ജീവനെടുത്ത് കൊവിഡ്; കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചു
കോഴിക്കോട് റൂറൽ എസ്പി ഓഫീസ് ജീവനക്കാരനാണ് മരിച്ച ഒരാള്‍. റൂറൽ എസ്പി ഓഫീസിലെ ഹെഡ് ക്ലർക്ക് ഷാഹിൻ ബാബുവാണ് മരിച്ചത്.
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു. വടകര റൂറൽ എസ്പി ഓഫീസ് ജീവനക്കാരനാണ് മരിച്ച ഒരാള്‍. റൂറൽ എസ്പി ഓഫീസിലെ ഹെഡ് ക്ലർക്കായ ബാലുശ്ശേരി സ്വദേശി ഷാഹിൻ ബാബുവാണ് മരിച്ചത്. 46 വയസായിരുന്നു. 13 നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. മാവൂർ സ്വദേശിനി സോളു(49) ആണ് കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച മറ്റൊരാള്‍. അർബുദ രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
Also Read: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ടുകോടി പതിനെട്ടുലക്ഷം കവിഞ്ഞു
അതേസമയം, കൊവിഡ് മഹാമാരിയുടെ സാമൂഹ്യ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ 21 കണ്ടെയിൻമെൻ്റ് സോണുകൾ കൂടി ഇന്ന് ജില്ലാ കളക്റ്റർ പ്രഖ്യാപിച്ചു. മടവൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 16- പുല്ലോറമ്മൽ, 12-ആരാമ്പ്രം, 15-മുട്ടാഞ്ചേരി, 1- അങ്കത്തായി 1,ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 6 മടത്തും പൊയിൽ, എന്നിവയെ ആണ് കണ്ടെയിൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചത്.
Also Read: കോഴിക്കോട് ജില്ലയിൽ 21 കണ്ടെയിൻമെൻ്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു