കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനെ കഴുത്തിന് പിടിച്ച് തല്ലി; കൊച്ചി എൻസിസി ക്യാമ്പിലെ സംഘർഷം, രണ്ട് പേർ അറസ്റ്റിൽ

ആർമി ഉദ്യോഗസ്ഥരെ മർദിച്ച കേസിൽ അറസ്റ്റ് വൈകുന്നതിൽ ഉദ്യോഗസ്ഥർക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

Two arrested for assaulting Army officer at NCC cadet camp in Kochi

കൊച്ചി: കാക്കനാട്ടെ എൻസിസി ക്യാമ്പിനിടെയുണ്ടായ ഭക്ഷ്യവിഷബാധയെ ചൊല്ലിയുള്ള സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി സ്വദേശികളായ നിഷാദ്, നവാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പള്ളുരുത്തി സ്വദേശി നിഷാദ്, ഫോർട്ട്കൊച്ചി സ്വദേശി നവാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും ക്യാമ്പിനെത്തിയ വിദ്യാർഥികളുടെ ഇരുവരും മാതാപിതാക്കൾ ആണ്. എൻസിസി ഓഫീസർക്ക് മർദ്ദനമേറ്റെന്ന പരാതിയിലാണ് നടപടി.

കേരള- 21 എൻസിസി ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ലെഫ്റ്റനന്‍റ് കർണയിൽ സിങ്ങിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കേണൽ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനെ മർദിച്ചതിന് പരാതി നൽകിയിരുന്നു.  സ്ഥലത്തെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പരിശോധിച്ചാണ് പ്രതികളെ പൊലീസ് പിടിക്കൂടിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. ആർമി ഉദ്യോഗസ്ഥരെ മർദിച്ച കേസിൽ അറസ്റ്റ് വൈകുന്നതിൽ ഉദ്യോഗസ്ഥർക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

 

ഈ മാസം 23ന് ആണ് തൃക്കാക്കര കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിൽ കേഡറ്റുകൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിൽ അറുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്. ക്യാമ്പിൽ നിന്നും 23ന് ഉച്ചഭക്ഷണം കവിച്ചതിന് പിന്നാലെയാണ് വിദ്യാർഥികൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. പിന്നാലെ നിരവധി വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് ക്യാമ്പിൽ സംഘർഷമുണ്ടായത്. സംഭവത്തിന് പിന്നാലെ എൻസിസി ക്യാംപ് പിരിച്ച് വിടുകയും അന്വേഷണത്തിന് ബ്രിഗേഡിയർ റാങ്കിലുളള ഓഫീസറെ ചുമതലപ്പെടുകയും ചെയ്തിരുന്നു.

 

Read More : 'കേക്ക്, വൈന്‍, ബേക്കറി'; മാനദണ്ഡങ്ങള്‍ പാലിക്കാത്ത 49 സ്ഥാപനങ്ങൾക്ക് പൂട്ട്, 343 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
 

Latest Videos
Follow Us:
Download App:
  • android
  • ios