സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം ചെറുക്കും-വി ഡി സതീശന്‍

കേസ് സി.ബി.ഐക്ക് കൈമാറുന്നത് പരാമാവധി വൈകിപ്പിച്ച്, തെളിവുകള്‍ നശിപ്പിച്ച് കൊലയാളികളെ രക്ഷിച്ചെടുക്കാനാണ് സര്‍വകലാശാലയും സി.പി.എമ്മും പൊലീസും ശ്രമിക്കുന്നത്.

vdsatheesan allege attempt to sabotage cbi enquiry on Sidharth death

തിരുവനന്തപുരം: എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി കൊലപ്പെടുത്തിയ സിദ്ധാര്‍ത്ഥിന്‍റെ  പിതാവ് ജയപ്രകാശ്ന് കന്‍റോണ്‍മെന്‍റ്  ഹൗസിലെത്തി പ്രതിപക്ഷനേതാവിനെ സന്ദര്‍ശിച്ചു. കൊലയാളികളെ സര്‍ക്കാരും പൊലീസും സി.പി.എം നേതാക്കളും ചേര്‍ന്ന് സംരക്ഷിക്കുകയാണെന്ന ആശങ്ക ജയപ്രകാശിനും കുടുംബത്തിനുമുണ്ട്. കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പോരാട്ടത്തില്‍ സിദ്ധാര്‍ത്ഥിന്‍റെ  കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

കൊലയാളികളെ സംരക്ഷിക്കാനാണ് തുടക്കം മുതല്‍ക്കെ ഡീനും പൊലീസും ശ്രമിച്ചത്. പ്രതിപക്ഷ വിദ്യാര്‍ത്ഥി, യുവജന, മഹിള സംഘടനകളുടെ സമരവും തിരഞ്ഞെടുപ്പിന്‍റെ  സമ്മര്‍ദ്ദവുമാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ മുഖ്യമന്ത്രിയെ നിര്‍ബന്ധിതനാക്കിയത്.എന്നാല്‍ കേസ് സി.ബി.ഐക്ക് കൈമാറുന്നത് പരാമാവധി വൈകിപ്പിച്ച്, തെളിവുകള്‍ നശിപ്പിച്ച് കൊലയാളികളെ രക്ഷിച്ചെടുക്കാനാണ് സര്‍വകലാശാലയും സി.പി.എമ്മും പൊലീസും ശ്രമിക്കുന്നത്. കേസ് അട്ടിമറിക്കാനുള്ള നീക്കം എന്ത് വില കൊടുത്തും ചെറുക്കുമെന്നും വിഡിസതീശന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios