കരിപ്പൂർ എയർപോർട്ടിൽ ഉംറ തീർത്ഥാടകന് ക്രൂരമർദ്ദനമെന്ന് പരാതി
മലപ്പുറം വെള്ളുവമ്പ്രം സ്വദേശി റാഫിദിനാണ് മർദനമേറ്റത്. മാതാവിനൊപ്പം ഉംറ കഴിഞ്ഞു മടങ്ങിവരുമ്പോഴായിരുന്നു മർദ്ദനം.
മലപ്പുറം: കരിപ്പൂർ എയർപോർട്ടിൽ ഉംറ തീർത്ഥാടകന് ക്രൂരമർദ്ദനമെന്ന് പരാതി. പാർക്കിംഗ് ഫീസിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണം. ടോൾ ജീവനക്കാരനായ യുവാവാണ് മർദിച്ചത്. മലപ്പുറം വെള്ളുവമ്പ്രം സ്വദേശി റാഫിദിനാണ് മർദനമേറ്റത്. മാതാവിനൊപ്പം ഉംറ കഴിഞ്ഞു മടങ്ങിവരുമ്പോഴായിരുന്നു മർദ്ദനം. 30 മിനുട്ടിനുള്ളിൽ മടങ്ങിയിട്ടും 1 മണിക്കൂറിന്റെ ചാർജ് ഈടാക്കുന്നത് ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണമെന്ന് റാഫിദ് പറയുന്നു. ആറ് പേരടങ്ങുന്ന സംഘം ക്രൂരമായി മർദിച്ചുവെന്നാണ് പരാതി. പരിക്കേറ്റ റാഫിദ് കൊണ്ടോട്ടി കുന്നുമ്മൽ ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടി. റാഫിദിന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ മുറിവുകളും പാടുകളുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം