മോദിക്ക് നന്ദി, വന്ദേഭാരത് എത്തി, ഇനി വികസനത്തിനും വേഗത കൂടുമെന്ന് വി മുരളീധരൻ

മന്ത്രി വി അബ്ദുറഹ്മാൻ മുഖ്യമന്ത്രിയുമായി സംസാരിച്ചാൽ കാര്യങ്ങൾ മനസിലാകുമെന്നും മുരളീധരൻ പരിഹസിച്ചു

V Muraleedharan thanks to pm on Vande Bharat Train For Kerala JRJ

തിരുവനന്തപുരം : വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിലെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിന്റെ വികസനത്തിനും വേഗത കൂടുമെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈനിനായി വാദിച്ച മുഖ്യമന്ത്രി പിണറായി വിജയൻ വന്ദേ ഭാരതിനായും കത്തെഴുതിയെന്നും മന്ത്രി വി അബ്ദുറഹ്മാൻ മുഖ്യമന്ത്രിയുമായി സംസാരിച്ചാൽ കാര്യങ്ങൾ മനസിലാകുമെന്നും മുരളീധരൻ പരിഹസിച്ചു. പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കുന്നത് എങ്ങനെ രാഷ്ട്രീയ ലക്ഷ്യമാകും. കെ റെയിൽ അപ്രായോഗികമാണ് രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രി ഭാരതിനായും പ്രധാനമന്ത്രിക്ക് കത്തെഴുതിയെന്നും വി മുരളീധരൻ പറഞ്ഞു. 

Read More : വന്ദേ ഭാരത് ട്രെയില്‍ കേരളത്തിലെത്തി; ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും മാലയിട്ടും സ്വീകരണം

അതേസമയം കേരളത്തിന് അനുവദിച്ച വന്ദേഭാരത് എസ്ക്പ്രസ് പാലക്കാട് സ്റ്റേഷനിലെത്തി. ട്രെയിനിനെ വരവേറ്റ് നിരവധി പേര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. ട്രെയിനിലെ ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് ജീവനക്കാരെ ബിജെപി പ്രവർത്തകർ ഉള്‍പ്പടെയുള്ള ആളുകള്‍ സ്വീകരിച്ചത്. ട്രെയിന്‍ വൈകീട്ട് തിരുവനന്തപുരത്തെത്തും. 25 ന് പ്രധാനമന്ത്രി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും.

Latest Videos
Follow Us:
Download App:
  • android
  • ios