'കേരളത്തിൽ യുഡിഎഫ് അനുകൂല ട്രെൻഡ്, നവമാധ്യമ പ്രചാരണം ഫലത്തെ സ്വാധീനിച്ചു'; തിരിച്ചടി സമ്മതിച്ച് കെകെ ശൈലജ

ട്രെൻഡ് എന്ന നിലയിൽ 2019ലെ സമാന സാഹചര്യമാണ് കേരളത്തിൽ കാണുന്നതെന്നും ശൈലജ ടീച്ചർ പ്രതികരിച്ചു. 

UDF trend in Kerala kk shailaja response on vadaka votes loksabha election 2024

കണ്ണൂർ: തിരിച്ചടി സമ്മതിച്ച് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. കേരളത്തിൽ യുഡിഎഫ് അനുകൂല ട്രെൻഡാണെന്ന പറഞ്ഞ ശൈലജ നവമാധ്യമ പ്രചാരണം ഫലത്തെ സ്വാധീനിച്ചതായും വ്യക്തമാക്കി. വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലാണ്  ലീഡ് ചെയ്യുന്നത്. വടകരയിൽ ഷാഫി തന്നെ ലീഡിൽ തുടരാനാണ് സാധ്യതയെന്നും കെകെ ശൈലജ പറഞ്ഞു. ട്രെൻഡ് എന്ന നിലയിൽ 2019ലെ സമാന സാഹചര്യമാണ് കേരളത്തിൽ കാണുന്നതെന്നും ശൈലജ ടീച്ചർ പ്രതികരിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios