കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണം, ഒരു വള്ളത്തിൽ കയറാനുള്ള ആളു പോലും എൻസിപിയിൽ ഇല്ലെന്ന് വെള്ളാപ്പള്ളി

തോമസ് കെ.തോമസിന് സീറ്റ് കൊടുത്തത് LDF ന്‍റെ  തെറ്റായ തീരുമാനം.തോമസ് ചാണ്ടി കരുത്തനായ നേതാവും ജനീകയനുമായിരുന്നു, പക്ഷേ തോമസ് ഇതൊന്നുമല്ല

vellppally ask cpm to take back kuttanad seat

ആലപ്പുഴ:എൻസിപിക്കെതിരെ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗത്തിന്‍റെ  മുഖപത്രമായ യോഗനാദത്തിലെ ലേഖനത്തിലാണ് വിമർശനം ഉന്നയിച്ചത്. കുട്ടനാട് സീറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റെടുക്കണമെന്നും ഒരു വള്ളത്തിൽ പോലും കയറാൻ ആളില്ലാത്ത പാർട്ടിയായി എൻസിപി മാറിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.  എൻസിപിക്ക് മണ്ഡലം നൽകിയത് അക്ഷന്തവ്യമായ അപരാധമാണ്.  മന്ത്രി പദവിക്കായി തോമസ് കെ തോമസിന്റെയും പി.സി ചാക്കോയുടെയും ശ്രമങ്ങൾ കണ്ട് കേരളം ചിരിക്കുകയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

തോമസ് കെ തോമസിന് ഒരു രാഷ്ട്രീയ പാരമ്പര്യവും ഇല്ല. തോമസ് ചാണ്ടി കരുത്തനായ നേതാവും ജനീകയനുമായിരുന്നു, പക്ഷേ തോമസ് ഇതൊന്നുമല്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചു. അതേസമയം എ കെ ശശീന്ദ്രന് പൂർണ പിന്തുണ നൽകുന്നതാണ് ലേഖനത്തിലെ പരാമർശങ്ങൾ. എ.കെ.ശശീന്ദ്രൻ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവും ഇടതുമുന്നണിയിലെ പിന്നോക്ക സമുദായ പ്രതിനിധിയുമാണ്. 

ശശീന്ദ്രനെ നീക്കാനുള്ള പി.സി.ചാക്കോയുടെ നീക്കത്തിന് പിന്നിൽ സമുദായ താൽപര്യമെന്നും വെള്ളാപ്പള്ളി നടേശൻ ലേഖനത്തിൽ കുറിച്ചു
Latest Videos
Follow Us:
Download App:
  • android
  • ios