പാലക്കാട് റെയിൽവെ സ്റ്റേഷനിൽ നിന്ന് കണ്ടെടുത്തത് 14 കിലോ കഞ്ചാവ്; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
റെയിൽവെ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളാണ് പിടിയിലായത്. 14 കിലോഗ്രാമിലധികം കഞ്ചാവ് ഇവരുടെ കൈവശമുണ്ടായിരുന്നു.
പാലക്കാട്: പാലക്കാട് റെയിൽവെ സ്റ്റേഷനിൽ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി. പാലക്കാട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ സ്ക്വാഡും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും ചേർന്ന് നടത്തിയ പരിശോധനയിലാണ് 14.22 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. പശ്ചിമ ബംഗാൾ സ്വദേശികളായ റഹിദുൾ ഷെയ്ക്ക് (21), മാണിക് എസ്.കെ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
എക്സൈസ് സ്‌പെഷ്യൽ സ്ക്വാഡ് ഇൻസ്‌പെക്ടർ സാദിഖ്.എ, പ്രിവന്റീവ് ഓഫീസർ രാജേഷ് കുമാർ പി.എൻ, പ്രിവന്റീവ് ഓഫീസർ മാസിലാമണി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിജു ജി, സദാശിവൻ ബി, അമർ നാഥ് വി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ അജിത എ, രേണുകാദേവി, റെയിൽവെ സംരക്ഷണ സീന സബ് ഇൻസ്പെക്ടർമാരായ എ.പി.ദീപക്, അജിത്ത് അശോക്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷിജു കെ.എം, ഹെഡ് കോൺസ്റ്റബിൾമാരായ ഒ.കെ അജീഷ്, എൻ അശോക് എന്നിവരടങ്ങിയ സംഘമാണ് റെയിൽവെ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ പങ്കെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം