എ.ഐ, ഡാറ്റ സയൻസ് പഠിക്കാം; വർക്കിങ് പ്രൊഫഷണലുകൾക്കും പ്ലസ് ടു കഴിഞ്ഞവർക്കും അവസരമൊരുക്കി IIIT കോട്ടയം

ഏപ്രിൽ മുതലാണ് കൊച്ചിയിലെ ഐഐഐടി കോട്ടയത്തിന്റെ സാറ്റലൈറ്റ് സെന്ററിൽ ക്ലാസ്സുകൾ തുടങ്ങുക. ആദ്യം ബുക്ക് ചെയ്യുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്നവർക്കാണ് പ്രവേശനം.

vedhik academy iiit kottayam satelite centre kochi courses

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ് തുടങ്ങിയവ നമ്മൾ സ്ഥിരം കേൾക്കുന്ന പദങ്ങളായി മാറിക്കഴിഞ്ഞു. ഇന്ത്യയിലും വിദേശത്തും വലിയ തൊഴിൽ സാധ്യതകളുള്ള ഈ സാങ്കേതികവിദ്യാ മേഖലകൾ വലിയ മാറ്റങ്ങൾക്കാണ് വഴിതുറക്കുന്നത്. നിലവിൽ ഐ.ടി, എൻജിനീയറിങ് മേഖലയിൽ ജോലി ചെയ്യുന്നവർക്കും കരിയറിൽ പുതിയ ഉയരങ്ങൾ തേടാൻ അവിഭാജ്യമാണ് മുകളിൽ പറഞ്ഞ വിഷയങ്ങൾ.
പുതിയ കാലത്തിന്റെ ടെക്നോളജി മാറ്റങ്ങൾക്ക് ഒപ്പം അപ്ഡേറ്റ് ആകാൻ വർക്കിങ് പ്രൊഫഷണലുകൾക്കും തൊഴിൽ മേഖലയിൽ പുതിയ പാതകൾ തുറക്കാൻ വിദ്യാർത്ഥികൾക്കും എ.ഐ, ഡാറ്റ സയൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളിൽ പരിജ്ഞാനം ആവശ്യമാണ്. 

പുതിയ സാങ്കേതികവിദ്യകൾ സ്വായത്തമാക്കാൻ ഏറ്റവും മുൻനിരയിലുള്ള സ്ഥാപനങ്ങളെ തന്നെ ആശ്രയിക്കുന്നതാണ് നല്ലത്. അതത് മേഖലകളിലെ ഏറ്റവും പുതിയ ട്രെൻഡുകൾ ആഴത്തിൽ പഠിക്കാൻ ഇത് സഹായിക്കും. എ.ഐ, ഡാറ്റ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ അന്താരാഷ്ട്ര വിദ്യാഭ്യാസ മേഖലയിൽ തന്നെ വലിയ ഡിമാൻഡ് ഉള്ള കോഴ്സുകൾ അവതരിപ്പിക്കുകയാണ് ഈ മേഖലയിലെ രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കോട്ടയം.

വർക്കിങ് പ്രൊഫഷണലുകൾക്കും പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും യോജിച്ച ഏതാനും കോഴ്സുകളാണ് ഐഐഐടി കോട്ടയം അവതരിപ്പിക്കുന്നത്. കൊച്ചി മാധവ ഫാർമസി ജംക്ഷനിലെ വിദ്യാനികേതൻ ക്യാംപസിൽ പുതിയ സാറ്റലൈറ്റ് സെന്റർ ഇതിനായി ഐഐഐടി ആരംഭിച്ചു.

വർക്കിങ് പ്രൊഫഷണലുകൾക്ക് രണ്ട് കോഴ്സുകളാണ് ഉള്ളത്. 3 മുതൽ 5 വർഷം കൊണ്ട് പൂർത്തിയാക്കാവുന്ന M.Tech കംപ്യൂട്ടർ സയൻസസ്-എൻജിനീയറിങ് കോഴ്സിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡാറ്റ സയൻസ്, സൈബർ സെക്യൂരിറ്റി, ബിഗ് ഡേറ്റ & മെഷീൻ ലേണിങ് എന്നിവ ഉൾപ്പെടുന്നു.

രണ്ടാമത്തെത് ഇന്റഗ്രേറ്റ് എം.ടെക് കോഴ്സ് ആണ്. 6 മുതൽ 10 വർഷം കൊണ്ട് പൂർത്തിയാക്കാവുന്ന ഈ കോഴ്സിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡാറ്റ സയൻസ് വിഷയങ്ങൾ പഠിക്കാം. ഇന്റഗ്രേറ്റഡ് കോഴ്സിൽ ബി.സി.എ, എം.സി.എ ഉൾപ്പെടുന്നു.ഇൻഡസ്ട്രി/ റിസേർച്ച് & ഡെവലപ്മെന്റ്/ അക്കാദമിക്സ് രംഗങ്ങളിൽ പ്രവർത്തന പരിചയമുള്ള B.Tech./ BE/ AMIE എൻജിനീയറിങ് ബിരുദധാരികൾക്കും MCA ബിരുദാനന്തര ബിരുദധാരികൾക്കും കംപ്യൂട്ടർ സയൻസ്/ ഐ.ടി/ മാത്തമാറ്റിക്സ്/ ഫിസിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിലൊന്നിൽ MSc/ MS ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിട്ടുള്ളവർക്കുമാണ് എം.ടെക്. കോഴ്സിന് അപേക്ഷിക്കാൻ കഴിയുക.

vedhik academy iiit kottayam satelite centre kochi courses

പ്ലസ്ടു (റെഗുലർ/ വൊക്കേഷണൽ) വിജയികൾക്കും എഐസിടിഇ അംഗീകാരമുള്ള ഡിപ്ലോമ കോഴ്സുകൾ പൂർത്തിയാക്കിയവർക്കും ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും ഇന്റഗ്രേറ്റഡ് എം.ടെക്. കോഴ്സിന് അപേക്ഷിക്കാൻ കഴിയും.

പുതിയ സാങ്കേതികവിദ്യകളിൽ ഹ്രസ്വകാല കോഴ്സുകൾക്കും അവസരമുണ്ട്. ഈ കോഴ്സുകളിലൂടെ വളരെ കുറഞ്ഞ സമയം കൊണ്ട് ചിട്ടയായി ഓരോ മേഖലയും ആഴത്തിൽ പഠിക്കാം. ഫ്രഷേഴ്സിനും വർക്കിങ് പ്രൊഫഷണലുകൾക്കും ഇണങ്ങുന്ന കോഴ്സുകളാണ് ഇവ.
സൈബർ സെക്യൂരിറ്റി, ഫൗണ്ടേഷൻ കോഴ്സ് ഇൻ ഇന്റഗ്രേറ്റഡ് എ.ഐ - MLOps, NLP, Edge, and DevOps, ഫുൾസ്റ്റാക്ക് വെബ് ഡെവലപ്മെന്റ് - ബേസിക് കോഴ്സ്, ഫുൾസ്റ്റാക്ക് വെബ് ഡെവലപ്മെന്റ് - ആഡ്വാൻസ്ഡ് കോഴ്സ്, നെറ്റ് വർക്ക് സെക്യൂരിറ്റി, ഡിജിറ്റൽ ഫോറൻസിക്സ്, പ്രാക്റ്റിക്കൽ ഡാറ്റ സയൻസ്, ആഡ്വാൻസ്ഡ് ഡാറ്റ സയൻസ്, ബ്ലോക്ചെയിൻ സെക്യൂരിറ്റി ആൻഡ് ക്രിപ്റ്റോകറൻസി, ഡീപ് ലേണിങ് ഫൗണ്ടേഷൻ ആൻഡ് കണസെപ്റ്റ്സ്, ഡീപ് ലേണിങ് മെത്തേഡ്സ് ആൻഡ് ആപ്ലിക്കേഷൻസ്, മെഷീൻ ലേണിങ് തുടങ്ങിയവയാണ് ഹ്രസ്വകാല കോഴ്സുകളിൽ പഠിപ്പിക്കുന്നത്.

vedhik academy iiit kottayam satelite centre kochi courses

ഐഐഐടി കോട്ടയത്തിന്റെ സാറ്റലൈറ്റ് സെന്റർ പഠിതാക്കളുടെ സൗകര്യങ്ങൾ പരിഗണിച്ചാണ് കോഴ്സുകൾ ഡിസൈൻ ചെയ്തിട്ടുള്ളത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ അധ്യാപകർ തന്നെയാണ് ക്ലാസ്സുകൾ നയിക്കുന്നത്. ഇത് കോഴ്സിന്റെ ഗുണമേന്മ ഒരുതരത്തിലും വിട്ടുവീഴ്ച്ച ചെയ്യില്ലെന്ന് ഉറപ്പാക്കുന്നു.  

വിദ്യാർത്ഥികളുടെ സൗകര്യത്തിന് അനുസരിച്ച് ഓൺലൈൻ, ഓഫ് ലൈൻ, ഹൈബ്രിഡ് രീതികളിൽ പഠിക്കാൻ അവസരമുണ്ട്. ഇതോടൊപ്പം അത്യാധുനിക ലാബ് സൗകര്യവും ഉണ്ട്. വീക്ക് ഡേ, വീക്കെൻഡ്, ഈവനിങ് എന്നിങ്ങനെ വ്യത്യസ്തമായ ബാച്ചുകളുള്ളത് കൊണ്ട് തന്നെ വിദ്യാർത്ഥികൾക്ക് അവരുടെ സൗകര്യത്തിന് അനുസരിച്ച് പഠനം പ്ലാൻ ചെയ്യാം. പഠനത്തിന് പുറമെ ഇന്റേൺഷിപ്പിനും അവസരമുണ്ട്.
ജോലിയോടൊപ്പം പഠനത്തിനുള്ള അവസരത്തിനൊപ്പം മികച്ച തൊഴിലവസരങ്ങൾ നേടാനും കോഴ്സുകൾ സഹായിക്കുമെന്ന് ഐഐഐടി കോട്ടയം ഡയറക്ടർ ഡോ. രാജീവ് വി. ധരസ്കർ പറയുന്നു.

vedhik academy iiit kottayam satelite centre kochi courses

വർക്കിങ് പ്രൊഫഷണലുകൾക്കുള്ള കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കരിയറിൽ ഉയർച്ചയും ഉയർന്ന ശമ്പളവും ഉറപ്പാക്കാനാകുമെന്നും ഐഐഐടി കോട്ടയം രജിസ്ട്രാർ ഡോ. എം. രാധാകൃഷ്ണൻ പറഞ്ഞു.

ഏപ്രിൽ മുതലാണ് കൊച്ചിയിലെ ഐഐഐടി കോട്ടയത്തിന്റെ സാറ്റലൈറ്റ് സെന്ററിൽ ക്ലാസ്സുകൾ തുടങ്ങുക. ആദ്യം ബുക്ക് ചെയ്യുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്നവർക്കാണ് പ്രവേശനം. അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് iiitkottayam.ac.in സന്ദർശിക്കാം. ഫോൺ നമ്പർ - +91 6238 600 937, +91 8848 003 091. ഇ-മെയിൽ satcentre@iiitkottayam.ac.in

കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ഫോം പൂരിപ്പിക്കാം:


 

Latest Videos
Follow Us:
Download App:
  • android
  • ios