'പങ്കെടുക്കുന്ന പരിപാടിയുടെ എണ്ണം നോക്കിയല്ല മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത്'; ചർച്ച അനാവശ്യമെന്ന് ഹസന്‍

മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള ചർച്ച അനാവശ്യമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയം അല്ല ഇപ്പോൾ എന്നും ഹസൻ വ്യക്തമാക്കി.

udf convener mm  Hasan said that  discussion about Chief Ministership discussion unnecessary

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള ചർച്ച അനാവശ്യമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയം അല്ല ഇപ്പോൾ എന്നും ഹസൻ വ്യക്തമാക്കി. സമുദായ സംഘടനകളുടെ പരിപാടിയിൽ എല്ലാ നേതാക്കളെയും ക്ഷണിക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹസൻ പങ്കെടുക്കുന്ന പരിപാടിയുടെ എണ്ണം നോക്കിയല്ല മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതെന്നും കൂട്ടിച്ചേർത്തു. ഈ അനാവശ്യ ചർച്ചകൾ മാധ്യമങ്ങൾ ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു. മുന്നണി വിപുലീകരണ കാര്യത്തിൽ ചർച്ച തുടങ്ങിയിട്ടില്ലെന്നും എംഎം ഹസൻ പറഞ്ഞു. 

വയനാട്ടിലെ കോൺഗ്രസ് നേതാവിന്റെ മരണത്തിൽ ഏത് അന്വേഷണവും നടക്കട്ടെയെന്നും ഹസൻ പറഞ്ഞു. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്നു പറഞ്ഞവരാണ് സിപിഎമ്മുകാർ. ഇപ്പോൾ ഒരു ആത്മഹത്യ കൊലപാതകം ആക്കാൻ ഉള്ള ശ്രമമാണ്. പെരിയ കേസ് വിധിയിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ആത്മഹത്യയെ കൊലപാതകമാക്കാൻ ശ്രമിക്കുന്നതെന്നും ഹസൻ ആരോപിച്ചു. ഐസി ബാലകൃഷ്ണനെതിരെയുള്ള ആരോപണങ്ങളിൽ അദ്ദേഹം മറുപടി പറയട്ടെ എന്നായിരുന്നു എംഎം ഹസന്റെ പ്രതികരണം. 

Latest Videos
Follow Us:
Download App:
  • android
  • ios