പാലക്കാട്ട് പാരമ്പര്യ ആത്മീയ ചികിത്സയ്ക്കിടെ വീട്ടമ്മയ്ക്ക് നേരെ ലൈം​ഗികാതിക്രമം; പൊലീസ് കേസെടുത്തു

വീട്ടമ്മയുടെ പരാതിയിന്മേൽ കറുകപുത്തൂർ സ്വദേശി ഓടംപുള്ളി വീട്ടിൽ സെയ്ദ് ഹസ്സൻ കോയ തങ്ങൾക്കെതിരെ (35) ചാലിശ്ശേരി പൊലീസ് കേസെടുത്തു. പ്രതിയുടെ പക്കൽ നിന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ്റെ പ്രവാസി വിംഗ് സ്‌റ്റേറ്റ് പ്രസിഡണ്ട് എന്ന നിലയിലുള്ള ഐഡി കാർഡും കണ്ടെത്തിയിട്ടുണ്ട്.

violence against housewife during traditional spiritual treatment in palakkad

പാലക്കാട്: ചാലിശ്ശേരി കറുകപുത്തൂരിൽ പാരമ്പര്യ ആത്മീയ ചികിത്സക്കിടെ വീട്ടമ്മക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. വീട്ടമ്മയുടെ പരാതിയിന്മേൽ കറുകപുത്തൂർ സ്വദേശി ഓടംപുള്ളി വീട്ടിൽ സെയ്ദ് ഹസ്സൻ കോയ തങ്ങൾക്കെതിരെ (35) ചാലിശ്ശേരി പൊലീസ് കേസെടുത്തു. പ്രതിയുടെ പക്കൽ നിന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ്റെ പ്രവാസി വിംഗ് സ്‌റ്റേറ്റ് പ്രസിഡണ്ട് എന്ന നിലയിലുള്ള ഐഡി കാർഡും കണ്ടെത്തിയിട്ടുണ്ട്.

ജൂൺ 28 നാണ് കേസിനാസ്പദമായ സംഭവം. കുടുംബ പ്രശ്ന പരിഹാരത്തിനായി ചാലിശ്ശേരി കറുകപുത്തൂരിലെ പ്രതിയുടെ വീട്ടിലെത്തിയ വീട്ടമ്മക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. ആത്മീയമായ ചികിത്സ നടത്താൻ പ്രത്യേക മുറി പ്രതിയുടെ വീട്ടിലുണ്ട്. ഇവിടെയാണ്  പരാതിക്കാരിക്കെതിരെ അതിക്രമം ഉണ്ടായത്.മുറിയിൽ നിന്ന് ഓടി രക്ഷപ്പെട്ട വീട്ടമ്മ പിന്നീട് ചാലിശ്ശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios