ഡിപിആർ പുറത്ത് വിടുന്നില്ല! വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ് പദ്ധതിയിൽ ഒളിച്ചുകളി; ആശങ്കയിൽ കുടുംബങ്ങൾ
ഒരു റിംഗ് റോഡും ഒരായിരം ആശങ്കകളും. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ പരമ്പര തുടരുന്നു
തിരുവനന്തപുരം : തിരുവനത്തപുരം നാവായിക്കുളം മുതൽ വിഴിഞ്ഞം തുറമുഖം വരെയുള്ള ഔട്ടർ റിംഗ് റോഡ് പദ്ധതിയിൽ സർവ്വത്ര ഒളിച്ചുകളി. കല്ലിടൽ പൂർത്തിയാക്കി എട്ടുമാസം പിന്നിടുമ്പോഴും പദ്ധതിയുടെ ഡിപിആർ പുറത്തുവിടുന്നില്ല. സാമൂഹിക ആഘാത പഠനം നടത്തിയെന്ന് ദേശീയപാത അതോറിറ്റി അവകാശപ്പെടുമ്പോൾ വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് പഠനം നടന്നതിനെക്കുറിച്ച് ഞങ്ങളുടെ പക്കൽ വിവരങ്ങളില്ലെന്നാണ് പഞ്ചായത്തുകളും വില്ലേജുകളും നൽകിയ മറുപടി. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ പരമ്പര തുടരുന്നു. ഒരു റിംഗ് റോഡും ഒരായിരം ആശങ്കകളും
ഭൂമിവിട്ടുനൽകി മാസങ്ങൾ പിന്നിട്ടിട്ടും പണം കിട്ടാതെ നിരവധി കുടുംബങ്ങളാണ് വലയുന്നത്. പ്രമാണങ്ങൾ റവന്യു ഉദ്യോഗസ്ഥർ കൊണ്ടുപോയതോടെ വായ്പയെടുത്ത് മക്കളുടെ വിദ്യാഭ്യാസം നടത്താനാകാത്തർ, കല്യാണം മുടങ്ങിയവർ, വാടക വീട്ടിലേക്ക് മാറിയവരൊക്കെ സങ്കടങ്ങൾ പങ്കുവയ്ക്കുന്നു.
വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ് പദ്ധതിയിൽ സർവ്വത്ര ഒളിച്ചുകളി; ഡിപിആർ പുറത്ത് വിടുന്നില്ല
അവിടെ വച്ചാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം ട്യൂഷൻ ടീച്ചറായ ശൃംഗയെ കണ്ടത്. പുരയിടത്തിൽ മഞ്ഞക്കുറ്റി തറച്ചതിന് പിന്നാലെ 32 ലക്ഷം കടക്കാരായി പോയ കുടുംബം വലിയ പ്രതിസന്ധിയിലാണ്. 30 സെന്റെ പുരയിടത്തിലെ 23 സെന്റ് സ്ഥലവും വീടും ഏറ്റെടുത്തെന്നും ഒരുമാസത്തിനകം ഇറങ്ങേണ്ടിവരുമെന്നുമുള്ള ഉദ്യോഗസ്ഥരുടെ വാക്ക് കേട്ട് ഇവർ പലിശയ്ക്ക് പണമെടുത്തും നാട്ടുകാരോട് കൈവായ്പ വാങ്ങിയും ഉള്ള സ്വർണം വിറ്റും അഞ്ച് ലക്ഷം സ്വരുക്കൂട്ടി പുതിയൊരു സ്ഥലത്തിന് അഡ്വാൻസ് കൊടുത്ത് എഗ്രിമെന്റെഴുതി. മാസം ആറായതോടെ ബാക്കി തുക കൊടുത്തില്ലെങ്കിൽ അഡ്വാൻസ് നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ ഉരുകുകയാണ് ഈ അമ്മ.
നെയ്യാര്‍ ഡാം ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തും; ജാഗ്രതാനിര്‍ദേശങ്ങൾ
2013 ലെ റൈറ്റ് ടു ഫെയർ കോംപൻസേഷൻ നിയമപ്രകാരം, ഭൂമിയിൽ കല്ലിടും മുൻപ് വിശദമായ പദ്ധതി രേഖ പുറത്ത് വിടണം. റിങ്ങ് റോഡിൽ ഇതുവരെ ഡിപിആർ പുറത്തുവിട്ടിട്ടില്ല. സാമൂഹികാഘാത പഠനം നടത്തി അത് വച്ചുകൊണ്ട് പാരിസ്ഥിതിക ആഘാത പഠനം പൂർത്തിയാക്കണം. സാമൂഹികാഘാത പഠനം നടത്തിയെന്ന് ദേശീയപാത അതോറിറ്റിയുടെ റിങ് റോഡ് പ്രൊജക്ട് മാനേജർ അവകാശപ്പെടുന്നുണ്ട്. അങ്ങനെയൊരു പഠനം നടന്നോ എന്ന് ഭൂമിയേറ്റെടുക്കൽ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറോടും, പദ്ധതി കടന്നുപോകുന്ന പഞ്ചായത്തുകളോടും വില്ലേജുകളോടും വിവരാവകാശ നിയമപ്രകാരം
ചോദിച്ചപ്പോൾ പഠനം നടന്നിട്ടില്ലെന്നാണ് മറുപടി കിട്ടിയത്.