമാണെന്നും ഈ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും സുനിൽകുമാർ വ്യക്തമാക്കി.

Asianet News Live

 

Latest Videos
Follow Us:
Download App:
  • android
  • ios