ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട കാറിലുണ്ടായിരുന്നത് 4 പേർ, രണ്ട് പേർ ഇറങ്ങിയോടി; കാറിൽ തോക്കും മദ്യക്കുപ്പികളും

രാത്രി എട്ട് മണിയോടെ മുക്കം ബസ് സ്റ്റാൻഡ് പരിസരത്താണ് സംഭവം നടന്നത്. ബൈക്കിൽ നഗരത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെയാണ് കാർ ഇടിച്ചിട്ടത്.

two men fled from a car when it hit two bike riders on the road later an air gun and liquor bottles seized

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മുക്കത്ത് മദ്യലഹരിയിൽ കാറോടിച്ച് ബൈക്ക് യാത്രികരെ ഇടിച്ചിട്ട കേസിൽ 
രണ്ടുപേർ പിടിയിൽ. കാറിൽ ഉണ്ടായിരുന്ന രണ്ട് തിരുവമ്പാടി സ്വദേശികളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. 

ബൈക്കിൽ മുക്കം നഗരത്തിലേക്ക് പോവുകയായിരുന്നു കാരശ്ശേരി സ്വദേശി സൽമാനും ഭാര്യ അനീനയും. ബസ് സ്റ്റാൻഡ് പരിസരത്ത് എത്തിയപ്പോൾ, അമിത വേഗത്തിൽ വന്ന കാർ, ബൈക്കിനെ ഇടിച്ചിടുകയായിരുന്നു. നാലുപേരായിരുന്നു അപ്പോൾ കാറിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. 

തിരുവമ്പാടി സ്വദേശികളായ വിപിൻ, നിശാം എന്നിവരെ പ്രതിചേർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കാറിൽ നിന്ന് മദ്യക്കുപ്പിയും എയർ ഗണ്ണും പോലീസ് കണ്ടെത്തി. മദ്യ ലഹരിയിലാണ് പ്രതികൾ വാഹനം ഓടിച്ചത്. കാറിൽ നാല് പേരാണ് ഉണ്ടായിരുന്നതെന്നും ഇതിൽ രണ്ടു പേർ ഓടിരക്ഷപ്പെട്ടെന്നും നാട്ടുകാർ പറഞ്ഞു. ബൈക്ക് യാത്രക്കാരായ രണ്ടു പേരും ആശുപത്രിയിൽ ചികിത്സ തേടി.സംഭവത്തിൽ മുക്കം പൊലീസ് നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios