പി ടി തോമസ് അഭിമാനം, അബദ്ധം പറ്റിയത് പിണറായിക്കാണ്; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഉമ തോമസ്
പി ടി തോമസ് അഭിമാനമാണെന്ന് ഉമ തോമസ് പറഞ്ഞു. അതു കൊണ്ടാണ് രാജകുമാരനെ പോലെ യാത്രയാക്കിയത്. അബദ്ധം പറ്റിയത് പിണറായിക്കാണ്. വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് കടക്കുന്നില്ലെന്നും ഉമ പറഞ്ഞു. തൃക്കാക്കരയ്ക്ക് അബദ്ധം പറ്റിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനാണ് മറുപടി.
കൊച്ചി: മുഖ്യമന്ത്രിക്ക് മറുപടിയുമായി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. പി ടി തോമസ് അഭിമാനമാണെന്ന് ഉമ തോമസ് പറഞ്ഞു. അതു കൊണ്ടാണ് രാജകുമാരനെ പോലെ യാത്രയാക്കിയത്. അബദ്ധം പറ്റിയത് പിണറായിക്കാണ്. വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് കടക്കുന്നില്ലെന്നും ഉമ പറഞ്ഞു. തൃക്കാക്കരയ്ക്ക് അബദ്ധം പറ്റിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനാണ് മറുപടി.
തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിനെ തെറ്റ് തിരുത്താനുള്ള സുവർണാവസരം എന്നും പറ്റിയ അബദ്ധം തിരുത്തണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാർഹവും ദുഖകരവും ഒരു മുഖ്യമന്ത്രിക്ക് യോജിക്കാത്ത വാക്കുകളുമാണ്. പി ടി യെ പോലൊരാളുടെ നഷ്ടത്തെ സുവർണാവസരമായി കാണാൻ ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കും. മരണത്തെ അദ്ദേഹം ആഘോഷമാക്കി മാറ്റുകയാണോ. .പി ടി തൃക്കാക്കരയുടെ അഭിമാനമായിരുന്നു. പി ടി യെ തൃക്കാക്കരക്കാർക്ക് അറിയാവുന്നത് കൊണ്ടാണ് രണ്ടാം വട്ടവും ഏറെ പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടായിട്ടും ഭൂരിപക്ഷം വർധിപ്പിപ്പ് തൃക്കാക്കരയിലെ ജനങ്ങൾ വിജയിപ്പിച്ചത്. പി ടി യു ടെ മരണം സുവർണാവസരമായി മുഖ്യമന്ത്രി കാണുമ്പോൾ കേരളീയർ അത് നഷ്ടമായാണ് കാണുന്നത്. അത് കേരള ജനത പ്രകടിപ്പിക്കുന്നത് നാം കണ്ടതുമാണ്. തൃക്കാക്കരയിൽ നടക്കുന്നത് സഹതാപത്തിൻ്റെ പോരാട്ടമല്ല. രാഷ്ട്രീയ പോരാട്ടമാണ്. പി ടി യു ടെ രാഷ്ട്രീയ നിലപാടുകൾക്കും വികസന പ്രവർത്തനങ്ങൾക്കുമുള്ള സ്നേഹം തൃക്കാക്കരക്കാർ പ്രകടിപ്പിക്കുക തന്നെ ചെയ്യുമെന്നും ഉമ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പരാമർശം ശുദ്ധ അസംബന്ധമാണെന്ന് ഹൈബി ഈഡൻ പ്രതികരിച്ചു. കേവലം ഉപ തെരഞ്ഞെടുപ്പ് ജയിക്കാൻ ഇങ്ങനെയൊക്കെ പറയുന്നത് അംഗീകരിക്കാനാവില്ല. പി ടി തോമസ് പൊതു സ്വീകാര്യനായ നേതാവാണ് എന്നും ഹൈബി പറഞ്ഞു.
ജോ ജോസഫിന്റെ അപരന്, പിന്നില്‍ കോണ്‍ഗ്രസെന്ന് സിപിഎം, അപരന് സിപിഎം സംസ്ക്കാരമെന്ന് കോണ്‍ഗ്രസ്
ജോ ജോസഫിന്റെ അപരനെ ചൊല്ലി തൃക്കാക്കരയില്‍ (Thrikkakara By Election) രാഷ്ട്രീയ പോര്. പരാജയ ഭീതി പൂണ്ട കോണ്‍ഗ്രസാണ് അപരനെ ഇറക്കിയതെന്ന് ഇടതുമുന്നണി ആരോപിച്ചു. എന്നാല്‍ അപരനുമായി ഒരു ബന്ധവുമില്ലെന്നും അപരനെ നിര്‍ത്തുന്നത് സിപിഎമ്മിന്റെ പാരമ്പര്യമാണെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു. ജോ ജോസഫിന്റെ പേരിനോട് സാദൃശ്യമുളള ജോമോന് ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയാണ് ഈ തര്‍ക്കം.
ചങ്ങനാശേരിക്കാരന്‍ ജോമോനെ പത്രികാ സമര്‍പ്പണത്തിന്റെ അവസാന മണിക്കൂറില്‍ തൃക്കാക്കരയിലിറക്കിയത് കോണ്‍ഗ്രസാണെന്നാണ് ഇടതുമുന്നണി വിമര്‍ശനം. ജോമോന് ജോസഫിന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ സിപിഎം നേതാക്കള്‍ നുണ പറയുകയാണെന്നാണ് കോണ്‍ഗ്രസ് മറുപടി.
സുധീരനും രാഹുല്‍ഗാന്ധിക്കുമെതിരെ അപരനെ നിര്‍ത്തിയവരാണ് സിപിഎമ്മെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അപരന് ജോമോനും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് റെക്കോര്‍ഡിനായി പത്രിക നല്കിയ പദ്മരാജന്റെയടക്കം പത്തു പേരുടെ പത്രികകള്‍ തളളിയതോടെ ഇനി തൃക്കാക്കര മല്‍സരത്തിന് അവശേഷിക്കുന്നത് എട്ടു സ്ഥാനാര്‍ഥികളാണ്. പതിനാറാം തിയതി പത്രിക പിന്‍വലിക്കാനുളള സമയ പരിധി തീരുന്നതോടെ അന്തിമ മല്‍സരചിത്രം തെളിയും.