തമിഴ്നാട്ടിൽ നിന്ന് ഊടുവഴിയിലൂടെ കേരളത്തിലെത്തിയ രണ്ട് പേർ ആശുപത്രിയിൽ
കടലൂരിൽ നിന്ന് ഊടുവഴികളിലൂടെ ഇവർ ബൈക്കിലാണ് കേരളത്തിലേക്ക് എത്തിയത്. ലോക് ഡൗണിനു മുൻപു നാട്ടിലേക്ക് പോയ തൊഴിലാളികളാണ് ഇവരെന്നാണ് വിവരം.
ചെന്നൈ: തമിഴ്നാട്ടിൽ നിന്ന് പാസില്ലാതെ ഊടു വഴിയിലൂടെ ഒറ്റപ്പാലത്തെത്തിയ രണ്ടു പേരെ പൊലീസ് ഇടപെട്ട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടലൂരിൽ നിന്ന് ഊടുവഴികളിലൂടെ ഇവർ ബൈക്കിലാണ് കേരളത്തിലേക്ക് എത്തിയത്. ലോക് ഡൗണിനു മുൻപു നാട്ടിലേക്ക് പോയ തൊഴിലാളികളാണ് ഇവരെന്നാണ് വിവരം.
അതിനിടെ തമിഴ്നാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ചെന്നൈ ആർബിഐ റീജിയണൽ ഓഫീസ് അടച്ചു. അടിയന്തര സേവനങ്ങൾ ചെന്നൈ ആർബിഐ സ്റ്റാഫ് കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ചെന്നൈയിൽ കൊവിഡ് ബാധിതർ ഇരട്ടിച്ചതോടെ ഗുരുതര ലക്ഷ്ണമില്ലാത്തവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നില്ല. ആശുപത്രികൾ നിറഞ്ഞതോടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്കൂളുകളും കോളേജുകളും കല്യാണ മണ്ഡപങ്ങളും ഏറ്റെടുത്ത് ക്വാറൻറീൻ കേന്ദ്രങ്ങളാക്കി. ആശുപത്രികളിൽ രോഗികൾ ഇരട്ടിച്ചതോടെയാണ് പുതിയ ആരോഗ്യ പ്രോട്ടോക്കോൾ നടപ്പാക്കുന്നത്.