104പേരെ നൃത്ത പരിപാടിക്ക് എത്തിച്ചു; ഓരോ കുട്ടിക്കും 900രൂപ വീതം കമ്മീഷൻ വാഗ്ദാനം ചെയ്തിരുന്നുവെന്ന് അധ്യാപിക

കലൂര്‍ സ്റ്റേഡിയത്തിൽ നടന്ന ഗിന്നസ് റെക്കോര്‍ഡ് നൃത്ത പരിപാടിയിൽ പങ്കെടുപ്പിക്കുന്ന ഒരോ കുട്ടിക്കും 900 രൂപ വീതം കമ്മീഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി നൃത്താധ്യാപിക. 104 കുട്ടികളെയാണ് പങ്കെടുപ്പിച്ചതെന്നും അധ്യാപിക.

uma thomas stage accident kaloor stadium guinness world record dance programme commission of Rs 900 offered for each child by mridanga vision says dance teacher

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിൽ നടന്ന ഗിന്നസ് റെക്കോര്‍ഡ് നൃത്ത പരിപാടിയിൽ പങ്കെടുപ്പിക്കുന്ന ഒരോ കുട്ടിക്കും 900 രൂപ വീതം കമ്മീഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി നൃത്താധ്യാപികയുടെ വെളിപ്പെടുത്തിൽ. മൃദംഗവിഷനുമായി ബന്ധപ്പെട്ട് തങ്ങളെ ആദ്യം വിളിച്ചവരാണ് കമ്മീഷൻ വാഗ്ദാനം ചെയ്തതെന്നും നൃത്താധ്യാപിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇങ്ങനെയൊരു പരിപാടി നടത്തുന്നുണ്ടെന്നും കുട്ടികളെ പങ്കെടുപ്പിക്കണമെന്നും പറ‍ഞ്ഞാണ് സംഘാടകര്‍ വിളിച്ചത്. 25 മുതൽ 50വരെ കുട്ടികളെ പങ്കെടുപ്പിച്ചാൽ ഓരോ കുട്ടിക്കും 900 രൂപ വീതം കമ്മീഷനും അനുമോദനവും സര്‍ട്ടിഫിക്കറ്റും നൽകുമെന്നാണ് പറഞ്ഞത്. 100  കുട്ടികളെ പങ്കെടുപ്പിച്ചാൽ അനുമോദനത്തിനും സര്‍ട്ടിഫിക്കറ്റിനും പുറമെ സ്വര്‍ണ നാണയവും നൽകുമെന്ന് പറഞ്ഞിരുന്നുവെന്നും അധ്യാപിക പറഞ്ഞു.

എന്നാൽ, പറഞ്ഞ തുക ഇതുവരെ നൽകിയിട്ടില്ലെന്നും അധ്യാപിക പറഞ്ഞു. 104 കുട്ടികളെയാണ് പരിപാടിയിൽ താൻ പങ്കെടുപ്പിച്ചതെന്നും കാസർകോട് നീലേശ്വരത്തു നിന്നുള്ള നൃത്തധ്യാപിക അദ്യാപിക പറഞ്ഞു. പരിപാടി നടന്ന് കഴിഞ്ഞിട്ടും പണം നൽകാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അധ്യാപിക പറഞ്ഞു. 

കലൂർ അപകടം; നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

കലൂർ അപകടം; 390 രൂപയുടെ സാരി 1600 ന് നൽകിയിട്ടില്ല; വിവാദങ്ങളോട് പ്രതികരിച്ച് മൃദംഗ വിഷൻ പ്രൊപ്രൈറ്റർ

കലൂര്‍ സ്റ്റേഡിയം അപകടം; ദിവ്യ ഉണ്ണിയുടെയും സ്പോൺസർമാരായ കല്യാൺ സിൽക്സ് അടക്കമുള്ളവരുടെയും മൊഴിയെടുക്കും
 

Latest Videos
Follow Us:
Download App:
  • android
  • ios