MVD : മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന, കണക്കിൽപ്പെടാത്ത പണം കണ്ടെത്തി
ഇടുക്കി ജില്ലയിലെ ആർടിഒ ഓഫീസുകളിൽ നിന്നാണ് കണക്കിൽ പെടാത്ത പണം കൂടുതലും വിജിലൻസ് കണ്ടെത്തിയത്.
തിരുവനന്തപുരം:സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ വിജിലൻസ് (vigilance) മിന്നൽ പരിശോധന (motor vehicle department ) നടത്തി. വൈകിട്ട് നാലരയോടെയാണ് പരിശോധന നടന്നത്. ഓപ്പറേഷന്‍ സ്പീഡ് ചെക്ക് എന്ന പേരിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തി.
ഇടുക്കി ജില്ലയിലെ ആർടിഒ ഓഫീസുകളിൽ നിന്നാണ് കണക്കിൽ പെടാത്ത പണം വിജിലൻസ് കൂടുതലും പിടിച്ചെടുത്തത്. പീരുമെട് ആർടിഒ ഓഫീസിൽ നിന്ന് 60,000 രൂപയും അടിമാലിയിൽ നിന്ന് 58,000 രൂപയും കണക്കിൽപ്പെടാത്തത് കണ്ടെത്തി. ഇടുക്കിയിൽ നിന്ന് 16000 രൂപ കണ്ടെടുത്തു. തൊടുപുഴ അടക്കമുള്ള സ്ഥലങ്ങളിലും പരിശോധന നടന്നു.
വിജിലൻസ് പരിശോധന കഴിഞ്ഞതിനു പിന്നാലെ അടിമാലിയിലെ മോട്ടോർ വാഹന വകുപ്പ് ഓഫീസിന് മുന്നിൽ നാട്ടുകാരുടേ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ഇവിടെ നിന്ന് കണക്കിൽ പെടാത്ത 58000 രൂപ പിടി കൂടിയിരുന്നു. ഇതിന് പിന്നാലെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ അഴിമതി പുറത്തായെന്നും നാട്ടുകാർ പറഞ്ഞു.
നേരത്തെ സംസ്ഥാനത്തെ മോട്ടോര്‍ ചെക്‌പോസ്റ്റുകളില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ കൂടുതലാണെന്ന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിരുന്നു. ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടാണ് സർക്കാരിന് നൽകിയത്. ഭൂരിഭാഗം ഉദ്യോഗസ്ഥരും അച്ചടക്ക നടപടികൾ നേരിടുന്നതിനാൽ ചെക്പോസ്റ്റുകളിൽ നിയമിക്കാൻ കഴിയില്ലെന്നാണ് ഗതാഗതകമ്മിഷണർ സര്‍ക്കാരിന് നൽകിയ റിപ്പോർട്ടിലുള്ളത്.ഈ സാഹചര്യത്തില്‍ എൻഫോഴ്സ്മെന്‍റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കൂടി ചെക്പോസ്റ്റുകളില്‍ നിയമിക്കാൻ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്.
ഗതാഗത കുരുക്ക് കടക്കാന്‍ 'എളുപ്പമാര്‍ഗ്ഗം സൈറണ്‍'; യുവാവിന് പിടി വീണു, പിഴയൊടുക്കി
MotorVehicle|വകുപ്പിൽ അടിമുടി അഴിമതിയെന്ന് ഗതാഗത കമ്മിഷണർ; പലരേയും ചെക്പോസ്റ്റുകളിൽ നിയമിക്കാനാകില്ല
കഴിഞ്ഞ വര്‍ഷം ചെക്പോസ്റ്റുപോസ്റ്റുകളില്‍ അഴിമതി നടത്തിയതിന് 27 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ചെക്പോസ്റ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും അഴിമതി മുക്തമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്. ചെക്പോസ്റ്റുകളില്‍ സത്യസന്ധരായ ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന നിര്‍ദേശം സര്‍ക്കാര്‍ ഗതാഗത കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്.