ബാലേട്ടാ ബാലേട്ടാ... എവിടെ പോയി ബാലേട്ടാ; സിപിഎമ്മിനെ പരിഹസിച്ച് വി കെ ശ്രീകണ്ഠൻ

ബാലേട്ടാ ബാലേട്ടാ... എവിടെ പോയ്‌ ബാലേട്ടാ എന്ന് എ കെ ബാലനെ ട്രോളി കൊണ്ടായിരുന്നു ശ്രീകണ്ഠന്റെ പാട്ട്. പാലക്കാടിന്റെ ജനാധിപത്യ സ്വഭാവത്തെ തകർക്കാൻ ശ്രമിച്ചാൽ ഇതുപോലെ കരണക്കുറ്റിക്ക് അടി കിട്ടുമെന്നും വി കെ ശ്രീകണ്ഠൻ.

V K Sreekandan Against CPM After Palakkad Byelection result

പാലക്കാട്: സിപിഎമ്മിനെ പരിഹസിച്ച് വി കെ ശ്രീകണ്ഠൻ എംപി. ബാലേട്ടാ ബാലേട്ടാ... എവിടെ പോയി ബാലേട്ടാ എന്ന് എ കെ ബാലനെ ട്രോളി കൊണ്ടായിരുന്നു ശ്രീകണ്ഠന്റെ പാട്ട്. പാലക്കാടിന്റെ ജനാധിപത്യ സ്വഭാവത്തെ തകർക്കാൻ ശ്രമിച്ചാൽ ഇതുപോലെ കരണക്കുറ്റിക്ക് അടി കിട്ടുമെന്നും അദ്ദേഹം വിമർശിച്ചു. 

പാലക്കാട്ടെ പാതിരാ റെയ്ഡിനെയും വി കെ ശ്രീകണ്ഠൻ പരിഹാസിച്ചു. നിങ്ങളുടെ അമ്മായിയുടെ തറവാട് സ്വത്തായിരുന്നല്ലോ കേരള പൊലീസ്. നാണം ഉണ്ടെങ്കിൽ എം ബി രാജേഷ് രാജി വെച്ച് പോകണം. സിപിഎം ജില്ലാ സെക്രട്ടറി ഊണിലും ഉറക്കത്തിലും പറഞ്ഞത് ഷാഫി.. ഷാഫി.. എന്നാണ്. ഷാഫി ഇനി വടകരയിലേക്ക് പോകും. പക്ഷേ ഷാഫിയെ അങ്ങനെ പറിച്ചുനടാൻ പറ്റില്ല. താനും രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും പാലക്കാട് ഉണ്ടാകുമെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു. അടുത്ത തവണ പാലക്കാട് നഗരസഭ യുഡിഎഫ് പിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: 4 ലക്ഷത്തിലേറെ 'പ്രിയ'ങ്ക, രാഹുലിന് വമ്പൻ ജയം, ചെങ്കര ചേലക്കര

രാഹുൽ മാങ്കൂട്ടത്തിലിന് റെക്കോർഡ് ഭൂരിപക്ഷം

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിജയം. 18840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചിരിക്കുന്നത്. ഷാഫി  നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം. എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios