'ഇപിയും രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ട്'; നിഷേധിച്ചാല്‍ തെളിവ് പുറത്തുവിടുമെന്ന് വിഡി സതീശന്‍

നേരത്തേ ഇവര്‍ തമ്മില്‍ അന്തര്‍ധാരയായിരുന്നു, ഇപ്പോള്‍ പരസ്യ കൂട്ടുകെട്ടാണെന്നും പ്രതിപക്ഷ നേതാവ്

vd satheesan allge business relation between EP and VDsatheesan

പത്തനംതിട്ട: ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ രംഗത്ത്. ഇപി. കേസ് കൊടുത്താൽ തെളിവ് പുറത്തുവിടാം.നിരാമയ റിസോർട്ട് ഉടമയുമായി ഉള്ള ചിത്രങ്ങൾ പോലും ഉണ്ട്. നേരത്തേ ഇവര്‍ തമ്മില്‍ അന്തര്‍ധാരയായിരുന്നു, ഇപ്പോള്‍ പരസ്യ കൂട്ടുകെട്ടാണ്. വൈദേഹത്തിലെ  ഇഡി. അന്വേഷണം ഒഴിവാക്കാൻ രാജീവ്‌ ചന്ദ്രശേഖറുമായി  ഇപി കൂട്ട് കൂടി. ഇപി വഴിവിട്ട് സ്വത്തു നേടി എന്ന് ആക്ഷേപം ഇല്ല.ബിസിനസ്‌ പങ്കാളിത്തം ഉണ്ടെന്നാണ് താൻ പറഞ്ഞത്. വൈദേഹവും നിരാമയയും ഒറ്റ കമ്പനി ആയെന്നും സതീശന്‍ പറഞ്ഞു

പിണറായിക്ക് ബിജെപിയെ പേടിയാണെന്നും സതീശന്‍ പറഞ്ഞു.അതാണ് ഇപിയെ കൊണ്ട് ബിജെപിയെ സുഖിപ്പിക്കുന്നത്. ഇപി പിണറായിയുടെ ടൂൾ ആണ്. ബിജെപി സ്ഥാനാർത്ഥികളോട് എന്താണ് ഇപി ക്ക് ഇത്ര സ്നേഹമെന്ന് അദ്ദേഹം ചോദിച്ചു.ബിജെപിക്ക് സ്പേസ് ഉണ്ടാക്കാനാണ് ശ്രമം.സുരേന്ദ്രൻ വരെ ഇ പി യെ അഭിനന്ദിച്ചു.ധൈര്യം ഉണ്ടെങ്കിൽ മാസപ്പടിയിൽ പിണറായി മറുപടി പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു

രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമില്ല, എല്ലാം വിഡി സതീശന് എഴുതി തരാമെന്ന് ഇപി ജയരാജന്‍റെ പരിഹാസം

Latest Videos
Follow Us:
Download App:
  • android
  • ios