കാട്ടാക്കടയിൽ രണ്ടു പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലയ്ക്ക് ശേഷമുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
വീട്ടിലെ താമസക്കാരനായ പ്രമോദ് (35), ഇയാളുടെ സുഹൃത്ത് റീജ (45) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റീജയെ കട്ടിലിൽ കഴുത്തിൽ മുറിവേറ്റ നിലയിലും പ്രമോദിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്.
തിരുവനന്തപുരം: കാട്ടാക്കടയിൽ രണ്ടു പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട കുരുതംകോട് പാലക്കലിൽ ഞാറവിള വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടത്. വീട്ടിലെ താമസക്കാരനായ പ്രമോദ് (35), ഇയാളുടെ സുഹൃത്ത് റീജ (45) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റീജയെ കട്ടിലിൽ കഴുത്തിൽ മുറിവേറ്റ നിലയിലും പ്രമോദിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്.
റീജയെ കൊലപ്പെടുത്തിയ ശേഷം പ്രമോദ് ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂലിപ്പണിക്കാരനാണ് പ്രമോദ്. കളക്ഷൻ ഏജന്റായി ജോലി നോക്കി വരികയായിരുന്നു റീജ. റീജയെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
https://www.youtube.com/watch?v=Ko18SgceYX8