പുതുച്ചേരിയും മറിച്ചിട്ടു; രാജിവെച്ച കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്; നാരായണസ്വാമി സർക്കാർ രാജിവെക്കും?

ഇതോടെ കോൺഗ്രസ് - ഡിഎംകെ സഖ്യത്തിനുണ്ടായിരുന്ന മുൻതൂക്കം നഷ്ടമായി. 17 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്

Two more Congress MLA resigned to join BJP puducherry govt lost majority

ചെന്നൈ: രാജിവെച്ച കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചതോടെ പുതുച്ചേരി സർക്കാർ കടുത്ത പ്രതിസന്ധിയിലായി. ഒരു എംഎൽഎ കൂടി രാജിവച്ചു. ഇതോടെ നാരായണസ്വാമി സർക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി. മാറിയ സാഹചര്യത്തിൽ മുഖ്യമന്ത്രി നാരായണ സ്വാമി മന്ത്രിമാരുടെ യോഗം വിളിച്ചു. സർക്കാർ രാജിവെക്കാൻ ആലോചിക്കുന്നതായാണ് വിവരം. 

സർക്കാരിനുള്ള പിന്തുണ പിൻവലിച്ച എംഎൽഎമാരുടെ എണ്ണം നാലായി. എംഎൽഎ സ്ഥാനം രാജിവെച്ച ജോൺ കുമാർ, കൃഷ്ണറാവു എന്നിവർ ബിജെപിയിൽ ചേരുമെന്ന് വ്യക്തമാക്കി. ഇതോടെ കോൺഗ്രസ് - ഡിഎംകെ സഖ്യത്തിനുണ്ടായിരുന്ന മുൻതൂക്കം നഷ്ടമായി. 17 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കോൺഗ്രസ് ഡിഎംകെ സഖ്യത്തിന് 14 സീറ്റാണ് ഇപ്പോഴുള്ളത്. എൻആർകോൺഗ്രസ്-ബിജെപി-എഐഡിഎംകെ സഖ്യത്തിനും 14 സീറ്റാണ് ഉള്ളത്. 

Latest Videos
Follow Us:
Download App:
  • android
  • ios