എപ്പോഴാണ് മുഖ്യമന്ത്രി പ്രതിസന്ധിയിൽ ആവുന്നത് അപ്പോഴേക്കും ഗവർണർ 'പോര്' തുടങ്ങും, ഇത് നാടകമെന്ന് സതീശന്‍

എല്ലാകാര്യത്തിലും സർക്കാർ പ്രതിരോധത്തിലാവുമ്പോൾ വിഷയം മാറ്റാനാണ് ഈ പോര്.ഇത് ഒരാഴ്ച മാത്രം നീണ്ടുനിൽക്കുന്നതാണ്

vd satheesan says governor cm war is nothing but drama

തൃശ്ശൂര്‍:  ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് വെറും നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എപ്പോഴാണ് മുഖ്യമന്ത്രി പ്രതിസന്ധിയിൽ ആവുന്നത് അപ്പോഴേക്കും ഗവർണർ പോര് തുടങ്ങും. എല്ലാകാര്യത്തിലും സർക്കാർ പ്രതിരോധത്തിലാവുമ്പോൾ വിഷയം മാറ്റാനാണ് ഈ പോര്. ഇത് ഒരാഴ്ച മാത്രം നീണ്ടുനിൽക്കുന്നതാണ്.
പറയാൻ പറ്റാത്ത കാര്യങ്ങൾ വരുമ്പോൾ മുഖ്യമന്ത്രി മൗനത്തിന്‍റെ  മാളത്തിൽ ഒളിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. 

മുഖ്യമന്ത്രി അറിയാതെയാണ് ഹിന്ദു ഇന്‍റർവ്യൂവിൽ എഴുതി ചേർത്തതെങ്കിൽ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത്?. മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇതെല്ലാം ചെയ്യുന്നത്. ഇതിന് പിന്നില്‍ സംഘപരിവാർ അജണ്ടയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉണ്ടാക്കിയതാണ് ദേശീയ മാധ്യമങ്ങൾക്കുള്ള പ്രസ്താവനയും ഹിന്ദുവിന് നൽകിയ കൂട്ടിച്ചേർക്കലും.കേരളത്തിലെ പോലീസ് അടിമ കൂട്ടമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

Latest Videos
Follow Us:
Download App:
  • android
  • ios